scorecardresearch

തമീം ഇഖ്ബാലിനെ ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഗ്രൗണ്ടിൽ മത്സരത്തിന് ഇടയിൽ ഫീൽഡ് ചെയ്യുമ്പോഴാണ് തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹെലികോപ്റ്റർ വഴി തമീമിനെ ആശുപത്രിയിലേക്ക് മാറ്റൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

ഗ്രൗണ്ടിൽ മത്സരത്തിന് ഇടയിൽ ഫീൽഡ് ചെയ്യുമ്പോഴാണ് തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹെലികോപ്റ്റർ വഴി തമീമിനെ ആശുപത്രിയിലേക്ക് മാറ്റൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

author-image
Sports Desk
New Update
Tamim Iqbal Bangladesh

Bangladesh Former Player Tamim Iqbal Photograph: (Tamim Iqbal, Instagram)

Tamim Iqbal Health Updates: ബംഗ്ലാദേശ് ക്രക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ കളിച്ചുകൊണ്ടിരിക്കെയാണ് തമീമിന് ഹൃദയാഘാതമുണ്ടായത് എന്ന് ഇഎസ്പിഎൻക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ച തമീമിനെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി. 

Advertisment

ഫീൽഡ് ചെയ്യാനായി ഗ്രൗണ്ടിൽ നിൽക്കുന്ന സമയം തമീമിന് നെഞ്ചുവേദന അനുഭവപ്പെട്ടു. മത്സരത്തിന്റെ ആദ്യ ഓവറിലാണ് സംഭവം. ആദ്യം തമീമിനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. 

തമീം ഇഖ്ബാലിന്റെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാർ പിന്നാലെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. "ഗുരുതരാവസ്ഥയിലാണ് തമീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് ഉണ്ടായത്. ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിക്കും താരത്തെ വിധേയനാക്കി. നിലവിൽ തമീം നിരീക്ഷണത്തിൽ തുടരുകയാണ്," മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 

ഐസിയുവിൽ തുടരുന്ന തമീം കുടുംബാംഗങ്ങളുമായി സംസാരിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തമീമിന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ബോർഡ് മീറ്റിങ് യോഗം മാറ്റി വെച്ചു. ബിസിബി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. 

Advertisment

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ഉൾപ്പെടെയുള്ളവർ തമീം ഇഖ്ബാലിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി എത്തി. "തമീമിനും കുടുംബത്തിനും ഒപ്പം എന്റെ പ്രാർഥനകൾ ഉണ്ടാവും. ഇതിന് മുൻപും കരുത്തുറ്റ എതിരാളികളെ തമീം നേരിട്ടിട്ടുണ്ട്, ശക്തമായി തിരികെ വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അങ്ങനെ തന്നെയാവും. പെട്ടെന്ന് സുഖംപ്രാപിക്കട്ടെ. കരുത്തോടെയിരിക്കൂ ചാംപ്യൻ," യുവരാജ് സിങ് എക്സിൽ കുറിച്ചു. 

ഈ വർഷം ആദ്യം ജനുവരിയിലാണ് തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2023 ജൂണിലും തമിം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. 

2023ൽ ആണ് തമീം ഇഖ്ബാൽ അവസാനമായി ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നത്. 70 ടെസ്റ്റിൽ നിന്ന് 5134 റൺസ് ആണ് തമീം സ്കോർ ചെയ്തത്. 243 ഏകദിനങ്ങളിൽ നിന്ന് നേടിയത് 8357 റൺസും. 78 ട്വന്റി20കൾ കളിച്ച തമീം ഇഖ്ബാൽ 1758 റൺസും കണ്ടെത്തിയിട്ടുണ്ട്. 

Read More

Tamim Iqbal Bangladesh Cricket Team Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: