/indian-express-malayalam/media/media_files/2025/03/23/cXUyL9JVMpzJssJw3PCB.jpg)
നൂർ അഹ്മദ് Photograph: (ഐസിസി, ഇൻസ്റ്റഗ്രാം)
Mumbai Indians Vs Chennai Super Kings IPL 2025 : ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് നിര വിയർത്തു. നാല് വിക്കറ്റ് പിഴുത നൂർ അഹ്മദ് ആണ് ചെപ്പോക്കിൽ മുംബൈയെ കൂടുതൽ കുഴപ്പിച്ചത്. ചെന്നൈയുടെ അഫ്ഗാനിസ്ഥാൻ ഇടംകയ്യൻ മിസ്റ്ററി സ്പിന്നറിന്റെ ഗൂഗ്ലിക്ക് മുൻപിൽ വീണ് ആണ് മുംബൈയുടെ നാല് ബാറ്റർമാരും മടങ്ങിയത്. അതിൽ രണ്ട് ഇടംകയ്യൻ ബാറ്റർമാരും ഉൾപ്പെടുന്നു.
ഇടംകയ്യൻ റിസ്റ്റ് സ്പിന്നർമാരുടെ ഗൂഗ്ലികൾ ഇടംകയ്യൻ ബാറ്റർമാർക്കെതിരെ എത്രമാത്രം അപകടം വിതയ്ക്കും എന്ന് വ്യക്തമാക്കുന്നതാണ് നൂറിന്റെ വിക്കറ്റ് വേട്ട.സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ആണ് നൂർ ആദ്യം വീഴ്ത്തിയത്. ഓഫ് സ്റ്റംപിന് നേരെ എത്തിയ ഫുള്ളർ ലെങ്ത് ഗൂഗ്ലി സൂര്യയുടെ കണക്കകൂട്ടൽ തെറ്റിച്ച് സ്പിൻ ചെയ്തതോടെ പന്ത് ധോണിയുടെ കൈകളിലേക്ക് എത്തി. ബെയിൽസ് ഇളക്കാൻ ധോണിക്ക് അധികം സമയം വേണ്ടി വന്നില്ല. റിപ്ലേകളിൽ സൂര്യ ക്രീസിന് പുറത്തായിരുന്നെന്ന് വ്യക്തമായതോടെ നൂറിന് കളിയിലെ ആദ്യ വിക്കറ്റ്. മുംബൈ 87-4ലേക്ക് വീണു.
പിന്നത്തെ ഓവറിൽ മുംബൈയുടെ ഇടംകയ്യൻ ബാറ്റർ റോബിൻ മിൻസിനെ തന്റെ ഗൂഗ്ലിക്ക് മുൻപിൽ നൂർ വീഴ്ത്തി. ലോങ് ഓഫിലൂടെ ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് തെറ്റിയതോടെ ലോങ് ഓഫീൽ ജഡേജയുടെ കൈകളിൽ എത്തി. അതേ ഓവറിൽ തിലക് വർമയും നൂർ അഹ്മദിന്റെ ഗൂഗ്ലിക്ക് മുൻപിൽ വീണു. ഫുൾ ലെങ്ത് ഡെലിവറിയിൽ ക്രീസിനുള്ളിലേക്ക് കൂടുതൽ കയറി നിന്ന് ലെഗ് സൈഡിലേക്ക് കളിക്കാനാണ് തിലക് ശ്രമിച്ചത്. എന്നാൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി മടങ്ങി.
നമാൻ ധിർ ആയിരുന്നു നൂർ അഹ്മദിന്റെ നാലാമത്തെ ഇര. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് നൂർ അഹ്മദ് നാല് വിക്കറ്റ് പിഴുതത്. ഖലീൽ അഹ്മദ് രണ്ട് വിക്കറ്റും പിഴുതു.
Read More
- RCB vs KKR IPL 2025: കൊൽക്കത്തയെ തച്ചുതകർത്ത് ആർസിബി; ഏഴ് വിക്കറ്റ് ജയം
- KKR VS RCB IPL: പിക്ച്ചർ അഭി ബി ബാക്കി ഹേ! തഴഞ്ഞവരുടെ നെഞ്ചിൽ ചവിട്ടി രഹാനെയുടെ അർധ ശതകം
- ഇർഫാൻ പഠാന്റെ സ്ഥാനം തെറിപ്പിച്ച് ഇന്ത്യൻ താരം? കമന്ററി ബോക്സിൽ ഇടമില്ല
- കോഹ്ലി..പലവട്ടം വിളിച്ച് കുരുന്ന്; ഒടുവിൽ; ഒരു ദിവസം കണ്ടത് 18 മില്യൺ പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us