/indian-express-malayalam/media/media_files/2025/03/23/dWNok5basGz31YCDgZAm.jpg)
Sanju Samson IPL Rajasthan Royals Photograph: (IPL, Instagram)
Sanju Samson Rajasthan Royals IPL 2025: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ഹൈദരാബാദ് വിജയ ലക്ഷ്യമായി മുൻപിൽ വെച്ചിട്ടും പൊരുതാതെ രാജസ്ഥാൻ റോയൽസ് കീഴടങ്ങിയില്ല. തോൽവിയുടെ മാർജിൽ 44 റൺസ് ആയി കുറയ്ക്കാൻ രാജസ്ഥാന് സാധിച്ചു. സഞ്ജു സാംസണിന്റേയും ധ്രുവ് ജുറെലിന്റേയും സെഞ്ചുറി കൂട്ടുകെട്ടാണ് ഇതിന് രാജസ്ഥാനെ തുണച്ചത്. അതിനിടയിൽ ഈ സീസണിലും സഞ്ജു ആദ്യ മത്സരത്തിലെ പതിവ് ആവർത്തിച്ചു.
2020 മുതൽ രാജസ്ഥാൻ റോയൽസിന്റെ സീസണിലെ എല്ലാ ആദ്യ മത്സരങ്ങളിലും സഞ്ജ അർധ ശതകം കണ്ടെത്തിയിരുന്നു. ഇത്തവണയും സമ്മർദത്തിൽ നിൽക്കെയും അതിന് മാറ്റമുണ്ടായില്ല. തുടർച്ചയായ ആറാം സീസണിലാണ രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ സഞ്ജു അർധ ശതകം കണ്ടെത്തിയത്.
View this post on InstagramA post shared by Star Sports india (@starsportsindia)
ഹൈദരാബാദിന് എതിരെ 37 പന്തിൽ നിന്ന് 66 റൺസ് ആണ് സഞ്ജു നേടിയത്. ഏഴ് ഫോറും നാല് സിക്സും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ സഞ്ജു 26 പന്തിലാണ് അർധ ശതകം കണ്ടെത്തിയത്. ധ്രുവ് ജുറെലിനൊപ്പം ചേർന്ന് 111 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി.
2020 മുതൽ രാജസ്ഥാന്റെ ആദ്യ മത്സരത്തിലെ സഞ്ജുവിന്റെ സ്കോർ;
2020- ചെന്നൈക്കെതിരെ 32 പന്തിൽ നിന്ന് 74 റൺസ്
2021- പഞ്ചാബിന് എതിരെ 62 പന്തിൽ നിന്ന് 119 റൺസ്
2022- ഹൈദരാബാദിന് എതിരെ 27 പന്തിൽ നിന്ന് 55 റൺസ്
2023-ഹൈദരാബാദിന് എതിരെ 32 പന്തിൽ നിന്ന് 55 റൺസ്
2024- ലക്നൗവിന് എതിരെ 52 പന്തിൽ 82 റൺസ്
2025- ഹൈദരാബാദിന് എതിരെ 37 പന്തിൽ 66 റൺസ്.
66 റൺസ് ഹൈദരാബാദിന് എതിരെ സഞ്ജു സ്കോർ ചെയ്തതോടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 4000 റൺസ് സ്കോർ ചെയ്യുന്ന ആദ്യ താരമായും സഞ്ജു സാംസൺ മാറി. രാജസ്ഥാന് വേണ്ടിയുള്ള റൺവേട്ടയിൽ രഹാനെയാണ് സഞ്ജുവിന് പിന്നിലുള്ളത്
Read More
- RCB vs KKR IPL 2025: കൊൽക്കത്തയെ തച്ചുതകർത്ത് ആർസിബി; ഏഴ് വിക്കറ്റ് ജയം
- KKR VS RCB IPL: പിക്ച്ചർ അഭി ബി ബാക്കി ഹേ! തഴഞ്ഞവരുടെ നെഞ്ചിൽ ചവിട്ടി രഹാനെയുടെ അർധ ശതകം
- ഇർഫാൻ പഠാന്റെ സ്ഥാനം തെറിപ്പിച്ച് ഇന്ത്യൻ താരം? കമന്ററി ബോക്സിൽ ഇടമില്ല
- കോഹ്ലി..പലവട്ടം വിളിച്ച് കുരുന്ന്; ഒടുവിൽ; ഒരു ദിവസം കണ്ടത് 18 മില്യൺ പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us