/indian-express-malayalam/media/media_files/2025/03/22/Wive5ZqyJ4gpsA3oY2Gc.jpg)
ആർസിബിക്കെതിരെ രഹാനെയുടെ ബാറ്റിങ് Photograph: (ഐപിഎൽ, ഇൻസ്റ്റഗ്രാം)
Ajinkya Rahane IPL: മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളെ നയിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകൻ അജിങ്ക്യാ രഹാനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ഇറങ്ങിയത്. കൊൽക്കത്ത ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡികോക്കിനെ നഷ്ടപ്പെട്ട് നിൽക്കുന്ന സമയം. എന്നാൽ പ്രതിരോധിച്ച് കരുതലോടെ കളിക്കാനായിരുന്നില്ല രഹാനെയുടെ ശ്രമം. 25 പന്തിൽ രഹാനെ അർധ ശതകം കണ്ടെത്തി.
ഇനിയും തന്നിൽ ക്രിക്കറ്റ് അവശേഷിക്കുന്നു എന്ന് തെളിയിക്കുന്ന ഇന്നിങ്സ് ആണ് ഈഡൻ ഗാർഡൻസിൽ രഹാനെയുടെ ബാറ്റിൽ നിന്ന് വന്നത്. തന്റെ ഐപിഎല്ലിലെ 31ാം അർധ ശതകത്തിലേക്ക് രഹാനെ എത്തിയതാവട്ടെ സിക്സ് പറത്തി സ്റ്റൈലായും. സുയാഷിനെ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്സ് അടിച്ചാണ് രഹാനെ പതിനെട്ടാം ഐപിഎൽ സീസണിലെ ആദ്യ അർധ ശതകം തന്റെ പേരിൽ കുറിച്ചത്.
രഹാനെയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ ബലത്തിലാണ് പവർപ്ലേയിൽ കൊൽക്കത്ത സ്കോർ 60 കടത്തിയത്.31 പന്തിൽ നിന്ന് 56 റൺസ് എടുത്ത് ഒടുവിൽ ക്രുനാൽ പാണ്ഡ്യക്ക് മുൻപിലാണ് രഹാനെ വീണത്. അപ്പോഴേക്കും കൊൽക്കത്ത സ്കോർ 10 ഓവറിൽ 109 റൺസിൽ എത്തിയിരുന്നു.
സുനിൽ നരെയ്നും രഹാനെയും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് കണ്ടെത്തി. ആറ് ഫോറും നാല് സിക്സുമാണ് രഹാനെയിൽ നിന്ന് വന്നത്. രഹാനെയുടെ തകർപ്പൻ ബാറ്റിങ് ആരാധകരേയും സന്തോഷിപ്പിക്കുന്നു. ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്താൻ രഹാനെയ്ക്ക് സാധിച്ചില്ല എങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റിൽ രഹാനെ മികവ് കാണിച്ചുകൊണ്ടിരുന്നു.
ഐപിഎൽ താര ലേലത്തിൽ രഹാനെയെ സ്വന്തമാക്കാൻ ആദ്യം ഫ്രാഞ്ചൈസികൾ ആരും തയ്യാറായിരുന്നില്ല. എന്നാൽ പിന്നാലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് രഹാനെയെ ടീമിലെത്തിക്കുകയും ക്യാപ്റ്റൻസി നൽകുകയും ചെയ്തു. ആ തീരുമാനം തെറ്റിയിട്ടില്ലെന്നാണ് തന്റെ സീസണിലെ ആദ്യ ഇന്നിങ്സിലൂടെ രഹാനെ തെളിയിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.