scorecardresearch

പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യൻ നായകൻ ആരാകും? ഹാർദിക് പാണ്ഡ്യയോ, രോഹിത് ശർമ്മയോ, അതോ വിരാട് കോഹ്ലിയോ? സ്റ്റാർ സ്പോർട്സ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു.

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യൻ നായകൻ ആരാകും? ഹാർദിക് പാണ്ഡ്യയോ, രോഹിത് ശർമ്മയോ, അതോ വിരാട് കോഹ്ലിയോ? സ്റ്റാർ സ്പോർട്സ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു.

author-image
Sports Desk
New Update
Hardik | Rohit | Kohli

ഫൊട്ടോ: എക്സ്/ Vipin Tiwari

ഇക്കൊല്ലം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യൻ നായകൻ ആരാകും? ഹാർദിക് പാണ്ഡ്യയോ, രോഹിത് ശർമ്മയോ, അതോ വിരാട് കോഹ്ലിയോ? അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി ഐസിസി സംഘടിപ്പിക്കുന്ന ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിലെ ഇന്ത്യയുടെ മത്സര ഷെഡ്യൂളുകൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. 

Advertisment

രോഹിത് ശർമ്മയെ ഒഴിവാക്കി, ഹാർദിക് പാണ്ഡ്യയെ നായക സ്ഥാനത്ത് വച്ച് പാക് നായകൻ ഷഹീൻ അഫ്രീദിയുടേയും ചിത്രം ചേർത്താണ് ഈ പോസ്റ്റർ ഇറക്കിയത്. പോസ്റ്ററിനെതിരെ രോഹിത് ശർമ്മയുടെ ഫാൻസ് വലിയ പ്രതിഷേധ സ്വരമാണ് ഉയർത്തിയത്. പാണ്ഡ്യയുടെ ചിത്രം മാറ്റി പകരം രോഹിത്തിനെ പോസ്റ്ററിൽ ചേർക്കണമെന്നാണ് ഏല്ലാവരുടെയും ഒരേസ്വരത്തിലുള്ള ആവശ്യം.

Advertisment

ഇന്ത്യൻ ടീമിൽ ക്യാപ്റ്റനെ മാറ്റിയത് ഞങ്ങൾ അറിഞ്ഞില്ലെന്നും, ഇതെന്താണ് സംഭവിക്കുന്നതെന്നും ഒരാൾ സാമൂഹിക മാധ്യമമായ എക്സിലൂടെ ചോദിച്ചു. ടി20 ലോകകപ്പിൽ രോഹിത് കളിക്കില്ലെന്ന് സ്റ്റാർ സ്പോർട്സിനോട് ആരാണ് അറിയിച്ചതെന്നും മറ്റൊരു ആരാധകൻ ചോദിച്ചു.

സോഷ്യൽ മീഡിയയിൽ ഈ പോസ്റ്ററിനെതിരെ പ്രതിഷേധം കടുക്കുമ്പോൾ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഒരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോഹ്ലി, രോഹിത്, ഹാർദിക് എന്നിവരുടെ ചിത്രങ്ങളുള്ള ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മുൻതാരം.

"വിവിധ സ്ഥാപനങ്ങൾ വിവിധ കളിക്കാരെ വച്ച്, ടി20 ലോകകപ്പിനുള്ള പോസ്റ്ററുകളും പ്രമോ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, എല്ലാവരേയും ഒന്നിപ്പിച്ച് ഞാൻ മാത്രമാണ് ഒരു ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാവരുടേയും ഫാൻ ആർമികൾക്ക് സന്തോഷമായോ? എന്റെ ദൗത്യം പൂർത്തിയായി," ആകാശ് ചോപ്ര എക്സിൽ കുറിച്ചു.

Read More

Rohit Sharma Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: