scorecardresearch

'11 കോടി രൂപയ്ക്ക് വാങ്ങിയത് ബെഞ്ചിലിരുത്താനല്ല'; നടരാജനെ ചൂണ്ടി ഡൽഹി കോച്ച്

T Natarajan Delhi Capitals: വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്തേണ്ട എന്ന് പറഞ്ഞാണ് നടരാജനെ ഡൽഹി പൊന്നും വിലകൊടുത്ത് വാങ്ങിയിട്ടും ബെഞ്ചിലിരുത്തിയത് എന്ന വാദങ്ങൾ ഉയർന്നിരുന്നു

T Natarajan Delhi Capitals: വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്തേണ്ട എന്ന് പറഞ്ഞാണ് നടരാജനെ ഡൽഹി പൊന്നും വിലകൊടുത്ത് വാങ്ങിയിട്ടും ബെഞ്ചിലിരുത്തിയത് എന്ന വാദങ്ങൾ ഉയർന്നിരുന്നു

author-image
Sports Desk
New Update
T Natarajan, Covid, IPL

T Natarajan (File Photo)

T Natarajan Delhi Capitals IPL 2025: ഐപിഎൽ പതിനെട്ടാം സീസണിന് മുൻപായുള്ള താര ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ടി നടരാജനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്. എന്നാൽ സീസണിൽ നടരാജനെ ഡൽഹി കളിപ്പിച്ചത് രണ്ട് മത്സരത്തിൽ മാത്രം. ഇതിനെതിരെ ചോദ്യങ്ങൾ ശക്തമായിരുന്നു. എന്തുകൊണ്ട് നടരാജനെ ഈ സീസണിൽ രണ്ട് കളിയിൽ മാത്രമാക്കി നിർത്തി എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഡൽഹി ക്യാപിറ്റൽസ് കോച്ച് ഹേമങ് ബദാനി. 

Advertisment

സൺറൈസേഴ്സ് ഹൈദരാബാദിലായിരുന്നപ്പോൾ പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടരാജൻ. വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്തേണ്ട എന്ന് പറഞ്ഞാണ് നടരാജനെ ഡൽഹി പൊന്നും വിലകൊടുത്ത് വാങ്ങിയിട്ടും ബെഞ്ചിലിരുത്തിയത് എന്ന വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുകയാണ് ഡൽഹി പരിശീലകൻ. 

Also Read: Vaibhav Suryavanshi: തൂക്കിയടി തുടർന്ന് വൈഭവ്; ഇംഗ്ലണ്ടിലേക്ക് പറക്കും മുൻപ് വെടിക്കെട്ട് ബാറ്റിങ്

നടരാജനെ വാങ്ങിയത് മധ്യഓവറുകളും ഡെത്ത് ഓവറുകളും ലക്ഷ്യമിട്ട്

"11 കോടി രൂപ മുടക്കി ഒരു താരത്തെ ഞങ്ങൾ വാങ്ങിയിട്ട് ബെഞ്ചിലിരുത്തേണ്ട കാര്യം എന്താണ്? മധ്യഓവറുകളും ഡെത്ത് ഓവറുകളും ലക്ഷ്യമിട്ടാണ് നടരാജനെ ഞങ്ങൾ വാങ്ങിയത്. നിർഭാഗ്യം കാരണം പരുക്കിൽ നിന്ന് പൂർണമായും മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാൻ നടരാജന് സാധിച്ചില്ല. സീസണിൽ ഉടനീളം നടരാജന് പരുക്കായിരുന്നു. അതിനാലാണ് നടരാജൻ കളിക്കാതിരുന്നത്," ബദാനി പറഞ്ഞു. 

Advertisment

Also Read: Sanju Samson: സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

2020ലെ ഐപിഎൽ സീസണിൽ ഇൻസ്വിങ് യോർക്കറുകളുൾപ്പെടെയായി ബാറ്റർമാരെ വിറപ്പിച്ചതോടെയാണ് നടരാജന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. 2020-21ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും നടരാജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി. ഒരു പര്യടനത്തിൽ വെച്ച് മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ആദ്യ ഇന്ത്യൻ താരമാണ് നടരാജൻ. പട്ടിണിയോട് പടവെട്ടി വളർന്ന താരത്തിന്റെ വളർച്ച ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയും ചെയ്തു. എന്നാൽ നടരാജനെ സംബന്ധിച്ച് നിരാശാജനകമായ ഐപിഎൽ സീസൺ ആണ് കടന്നു പോയത്. 

തുടരെ യോർക്കറുകൾ എറിയാൻ സാധിക്കും എന്നതാണ് നടരാജന്റെ കരുത്ത്. 2020ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ എബി ഡി വില്ലിയേഴ്സിന്റെ മിഡിൽ സ്റ്റംപ് ഇളക്കിയ നടരാജന്റെ യോർക്കർ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിന്ന് അത്ര പെട്ടെന്ന് മായില്ല.

Also Read: 'വിരമിക്കൽ പിൻവലിച്ച് കോഹ്ലി തിരിച്ചെത്തും; കരുൺ വീണ്ടും തഴയപ്പെടും'; കാരണം ചൂണ്ടി ക്ലർക്ക്

2020 മുതൽ 2024 വരെ സൺറൈസേഴ്സ് ഹൈദരാബാദിനായി നടരാജൻ കളിച്ചപ്പോൾ പലവട്ടം ഈ തമിഴ്നാട് സ്പീഡ് സ്റ്റാറിന്റെ പ്രകടനം നിർണായകമായിരുന്നു. 56 മത്സരങ്ങളിൽ ഹൈദരാബാദിന് വേണ്ടി ഇറങ്ങിയപ്പോൾ 65 വിക്കറ്റുകളാണ് നടരാജൻ വീഴ്ത്തിയത്.

Read More

കോഹ്ലിയുടെ 18 വർഷത്തെ കാത്തിരിപ്പോ? ഒരു കഥ സൊല്ലട്ടുമാ! സെവാഗിന്റെ വാക്കുകൾ

IPL 2025 Delhi Capitals T Natarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: