scorecardresearch

13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്;

Suryakumar Yadav India Vs Pakistan: സൂര്യകുമാർ യാദവിന് നേരെ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനിൽ നിന്ന് വന്ന ചോദ്യം ഇങ്ങനെ, "ഇന്ന് പാക്കിസ്ഥാൻ നന്നായി കളിച്ചു എന്ന് തോന്നുന്നുണ്ടോ?"

Suryakumar Yadav India Vs Pakistan: സൂര്യകുമാർ യാദവിന് നേരെ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനിൽ നിന്ന് വന്ന ചോദ്യം ഇങ്ങനെ, "ഇന്ന് പാക്കിസ്ഥാൻ നന്നായി കളിച്ചു എന്ന് തോന്നുന്നുണ്ടോ?"

author-image
Sports Desk
New Update
India Vs Pakistan Suryakumar Yadav Asia Cup

Source: Indian Cricket Team

india Vs Pakistan Asia Cup 2025: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്തതിനേക്കാൾ മികച്ച പ്രകടനം നടത്താൻ പാക്കിസ്ഥാന് സാധിച്ചു. എന്നാൽ ഇന്ത്യൻ ടീമിനൊത്ത ക്വാളിറ്റിയുള്ള പാക്കിസ്ഥാൻ ടീം അല്ല ഇതെന്ന് തുറന്നടിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 

Advertisment

പാക്കിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ യാദവിന് നേരെ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനിൽ നിന്ന് വന്ന ചോദ്യം ഇങ്ങനെ, "ഇന്ന് പാക്കിസ്ഥാൻ നന്നായി കളിച്ചു എന്ന് തോന്നുന്നുണ്ടോ?" ഇതിന് ഇന്ത്യൻ​ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയ മറുപടി പാക്കിസ്ഥാൻ ടീമിന്റേയും ആരാധകരുടേയുമെല്ലാം വായടപ്പിക്കുന്നതായിരുന്നു.

Also Read: ഒരു കാര്യവുമില്ലാതെ എന്റെ നേരെ വന്നാൽ മിണ്ടാതിരിക്കണോ? റൗഫ്-അഭിഷേക് വാക്പോര്

"ഈ ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇരുടീമുകൾക്കുമിടയിലുള്ള പോരാട്ടം എന്ന നിലയിലെ ചോദ്യങ്ങൾ ഒഴിവാക്കണം. കാരണം ഒരു പോരാട്ടത്തിന്റെ നിലവാരം ഞങ്ങൾക്ക് അനുഭവപ്പെടുന്നില്ല. നിലവാരമുള്ള ക്രിക്കറ്റ് അല്ല പാക്കിസ്ഥാൻ കളിക്കുന്നത്," സൂര്യകുമാർ യാദവ് പറഞ്ഞു.

Advertisment

Also Read: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ടീം ഇന്ത്യ

"എന്നെ സംബന്ധിച്ച്, ഇപ്പോൾ രണ്ട് ടീമുകൾ 15-20 മത്സരം കളിച്ചാൽ അതിൽ 8-7 എന്ന നിലയിൽ ജയപരാജയങ്ങളുടെ കണക്ക് വന്നാൽ അതിനെ നിലവാരമുള്ള ക്രിക്കറ്റ് എന്ന് പറയാനാവും. അതല്ലാതെ 13-0, 10-1 എന്നൊക്കെ വരുമ്പോൾ അതെങ്ങനെയാണ് രണ്ട് ടീമുകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാകുന്നത് എന്ന് എനിക്കറിയില്ല," സൂര്യകുമാർ യാദവ് പാക്കിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം പറഞ്ഞു.

Also Read: ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻപിൽ 171 റൺസ് ആണ് വിജയ ലക്ഷ്യം വെക്കാൻ​ പാക്കിസ്ഥാന് സാധിച്ചു. ഇത് പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. ഓപ്പണർ ഫർഹാന്റെ അർധ ശതകമാണ് പാക്കിസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. എന്നാൽ ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യ ഓപ്പണർമാരുടെ ചിറകിലേറി പറന്നു. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയാണ് പിരിഞ്ഞത്. 

അഭിഷേക് ശർമ 39 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സും സഹിതം 74 റൺസ് ആണ് എടുത്തത്. ശുഭ്മാൻ ഗിൽ 28 പന്തിൽ നിന്ന് 47 റൺസ് നേടി മടങ്ങി. എട്ട് ബൗണ്ടറിയാണ് ഗില്ലിൽ നിന്ന് വന്നത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ മൂന്ന് പന്തിൽ ഡക്കായിരുന്നു. എന്നാൽ തിലക് വർമ ഇന്ത്യയുടെ ജയം വേഗത്തിലാക്കി. 19 പന്തിൽ നിന്ന് 30 റൺസ് ആണ് തിലക് വർമ കണ്ടെത്തിയത്.

Read More: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: