/indian-express-malayalam/media/media_files/2025/09/22/asia-cup-ind-pak-2025-09-22-06-32-11.jpg)
ടീം ഇന്ത്യ (ഫൊട്ടൊ-ബിസിസിഐ/ എക്സ്)
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലും പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്.
Also Read:ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ
പവർപ്ലേയിൽ മാത്രം 69 റൺസാണ് അഭിഷേക്-ഗിൽ സഖ്യം അടിച്ചെടുത്തത്. എട്ടാം ഓവറിൽ അർധസെഞ്ച്വറി തികച്ച അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറിൽ തന്നെ നൂറ് റൺസ് പിന്നിട്ടു. പത്താം ഓവറിൽ ഗില്ലിനെ ബൗൾഡാക്കി ഫഹീം അഷ്‌റഫ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. 28 പന്തിൽ നിന്ന് 47 റൺസെടുത്താണ് ഗിൽ പുറത്തായത്. 28 പന്തിൽ നിന്ന് 47 റൺസെടുത്താണ് ഗിൽ പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഡക്കായി മടങ്ങി.
Also Read:പഹൽഗാം ഞങ്ങൾ മറക്കില്ല; ഹസ്തദാനം നൽകിയില്ല; നിലപാടിൽ ഉറച്ച് ഇന്ത്യ
ടീം സ്‌കോർ 123-ൽ നിൽക്കേ അഭിഷേക് ശർമയെ അബ്രാർ അഹ്മദ് പുറത്താക്കി. 39 പന്തിൽ 74 റൺസെടുത്താണ് അഭിഷേക് പുറത്തായത്. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിലൊരുമിച്ച സഞ്ജുവും തിലക് വർമയും ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. 13 റൺസെടുത്ത സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീൻ ബൗൾഡാക്കി. എന്നാൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 19 പന്തിൽ 30 റൺസെടുത്ത് തിലക് വർമയും ഏഴ് പന്തിൽ ഏഴ് റൺസെടുത്ത ഹാർദിക്കും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. ടീം സ്‌കോർ 21ൽ നിൽക്കെയാണ് ഓപ്പണറായ ഫഖർ സമാനെ ആദ്യം നഷ്ടമായി. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്സ് ഓപ്പൺ ചെയ്തില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച സഹിബ്സാദ ഫർഹാനും സയിം അയൂബും ടീം സ്‌കോർ ഉയർത്തുന്നതിനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ 21 റൺസ് നേടിയ അയൂബിനെ ശിവം ദുബെ മടക്കി. പിന്നാലെയെത്തിയ ഹുസ്സൈൻ താലത്തും കാര്യമായ സംഭവന നൽകാതെ മടങ്ങി.
Also Read:ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
അഞ്ചാം വിക്കറ്റിൽ നായകൻ സൽമാൻ ആഗയും മുഹമ്മദ് നവാസും ചേർന്നാണ് പിന്നീട് പാക് സ്‌കോർ ഉയർത്തിയത്. 21 റൺസെടുത്ത നവാസിനെ സൂര്യ തന്ത്രപരമായി റണ്ണൗട്ടാക്കി. സൽമാൻ ആഗ 17 റൺസ് നേടി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഞായറാഴ്ച പാക്കിസ്ഥാനെതിരെ ഇറങ്ങിയത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിരുന്നു.
Read More: ദയവായി പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യരുത്; അഭ്യർഥനയുമായി അശ്വിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us