/indian-express-malayalam/media/media_files/2025/09/22/india-vs-pakistan-abhishek-sharma-2025-09-22-10-04-13.jpg)
Source: X
india Vs Pakistan Asia Cup 2025:ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ 10 ഓവറിൽ 101 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തിയാണ് അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് പാക്കിസ്ഥാനെ വിറപ്പിച്ചത്. ബാറ്റുകൊണ്ട് പാക്കിസ്ഥാനെ പ്രഹരിച്ചതിന് പുറമെ പ്രകോപിപ്പിച്ച് എത്തിയ ഹാരിസ് റൗഫിന് വായടപ്പിക്കുന്ന മറുപടിയും നൽകി അഭിഷേക് ശർമ ഇന്ത്യൻ ആരാധകരുടെ ആവേശം കൂട്ടി.
"ഒരു കാര്യവുമില്ലാതെയാണ് അവർ എന്റെ നേരെ വന്നത്. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാൻ തിരിച്ചടിച്ചത്," മത്സരശേഷം അഭിഷേക് ശർമ പറഞ്ഞു. ഇന്ത്യയുടെ ചെയ്സിങ്ങിന് ഇടയിൽ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർമാരായ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ഇന്ത്യൻ ബാറ്റർമാരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Also Read: സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ടീം ഇന്ത്യ
അഭിഷേകിനൊപ്പം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുംതങ്ങളെ പ്രകോപിപ്പിച്ച പാക്കിസ്ഥാൻ ബൗളർമാരുടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തി. അംപയർ ഇടപെട്ടാണ് ഇരു ടീമിലേയും കളിക്കാരേയും മാറ്റിയത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും അഭിഷേക് ശർമ പാക്കിസ്ഥാന് മറുപടി നൽകി. നിങ്ങൾ സംസാരിച്ചു, ഞങ്ങൾ ജയിച്ചു എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് ശർമ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
Also Read: ആദ്യ പന്തിൽ ബൗണ്ടറി; പിന്നെ തീപാറും ബാറ്റിങ്; വൈഭവിന്റെ സൂപ്പർ കാമിയോ
ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്റെ അജണ്ട വ്യക്തമായിരുന്നു. സ്കോറിങ് വേഗത്തിൽ കണ്ടെത്തിയുള്ള തുടക്കമാണ് അവർ ലക്ഷ്യം വെച്ചത്. ഭയരഹിതമായി ബാറ്റ് വീശാൻ ഫഖർ സമൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഫഖർ മടങ്ങിയപ്പോഴും ഓപ്പണർ ഫർഹാൻ അർധ ശതകം കണ്ടെത്തി പാക്കിസ്ഥൻ ഇന്നിങ്സിന് അടിത്തറയിട്ടു.
Also Read: IND vs PAK: പഹൽഗാം ഞങ്ങൾ മറക്കില്ല; ഹസ്തദാനം നൽകിയില്ല; നിലപാടിൽ ഉറച്ച് ഇന്ത്യ
171 എന്ന ടോട്ടൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ബാറ്റർമാർക്ക് കണ്ടെത്താനായി എന്നുള്ളത് തന്നെ പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂട്ടും. കാരണം ടൂർണമെന്റിൽ 150ന് മുകളിൽ സ്കോർ കണ്ടെത്താൻ പ്രയാസപ്പെടുന്ന പാക്കിസ്ഥാനെ ചൂണ്ടി ക്വാളിറ്റിയില്ലാത്ത ടീം എന്നാണ് അഭിപ്രായങ്ങൾ വന്നത്. ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ തകർത്തതിന് പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മൂന്ന് പന്തിൽ ഡക്കാക്കി മടക്കാൻ സാധിച്ചതും പാക്കിസ്ഥാൻ ആരാധകരെ സന്തോഷിപ്പിക്കുമെന്നുറപ്പ്.
പാക്കിസ്ഥാനെതിരെ അഞ്ചാമതായി സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും കരുതലോടെ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. വിക്കറ്റ് കളയാതെ വിജയ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാൽ 17 പന്തിൽ നിന്ന് 13 റൺസ് എടുത്ത സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീൻ ബൗൾഡ് ആക്കി.
Read More: ഡ്രസ്സിങ് റൂമിൽ സമത്വമുള്ള അന്തരീക്ഷം; അഭിഷേകിനൊപ്പം ഓപ്പണിങ് ആസ്വദിച്ചിരുന്നു: സഞ്ജു സാംസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us