scorecardresearch

സ്ഫോടനാത്മക ബാറ്റിങ്ങുമായി വീണ്ടും ഹെഡ്ഡും അഭിഷേകും; 10 വിക്കറ്റ് ജയം

SRH vs LSG Live Score, IPL 2024: സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ ഉപ്പല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്

SRH vs LSG Live Score, IPL 2024: സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ ഉപ്പല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്

author-image
Sports Desk
New Update
SRH vs LSG | ipl match

Photo: X/ BCCI, Sachin Tendulkar

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തട്ടുപൊളിപ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ ഉപ്പല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്.

Advertisment

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 62 പന്ത് ബാക്കിനില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. ടോസ് നേടിയ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ. രാഹുൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.

Advertisment

ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ കാര്യമായ വെടിക്കെട്ട് നടത്താൻ ലഖ്നൗവിന് കഴിഞ്ഞില്ല. ആയുഷ് ബദോനി (55), നിക്കോളാസ് പൂരൻ (48) എന്നിങ്ങനെ സ്കോർ ചെയ്ത് പുറത്താകാതെ നിന്നു. കെ.എൽ. രാഹുൽ 29 റൺസ് നേടി.

മറുപടി പറഞ്ഞ സൺറൈസേഴ്സ് ഓപ്പണർമാർ തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 28 പന്തിൽ എട്ട് ഫോറും ആറ് സി​ക്സും സഹിതം അഭിഷേക് 75 റൺസെടുത്തു. 30 പന്തിൽ എട്ട് ഫോറും എട്ട് സിക്സും സഹിതം 89 റൺസുമായി ട്രാവിസ് ഹെഡും പുറത്താവാതെ നിന്നു. ഇരുവരും വെടിക്കെട്ടിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഉപ്പലിൽ കണ്ടത്.

Read More Sports News Here

IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: