scorecardresearch

SRH vs GT: ഇന്ന് 300 തൊടുമോ? അതോ തകർന്നടിയുമോ? ഗുജറാത്തിന്റെ വഴി മുടക്കാൻ ഹൈദരാബാദ്

SRH vs GT IPL 2025: ഇന്ന് ജയിച്ചാൽ 14 പോയിന്റോടെ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഒപ്പമെത്താൻ ഗുജറാത്ത് ടൈറ്റൻസിന് സാധിക്കും

SRH vs GT IPL 2025: ഇന്ന് ജയിച്ചാൽ 14 പോയിന്റോടെ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഒപ്പമെത്താൻ ഗുജറാത്ത് ടൈറ്റൻസിന് സാധിക്കും

author-image
Sports Desk
New Update
Shubman Gill, Ishan Kishan

Shubman Gill, Ishan Kishan Photograph: (IPL, Instagram)

SRH vs GT IPL 2025: ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേഓഫിലേക്കുള്ള വഴി സൺറൈസേഴ്സ് ഹൈദരാബാദ് ദുഷ്കരമാക്കുമോ? ഇന്ന് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. നിലവിൽ ഒൻപതാം സ്ഥാനത്ത് നിൽക്കുന്ന ഹൈദരാബാദിന് ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്താൻ സാധിക്കും. എന്നാൽ ഇന്ന് ജയിച്ചാൽ ഗുജറാത്തിന്റെ പ്ലേഓഫ് പ്രവേശനം എളുപ്പമാവും. 

Advertisment

ഒൻപത് കളിയിൽ നിന്ന് ആറ് ജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റൻസ്. ആറ് ജയവുമായി മൂന്ന് ടീമുകളാണ് പോയിന്റ് പട്ടികയിലുള്ളത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റതാണ് ഗുജറാത്ത് ടൈറ്റൻസിനെ ആശങ്കപ്പെടുത്തുന്നത്. ഇന്ന് ജയിച്ചാൽ 14 പോയിന്റോടെ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഒപ്പമെത്താൻ ഗുജറാത്ത് ടൈറ്റൻസിന് സാധിക്കും. 

കണക്കുകൾ നോക്കിയാൽ ഹൈദരാബാദിന്റെ പ്ലേഓഫ് സാധ്യത ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ഹൈദരാബാദിന്റെ പോയിന്റ് 16ലേക്ക് എത്തും. എന്നാൽ ഹൈദരാബാദിന്റെ ഇതുവരെയുള്ള പ്രകടനം വെച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിജയ തേരോട്ടത്തിന് സാധ്യതയില്ല. 

ഓപ്പണിങ്ങിൽ അഭിഷേകും ട്രാവിസ് ഹെഡ്ഡും കത്തിക്കയറിയാൽ ഹൈദരാബാദിനെ പിന്നെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ഇഷാൻ കിഷനും ക്ലാസനുമെല്ലാം നിറഞ്ഞാടിയാൽ കൂറ്റൻ സ്കോറിലേക്ക് എത്താൻ ഹൈദരാബാദിന് സാധിക്കും. എന്നാൽ ശുഭ്മാൻ ഗില്ലിന്റേയും സായ് സുദർശന്റേയും ബാറ്റിങ് കരുത്തിലാണ് ഗുജറാത്തിന്റെ പോക്ക്. ബട്ട്ലറും ഗുജറാത്ത് ബാറ്റിങ് നിരയുടെ കരുത്ത് കൂട്ടുന്നു. 

ഗുജറാത്ത് ടൈറ്റൻസ് സാധ്യത ഇലവൻ:

Advertisment

സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിങ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, കരിൻ ജനത്, റാഷിദ് ഖാൻ, സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യത ഇലവൻ

അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ക്ലാസൻ, അനികേത് വർമ, മെൻഡിസ്, നിതീഷ് കുമാർ, പാറ്റ് കമിൻസ്, ഹർഷൽ പട്ടേൽ, ഉനദ്കട്ട്, മുഹമ്മദ് ഷമി

പിച്ച് റിപ്പോർട്ട്

അഹമ്മദാബാദിലെ ഈ സീസണിലെ എട്ട് ഇന്നിങ്സിൽ അഞ്ചിലും 200ന് മുകളിൽ സ്കോർ ഉയർന്നു. 200ന് മുകളിൽ സ്കോർ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കണ്ടെത്താനായാൽ ജയിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ഇവിടെ 204 എന്ന വിജയ ലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് മറികടന്നിരുന്നു. 

Read More

Abhishek Sharma Ishan Kishan IPL 2025 Gujarat Titans Sunrisers Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: