/indian-express-malayalam/media/media_files/2025/05/05/GrLmJqPBCqzTmONTH0as.jpg)
KL Rahul, Ishan Kishan Photograph: (IPL, Instagram)
SRH vs DC IPL 2025 Match: പ്ലേഓഫ് സ്വപ്നങ്ങൾ മുൻപിൽ വെച്ച് ഡൽഹി ക്യാപിറ്റൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സീസൺ മധ്യത്തിൽ വെച്ച് മാലിദ്വീപിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയതിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച് ഇറങ്ങുന്ന ഹൈദരാബാദിന് ഡൽഹിയുടെ പ്ലേഓഫ് സ്വപ്നങ്ങൾ തകർക്കാൻ സാധിക്കും.
ആദ്യ നാല് മത്സരങ്ങളിൽ നാലിലും ജയിച്ച് ഡൽഹി കരുത്ത് കാണിച്ചിരുന്നു. എന്നൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിലാണ് ഡൽഹി ജയിച്ചത്. 12 പോയിന്റോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ് ഇപ്പോൾ. ഒന്നും നഷ്ടപ്പെടാനില്ലെന്നിരിക്കെ ഹൈദരാബാദ് ബാറ്റർമാർ സമ്മർദമില്ലാതെ അടിച്ചു തകർത്താൽ ഡൽഹിക്ക് അത് അതിജീവിക്കാനായേക്കില്ല.
അഭിഷേക് ശർമയും ട്രാവിസ് ഹെഡ്ഡും ഇഷാൻ കിഷനും ക്ലാസനുമെല്ലാം ഡൽഹിക്ക് മുൻപിൽ വയ്ക്കുന്ന ഭീഷണി വലുതാണ്. ഫാസ്റ്റ് ബോളർ ടി നടരാജനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഡൽഹിക്ക് മേൽ ശക്തമാണ്. എന്നാൽ ആരെ ഒഴിവാക്കി നടരാജന് വഴിയൊരുക്കും എന്നാണ് ഡൽഹിയുടെ ചോദ്യം.
ഡൽഹി ക്യാപിറ്റൽസ് സാധ്യത ഇലവൻ:
ഡുപ്ലെസിസ്, അഭിഷേക് പൊരൽ, കരുൺ നായർ, കെ എൽ രാഹുൽ, അക്ഷർ പട്ടേൽ, സ്റ്റബ്സ്, വിപ് രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, മുകേഷ് കുമാർ
സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യത ഇലവൻ:
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ക്ലാസൻ, അനികേത് വർമ, മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, കമിൻസ്, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി
പിച്ച് റിപ്പോർട്ട്
ഹൈദരാബാദിലെ ഒരു സ്ലോ പിച്ച് മുംബൈ ഇന്ത്യൻസിനെ ജയം പിടിക്കാൻ തുണച്ചിരുന്നു. അതല്ലാതെയുള്ള പിച്ചിൽ നാല് വട്ടം സ്കോർ 200 കടന്നു. 200ന് മുകളിലും 190ന് മുകളിലും എത്തിയ സ്കോറുകൾ ഇവിടെ അനായാസം ചെയ്സ് ചെയ്യപ്പെടുകയും ചെയ്തു.
Read More
- PBKS vs LSG: അർഷ്ദീപിന്റെ മാരക സ്പെല്ലുകൾ; ലക്നൗ വീണ്ടും തോറ്റു; പഞ്ചാബ് രണ്ടാമത്
- ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്
- Vaibhav Suryavanshi: 'വൈഭവ് വിയർപ്പൊഴുക്കിയിട്ടുണ്ട് ഒരുപാട്'; പ്രശംസയുമായി പ്രധാനമന്ത്രി
- കോഹ്ലിക്ക് എന്തുപറ്റി? അസ്വസ്ഥനായി താരം; അവ്നീത് കൗർ പ്രശ്നം കാരണമോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.