scorecardresearch

'റിങ്കു നിരാശനാകേണ്ട, ഇന്ത്യയുടേത് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്'; ആശ്വസിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ

റിങ്കുവിന് ടീമിന്റെ റിസര്‍വ് നിരയില്‍ സ്ഥാനം നല്‍കിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിലയിരുത്തി സാക്ഷാൽ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയത്

റിങ്കുവിന് ടീമിന്റെ റിസര്‍വ് നിരയില്‍ സ്ഥാനം നല്‍കിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിലയിരുത്തി സാക്ഷാൽ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rinku Singh | T20 world cup

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് മുന്‍ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി (Photo: X/ CricTracker)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് മുന്‍ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. റിങ്കുവിന് ടീമിന്റെ റിസര്‍വ് നിരയില്‍ സ്ഥാനം നല്‍കിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ വിലയിരുത്തി സാക്ഷാൽ സൗരവ് ഗാംഗുലി തന്നെ രംഗത്തെത്തിയത്.

Advertisment

"ഇതാണ് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ശക്തമായ ടീം. ഒരു സ്പിന്നറെ അധികം ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിച്ചത് കൊണ്ടാവാം റിങ്കുവിന് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും റിങ്കു റിസർവ് ടീമിലാണുള്ളത്. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മാത്രമാണിത്. റിങ്കുവിന് ഇനിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുണ്ട്. ഇതില്‍ റിങ്കു നിരാശപ്പെടേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു," ഗാംഗുലി പറഞ്ഞു.

Advertisment



"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണിതെന്ന് എനിക്ക് തോന്നുന്നു. മറ്റ് ടീമുകള്‍ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. സെലക്ടര്‍മാരും രോഹിതും മികച്ച രീതിയിലാണ് ഈ ടീമിനെ തിരഞ്ഞെടുത്തത് എന്നാണ് ഞാന്‍ കരുതുന്നത്," ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Read More Sports News Here

Rinku Singh Sourav Ganguly cricket news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: