scorecardresearch

Ganguly Biopic: ഗാംഗുലിയായി രാജ് കുമാർ റാവു; സിനിമയുടെ റിലീസ് എന്നാണ് എന്നറിയണ്ടേ?

Rajkummar Rao Playing Sourav Ganguly in Biopic: ദാദ ഇത് പറഞ്ഞു കഴിഞ്ഞു. ഞാൻ അത് ഔദ്യോഗികമായി പറയുന്നു. അതെ, ഞാൻ സൗരവ് ഗാംഗുലിയായി അഭിനയിക്കുന്നു," ദേശിയ അവാർഡ് ജേതാവായ രാജ് കുമാർ റാവു പറഞ്ഞു

Rajkummar Rao Playing Sourav Ganguly in Biopic: ദാദ ഇത് പറഞ്ഞു കഴിഞ്ഞു. ഞാൻ അത് ഔദ്യോഗികമായി പറയുന്നു. അതെ, ഞാൻ സൗരവ് ഗാംഗുലിയായി അഭിനയിക്കുന്നു," ദേശിയ അവാർഡ് ജേതാവായ രാജ് കുമാർ റാവു പറഞ്ഞു

author-image
Sports Desk
New Update
Sourav Ganguly and Rajkumar Rao

Sourav Ganguly and Rajkumar Rao: (Source: Rajkumar Rao, Instagram)

Rajkummar Rao Playing Sourav Ganguly in Biopic: ഇന്ത്യൻ ഇതിഹാസ താരം സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. രാജ്കുമാർ റാവു ആണ് ഇന്ത്യയെ ജയങ്ങളിലേക്ക് എത്താൻ ശീലിപ്പിച്ച ക്യാപ്റ്റനായി അഭിനയിക്കുന്നത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രാജ് കുമാർ റാവു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

Advertisment

"ദാദ ഇത് പറഞ്ഞു കഴിഞ്ഞു. ഞാൻ അത് ഔദ്യോഗികമായി പറയുന്നു. അതെ, ഞാൻ സൗരവ് ഗാംഗുലിയായി അഭിനയിക്കുന്നു," ദേശിയ അവാർഡ് ജേതാവായ രാജ് കുമാർ റാവു പറഞ്ഞു. വെല്ലുവിളി നിറഞ്ഞ റോൾ ആണ് ഇത് എന്ന ആശങ്കയും താരം പങ്കുവെച്ചു. 

Also Read: Rishabh Pant Century: രണ്ടാം സെഞ്ചുറിയിൽ 'സോമർസോൾട്ട്' സെലിബ്രേഷൻ ഇല്ല; കാരണം ഇത്

എനിക്ക് പരിഭ്രമം ഉണ്ട്. വലിയ ഉത്തരവാദിത്വം ആണ് ഇത്. എങ്കിലും ഇത് ഏറെ രസകരമായിരിക്കും എന്ന് കരുതുന്നു എന്നും രാജ് കുമാർ റാവു പറഞ്ഞു. ബംഗാളി ഭാഷയിലെ തന്റെ പ്രാവിണ്യം ആരാധകർക്ക് മുൻപിൽ പുറത്തെടുക്കാനും രാജ് കുമാർ മടിച്ചില്ല. 

Advertisment

സിനിമയിൽ രാജ് കുമാർ റാവു തന്റെ റോളിൽ അഭിനയിക്കുന്നതിനെ പിന്തുണച്ചാണ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. "ശരിയായ വ്യക്തിയാണ് എന്റെ റോളിൽ അഭിനയിക്കുന്നത്. എല്ലാ സഹായവും ഞാൻ അദ്ദേഹത്തിന് നൽകും. രാജ് കുമാർ റാവുവിനേക്കാൾ മറ്റൊരു നടന് എന്റെ റോൾ നന്നായി അഭിനയിക്കാനാവും എന്ന് ഞാൻ കരുതുന്നില്ല," ഗാംഗുലി പറഞ്ഞു. 

Also Read: Sourav Ganguly: അടുത്ത ബംഗാൾ മുഖ്യമന്ത്രിയാവുമോ? അതോ ഇന്ത്യൻ കോച്ചോ? ഗാംഗുലിയുടെ മറുപടി

2026 ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കുകയും അതേ വർഷം ഡിസംബറിൽ സിനിമ തീയറ്ററിലെത്തും എന്നുമാണ് ഗാംഗുലി പങ്കുവെച്ച വിവരം. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ആദ്യമായാണ് രാജ് കുമാർ റാവു ഒരു ബയോപ്പിക്കിൽ റിയൽ ലൈഫ് ക്യാരക്ടറായി അഭിനയിക്കുന്നത്. 

Also Read: Rishabh Pant Century: 'ദയവായി പന്ത് സെഞ്ചുറിയടിക്കരുത്'; കണക്ക് നോക്കിയാൽ കാര്യമറിയാം

കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്താനുള്ള താത്പര്യം ഗാംഗുലി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ പ്രായം അൻപതുകളിലാണ് എന്നും പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിലേക്ക് തുറന്ന മനസോടെയാണ് താൻ നോക്കുന്നത് എന്നും ഗാംഗുലി വ്യക്തമാക്കി. എന്നാൽ ബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം ഓഫർ ചെയ്താലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഗാംഗുലി പറഞ്ഞു. 

Read More: india Vs England Test: രാഹുൽ ക്യാപ്റ്റൻസിയെടുത്തു; തുടരെ രണ്ട് വിക്കറ്റ്; തോൽപ്പിച്ചത് ഗില്ലോ?

Sourav Ganguly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: