/indian-express-malayalam/media/media_files/2025/05/11/H1Nrn6DoYZlmaEJZ74xG.jpg)
Smriti Mandhana Hits Century Against Sri Lanka: (Indian Cricket Team, Instagram)
Smriti Mandhana ICC ODI Ranking: ഐസിസി വനിതാ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന. 2019ന് ശേഷം ആദ്യമായാണ് സ്മൃതി മന്ഥാന ഏകദിന വനിതാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടിന് 19 പോയിന്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ സൂപ്പർ ഓപ്പണർക്ക് ഒന്നാം റാങ്കിലേക്ക് വഴിതെളിഞ്ഞു.
727 റേറ്റിങ് പോയിന്റോടെയാണ് മന്ഥാന ഒന്നാം റാങ്കിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സിവർ 719 പോയിന്റോടെ രണ്ടാം സ്ഥാനം കണ്ടെത്തി. മൂന്നാം റാങ്കിലാണ് വോൾവാർട്ടിൻ ഉള്ളത്. 719 പോയിന്റ് ആണ് വോൾവാർട്ടിനുള്ളത്. വെസ്റ്റ് ഇൻഡീസിന് എതിരായ ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ മത്സരങ്ങളിൽ 27, 28 എന്നീ സ്കോറുകളായിരുന്നു വോൾവാർട്ടിന് കണ്ടെത്താനായത്.
ᴀʟʟ ʜᴀɪʟ ᴛʜᴇ Qᴜᴇᴇɴ👑
— The Bridge (@the_bridge_in) June 17, 2025
Smriti Mandhana becomes the no. 1 ranked Women’s ODI batter 🏏#CricketTwitter#SmritiMandhana#Cricketpic.twitter.com/TU6VY0vLRm
Also Read: അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം; പരാതി നൽകി മധുരൈ പാന്തേഴ്സ്
സ്മൃതി മന്ഥാന അല്ലാതെ മറ്റൊരു ഇന്ത്യൻ ബാറ്ററും ഐസിസിയുടെ ഏകദിന വനിതാ ബാറ്റിങ് റാങ്കിങ്ങിലെ ആദ്യ പത്തിൽ ഇപ്പോൾ ഇടംപിടിച്ചിട്ടില്ല. ജെമിമാ റോഡ്രിഗസ് 14ാം റാങ്കിലും ഹർമൻപ്രീത് കൗർ 15ാം റാങ്കിലും ഉണ്ട്.
Also Read: 134 പന്തിൽ 327 റൺസ്; 13കാരൻ അയാൻ രാജിന്റെ വെടിക്കെട്ട്; വൈഭവിന്റെ കൂട്ടുകാരൻ
ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കക്കെതിരെ ഫൈനലിൽ മന്ഥാന തകർപ്പൻ സെഞ്ചുറി കണ്ടെത്തി. ഇതോടെയാണ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മന്ഥാനയെ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിക്കാൻ തുണച്ചത്.
Also Read: 68 പന്തിൽ 122 റൺസ്; നാല് വിക്കറ്റും;'ലോർഡ് ശാർദുൽ'; പണി കിട്ടിയത് ഈ താരത്തിന്
ട്വന്റി20 വനിതാ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ നാലാമതാണ് സ്മൃതി മന്ഥാന. ഇനി ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയാണ് ഇന്ത്യക്ക് മുൻപിലുള്ളത്. അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീം കളിക്കുന്നത്.
Read More: കേരളം വിയർക്കും; രഞ്ജിയിൽ വമ്പൻ എതിരാളികൾ; ഷെഡ്യൂൾ കടുപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.