scorecardresearch

India Vs England: ഗില്ലിന്റെ തന്ത്രം കണ്ടോ? സ്മിത്തിനെ വീഴ്ത്താൻ കെണി ഒരുക്കിയത് ഇങ്ങനെ

India Vs England Test: ഡീപ് മിഡ് വിക്കറ്റിൽ തന്റെ ഏറ്റവും മികച്ച ഫീൽഡറായ രവീന്ദ്ര ജഡേജയെ ആണ് ഗിൽ നിർത്തിയത്. ഡീപ്പ് ലെഗ് സൈഡിൽ സായ് സുദർശനേയും കൊണ്ടുവന്നു

India Vs England Test: ഡീപ് മിഡ് വിക്കറ്റിൽ തന്റെ ഏറ്റവും മികച്ച ഫീൽഡറായ രവീന്ദ്ര ജഡേജയെ ആണ് ഗിൽ നിർത്തിയത്. ഡീപ്പ് ലെഗ് സൈഡിൽ സായ് സുദർശനേയും കൊണ്ടുവന്നു

author-image
Sports Desk
New Update
Shubman Gill, Prasidh Krishna

Shubman Gill and Prasidh Krishna: (Indian Cricket Team, Instagram)

india Vs England Test: ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർ ജാമി സ്മിത്തിനെ പുറത്താക്കാൻ ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് വന്ന തന്ത്രത്തിന് കയ്യടി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്ററെ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ പുറത്താക്കാനാണ് ഗില്ലിന്റെ തകർപ്പൻ ഫീൽഡ് സെറ്റ് വന്നത്. ഇത് ക്രിക്കറ്റ് വിദഗ്ധരുടെ കയ്യടി നേടുന്നു. 

Advertisment

ഷോർച്ച് പിച്ച് ഡെലിവറിയാണ് സ്മിത്തിന് നേരെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞത്. എന്നാൽ പ്രസിദ്ധിന്റെ ഷോർട്ട് ബോളിൽ സ്മിത്ത് സിക്സ് പറത്തി. എന്നിട്ടും ഫീൽഡ് സെറ്റ് മാറ്റാതെ തന്റെ അതേ കെണി തന്നെ വയ്ക്കുകയായിരുന്നു ഗിൽ. 

Also Read: Prithvi Shaw: കളം മാറ്റി ചവിട്ടാൻ പൃഥ്വി ഷാ; മുംബൈ വിടാൻ അനുവാദം തേടി

ഡീപ് മിഡ് വിക്കറ്റിൽ തന്റെ ഏറ്റവും മികച്ച ഫീൽഡറായ രവീന്ദ്ര ജഡേജയെ ആണ് ഗിൽ നിർത്തിയത്. ഡീപ്പ് സ്ക്വയർ ലെഗിൽ സായ് സുദർശനേയും കൊണ്ടുവന്നു. പ്രസിദ്ധിന്റെ ഷോർട്ട് പിച്ച് ഡെലിവറിയിൽ സ്മിത്തിനെ കൊണ്ട് ലെഗ് സൈഡിലേക്ക് ഷോട്ട് കളിപ്പിക്കുകയാണ് ഗിൽ ലക്ഷ്യം വെച്ചത്. 

Advertisment

ആദ്യം പ്രസിദ്ധിന്റെ ഷോർട്ട് പിച്ച് പന്തിൽ സ്മിത്ത് സിക്സ് പറത്തി എങ്കിലും ഫീൽഡ് സെറ്റ് മാറ്റാനോ പ്രസിദ്ധിനോട് ഷോർട്ട് പിച്ച് ഡെലിവറി എറിയുന്നതിൽ നിന്ന് പിന്മാറാനോ ഗിൽ ആവശ്യപ്പെട്ടില്ല. സിക്സ് പറത്തിയ രീതിയിൽ സ്മിത്ത് വീണ്ടും അതേ ഷോട്ടിന് ശ്രമിച്ചു. എന്നാൽ ഇത്തവണ ശരിയായി കണക്ട് ചെയ്യാനായില്ല. 

Also Read: എല്ലാ ഭാരവും ബുമ്രയുടെ മേൽ; 40 ഓവർ വരെ ശാർദുലിനെ മാറ്റി നിർത്തിയത് എന്തിന്?

ഇവിടെ പന്ത് ജഡേജയുടെ കൈകളിലേക്ക് എത്തിയെങ്കിലും ബൗണ്ടറി ലൈനിന് സമീപം ജഡേജയ്ക്ക് ബാലൻസ് തെറ്റി. ഈ സമയം സായ് സുദർശനേയും അവിടെ ഫീൽഡ് ചെയ്യിച്ച ഗില്ലിന്റെ തന്ത്രം ഫലം കണ്ടു. ജഡേജ പന്ത് സായ് സുദർശന്റെ കൈകളിലേക്ക് നൽകിയതോടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ കൂടാരം കയറി. 

Also Read: India Vs England: ഋഷഭ് പന്ത് 134ന് പുറത്തായതിന് കാരണം ഗംഭീർ; ആരോപണവുമായി ദിനേശ് കാർത്തിക്

ഗില്ലിന്റെ ഈ തന്ത്രത്തിന് കമന്ററി ബോക്സിൽ നിന്ന് നാസർ ഹുസെയ്ന്റേയും അതേർട്ടന്റേയും കയ്യടിയും ലഭിച്ചു. ആ പ്ലാൻ ഇന്ത്യക്ക് ഗുണം ചെയ്തു എന്നായിരുന്നു അതെർട്ടന്റെ വാക്കുകൾ. 52 പന്തിൽ നിന്ന് 40 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് ഗിൽ ഒരുക്കിയ തന്ത്രത്തിൽ സ്മിത്ത് വീണത്. 

എന്നാൽ പ്രസിദ്ധ് കൃഷ്ണ 20 ഓവറിലേക്ക് എത്തിയപ്പോൾ തന്നെ 128 റൺസ് ആണ് വഴങ്ങിയത്. മൂന്നാം ദിനം പ്രസിദ്ധ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലാം ദിനം പിടിച്ചു നിന്ന് ലീഡ് ഉയർത്താൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ലെങ്കിൽ ഇന്ത്യ തോൽവിയിലേക്ക് വീഴും. രണ്ടാം ഇന്നിങ്സിൽ 92 റൺസിലേക്ക് എത്തിയപ്പോൾ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. 

Read More: India Vs England: വീണതാണ് എന്ന് കരുതിയോ? പന്തിന്റെ ബുദ്ധിയാണത്; സച്ചിൻ വിശദീകരിക്കുന്നു

india vs england Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: