scorecardresearch

നിഗൂഡത നിറച്ച് ഗിൽ; ഷേക്സ്പിയറിന്റെ മണ്ണിൽ നിന്ന് പഞ്ചാബി കവിയെ ഓർമിപ്പിച്ച് താരം?

Shubman Gill England Test: ശുഭ്മാൻ ഗിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾക്ക് പിന്നിൽ നിഗൂഡമായ അർഥങ്ങൾ ഉണ്ടാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്

Shubman Gill England Test: ശുഭ്മാൻ ഗിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾക്ക് പിന്നിൽ നിഗൂഡമായ അർഥങ്ങൾ ഉണ്ടാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്

author-image
Sports Desk
New Update
Shubman Gill and Ben Stokes

Shubman Gill and Ben Stokes: (Source; Shubman Gill, Instagram)

ഓവൽ ടെസ്റ്റിൽ അതിശയിപ്പിക്കുന്ന ജയം നേടിയതിന് ശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത് വെറുതെയങ് വായിച്ച് വിടാനാവുന്ന ഒന്നല്ല. വളരെ ലളിതമായ വാക്കുകളാണ് എക്സിൽ ഗിൽ എഴുതിയത്. എന്നാൽ ആ വാക്കുകളെ പലതരത്തിൽ വ്യാഖ്യാനിച്ചാണ് പ്രതികരണങ്ങൾ വരുന്നത്. 

Advertisment

"കൊടുങ്കാറ്റിലും പ്രതിസന്ധിയിലും വ്യാകുലപ്പെടുന്നത് അത് നേരിടാനായി ഒരുങ്ങിയിട്ടില്ലാത്തവരാണ്," ഇത്രയും ആണ് ശുഭ്മാൻ ഗിൽ എക്സിൽ എഴുതിയത്. ഷേക്സ്പിയറിന്റെ മണ്ണിൽ നിന്ന് പഞ്ചാബി കവിയും എഴുത്തുകാരനുമായിരുന്ന ശിവ് കുമാർ ബതാൽവിയെ ഓർമിപ്പിക്കുകയാണ് ഗിൽ ചെയ്തത് എന്ന ഒരു വാദം ഉയരുന്നുണ്ട്.

Also Read: IND vs ENG: "ഇത് ഷാരൂഖ് ഖാൻ ഫിലിം അല്ല"; കാരണങ്ങൾ നിരത്തി ഇന്ത്യൻ മുൻ ബാറ്റർ

Advertisment

ശുഭ്മാൻ ഗില്ലിന് എഴുത്തിനോടും മ്യൂസിയങ്ങളോടുമെല്ലാം വലിയ താത്പര്യം ആണുള്ളത്. അതുകൊണ്ട് തന്നെ ഗിൽ എക്സിൽ കുറിച്ച വാക്കുകൾക്ക് പിന്നിൽ നിഗൂഡമായ അർഥങ്ങൾ ഉണ്ടാവാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ

കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഇന്ത്യ കടന്ന് പോയതായിരിക്കും ഗിൽ ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും ആരാധകർ പറയുന്നു. ഈ പര്യടനത്തിനായി മികച്ച നിലയിൽ ആണ് ഇന്ത്യൻ സ്ക്വാഡ് മുന്നൊരുക്കം നടത്തിയത്. ഇതോടെ ഇന്ത്യൻ ടീമിനെ തകിടം മറിക്കാൻ ആതിഥേയർ പല തന്ത്രങ്ങളും പരീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

Also Read: Mohammed Siraj: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ

"തല ഉയർത്തി നിന്ന് പൊരുതി"

"ടെസ്റ്റ് ക്രിക്കറ്റ് നീണാൾ വാഴട്ടെ. ക്ഷമയ്ക്കും കഴിവിനും ഹൃദയത്തിലും പ്രതിഫലം നൽകുന്ന ഫോർമാറ്റ് ആണ് ടെസ്റ്റ്. ഇവിടെ ഒരു ഷോർട്ട്കട്ടും ഇല്ല, " കെഎൽ രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

"ഒരുപാട് പ്രയത്നം ആവശ്യപ്പെട്ട പര്യടനം ആയിരുന്നു ഇത്. ആവശ്യപ്പെട്ടതിലും അധികം നൽകേണ്ടി വന്നു. തല ഉയർത്തി നിന്ന് പൊരുതിയ ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അതാണ് എല്ലാം. അതിനായി സാധ്യമായതെല്ലാം ഞങ്ങൾ നൽകുന്നു. അതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. ഈ ടീം വിശന്നിരിക്കുകയാണ്, ഒത്തൊരുമിച്ച് നിൽക്കുകയാണ്, ഇന്ത്യൻ ക്രിക്കറ്റിനെ മുൻപോട്ട് കൊണ്ടുപോവുകയാണ്," ഋഷഭ് പന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: