/indian-express-malayalam/media/media_files/2025/08/04/mohammed-siraj-oval-test-2025-08-04-19-16-09.jpg)
Mohammed Siraj: (Source: Indian Cricket Team, Instagram)
സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഇല്ലാതെ ഇംഗ്ലണ്ടിൽ ഇന്ത്യ എന്ത് ചെയ്യാനാണ് എന്ന് ചോദിച്ചവർ നിരവധിയാണ്. എന്നാൽ ഹൈദരാബാദിലെ നിരത്തുകളിൽ കളിച്ച് വിട്ടുകൊടുക്കാതെ പൊരുതി ഇന്ത്യൻ ടീം വരെ എത്തി ചങ്കുറപ്പ് കാണിച്ചൊരാളുടെ ആക്രമണത്തിന്റെ മൂർച്ച ഇംഗ്ലണ്ട് അറിഞ്ഞു. ഓവലിൽ നാലും അഞ്ചും ദിനങ്ങളിലായി മുഹമ്മദ് സിറാജ് വീഴ്ത്തിയ 5 വിക്കറ്റ് വിലമതിക്കാനാവാത്തതാണ്.
ചരിത്ര ചെയ്സിങ് ജയത്തിലേക്ക് എത്താൻ ഇംഗ്ലണ്ടിന് അഞ്ചാം ദിനം വേണ്ടിയിരുന്നത് 35 റൺസ് മാത്രം. അവരുടെ കയ്യിലുണ്ടായത് നാല് വിക്കറ്റ്. എന്നാൽ ജേമി സ്മിത്ത്, ഒവെർടൻ, അറ്റ്കിൻസൻ എന്നിവരുടെ വിക്കറ്റ് പിഴുത് മുഹമ്മദ് സിറാജ് എക്കാലവും ആരാധകർ ഓർക്കുന്ന ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു.
Also Read: IND vs ENG: സിറാജ്, നന്ദി! ദാ കണ്ടോ? ഇതാണ് ഇന്ത്യൻ പുതുയുഗം! ഓവലിൽ അവിശ്വസനീയ ജയം
ഇന്ന് ഉറക്കം ഉണർന്നതിന് പിന്നാലെ ഗൂഗിളിൽ നിന്ന് തനിക്ക് പ്രചോദനം കിട്ടിയത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് ജയത്തിന് പിന്നാലെ മുഹമ്മദ് സിറാജ്. "ഇന്ന് രാവിലെ ഉറക്കം ഉണർന്ന് ഞാൻ ഫോണിൽ ഗൂഗിൾ നോക്കി. ഗൂഗിളിൽ നിന്ന് 'Believe' എന്നുള്ള ഇമോജി വാൾപേപ്പർ എടുത്തു. എന്റെ രാജ്യത്തിന് വേണ്ടി ഞാനത് ചെയ്യും എന്ന് എന്നോട് തന്നെ ഞാൻ പറഞ്ഞു, മുഹമ്മദ് സിറാജ് പറഞ്ഞു.
Also read:'പാനി പൂരി വാല' എന്ന് പരിഹസിച്ചവർ എവിടെ? വീണ്ടും സെഞ്ചുറിയടിച്ച് യശസ്വി
"ഇപ്പോൾ എന്താണ് അനുഭവപ്പെടുന്നത് എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. ഇന്നലെ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെട്ടതോടെ മത്സരം നമ്മൾ തോൽക്കുമെന്നാണ് ഞാൻ കരുതിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് ഹാരി ബ്രൂക്കിനെ പുറത്താക്കിയിരുന്നു എങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. അഞ്ചാം ദിവസത്തിലേക്ക് മത്സരം പോകില്ല. ഗെയിം ചെയിഞ്ചിങ് അവസരമാണ് നഷ്ടപ്പെടുത്തിയത്. എന്നാൽ അതിന് ശേഷം ശക്തമായി നമ്മൾ തിരികെ വന്നു."
View this post on InstagramA post shared by Team india (@indiancricketteam)
Also Read: കോഹ്ലി പൊട്ടിക്കരഞ്ഞു; ആ കുറ്റബോധം ഇപ്പോഴും എന്നെ വേട്ടയാടുന്നു: ചഹൽ
"സ്ഥിരതയോടെ ഒരു സ്പോട്ടിലേക്ക് ബോൾ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ പ്ലാൻ. കൂടുതൽ പരീക്ഷണത്തിന് ഞാൻ മുതിർന്നില്ല. കാരണം അങ്ങനെ ചെയ്താൽ ഇംഗ്ലണ്ടിന് മേലുള്ള സമ്മർദം കുറയും. ആദ്യ ദിനം മുതൽ അഞ്ചാം ദിനം വരെ, ആദ്യ ടെസ്റ്റ് മുതൽ എല്ലാ ടെസ്റ്റും അഞ്ചാം ദിനം വരെ നീണ്ടു. ഇന്ത്യൻ സ്ക്വാഡിലെ എല്ലാവരും പോരാടി എന്നതിന് തെളിവാണ് അത്," മുഹമ്മദ് സിറാജ് പറഞ്ഞു.
Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.