scorecardresearch

'പാനി പൂരി വാല' എന്ന് പരിഹസിച്ചവർ എവിടെ? വീണ്ടും സെഞ്ചുറിയടിച്ച് യശസ്വി

Yashasvi Jaiswal Century: അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ യശസ്വി സെഞ്ചുറി നേടി. രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അർധ ശതകം. അഞ്ചാം ടെസ്റ്റിൽ വീണ്ടും സെഞ്ചുറി

Yashasvi Jaiswal Century: അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ യശസ്വി സെഞ്ചുറി നേടി. രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അർധ ശതകം. അഞ്ചാം ടെസ്റ്റിൽ വീണ്ടും സെഞ്ചുറി

author-image
Sports Desk
New Update
Yashasvi Jaiswal Century at Oval

Yashasvi Jaiswal: (Indian Cricket Team, Instagram)

സെഞ്ചുറിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം ആരംഭിച്ച ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാൾ പര്യടനം അവസാനിപ്പിക്കുന്നതും സെഞ്ചുറിയോടെ. അതും ടീം മികച്ച പ്രകടനം ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഘട്ടത്തിൽ. ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 127 പന്തിൽ നിന്നാണ് യശസ്വി ജയ്സ്വാൾ സെഞ്ചുറി കണ്ടെത്തിയത്. 

Advertisment

യശസ്വിയുടെ ടെസ്റ്റ് കരിയറിലെ ആറാമത്തെ സെഞ്ചുറിയാണ് ഇത്. ഇംഗ്ലണ്ടിനെതിരായ യശസ്വിയുടെ നാലാമത്തെ സെഞ്ചുറിയും. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ യശസ്വി സെഞ്ചുറി നേടി. രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും അർധ ശതകം. അഞ്ചാം ടെസ്റ്റിൽ വീണ്ടും സെഞ്ചുറി. 

Also Read: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്

24 ടെസ്റ്റുകൾ ആണ് യശസ്വി ജയ്സ്വാൾ ഇതുവരെ കളിച്ചത്.  46 ഇന്നിങ്സിൽ നിന്ന് 2000ന് മുകളിൽ റൺസ് യശസ്വി സ്കോർ ചെയ്ത് കഴിഞ്ഞു. 49.81 ആണ് യശസ്വിയുടെ റെഡ് ബോളിലെ ബാറ്റിങ് ശരാശരി. രണ്ട് ഡബിൾ സെഞ്ചുറിയും ഇന്ത്യയുടെ 23കാരനിൽ നിന്ന് വന്ന് കഴിഞ്ഞു. 

Advertisment

Also Read: ആകാശിന്റെ പ്രകോപനം; ഡക്കറ്റിന്റെ തോളിൽ കയ്യിട്ട് താരം; പിടിച്ചുമാറ്റി രാഹുൽ

ഇംഗ്ലണ്ട് ആണ് പ്രധാനമായും യശസ്വിയുടെ ബാറ്റിങ് പ്രഹരം ഏറ്റുവാങ്ങുന്നത്. യശസ്വിയുടെ രണ്ട് ഇരട്ട ശതകവും വന്നിരിക്കുന്നത് ഇംഗ്ലണ്ടിന് എതിരെയാണ്. അഞ്ച് അർധ ശതകവും ഇംഗ്ലണ്ട് ടീമിനെതിരെ യശസ്വി കണ്ടെത്തി കഴിഞ്ഞു. ഒരു ടെസ്റ്റ് പരമ്പരയിൽ 700ന് മുകളിൽ റൺസ് കണ്ടെത്തിയ ഇന്ത്യൻ കളിക്കാരുടെ ലിസ്റ്റിലേക്കും യശസ്വി എത്തി. 

Also Read: കോഹ്ലിക്കും ധോണിക്കുമെതിരെ ക്രിക്കറ്റ് കളിക്കാൻ മെസി? 7 കളിക്കാരുടെ ടീം

ഓവൽ ടെസ്റ്റിൽ യശസ്വിയുടെ സെഞ്ചുറി ബലത്തിൽ മൂന്നാം ദിനത്തിലെ രണ്ടാം സെഷനിലേക്ക് എത്തുമ്പോൾ ഇന്ത്യയുടെ ലീഡ് 200 പിന്നിട്ട് കഴിഞ്ഞു. നൈറ്റ് വാച്ച്മാനായി ഇറങ്ങി ആകാശ് ദീപ് 94 പന്തിൽ നിന്ന് 66 റൺസ് കണ്ടെത്തിയതും ഇന്ത്യയെ തുണച്ചു. ആകാശ് ദീപിന്റെ ടെസ്റ്റിലെ ആദ്യ അർധ ശതകമാണ് ഇത്. 

Read More: 961 ദിവസത്തെ കാത്തിരിപ്പ്; 'എന്റെ മകനെ തഴഞ്ഞ് കരുണിന് അവസരം'; ആഞ്ഞടിച്ച് അഭിമന്യുവിന്റെ പിതാവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: