/indian-express-malayalam/media/media_files/2025/08/01/karun-nair-and-abhimanyu-easwaran-2025-08-01-17-05-54.jpg)
Karun Nair and Abhimanyu Easwaran: (Source: Indian Cricket Team, Instagram)
india vs England 5th Test: ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിലേക്ക് ആദ്യമായി അഭിമന്യു ഈശ്വരന് വിളിയെത്തിയത് 961 ദിവസം മുൻപാണ്. എന്നാൽ ഇതുവരെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ എത്താനായില്ല. ഈ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റിലും അഭിമന്യുവിനെ ടീം മാനേജ്മെന്റ് തഴഞ്ഞു. ഇതോടെ ബിസിസിഐക്കും സെലക്ടർമാർക്കും പരിശീലകൻ ഗൗതം ഗംഭീറിനും എതിരെ രൂക്ഷമായി പ്രതികരിച്ച് അഭിമന്യുവിന്റെ പിതാവ് രംഗനാഥൻ ഈശ്വരൻ.
അഞ്ചാം ടെസ്റ്റിൽ കരുൺ നായർക്ക് വീണ്ടും അവസരം നൽകി അഭിമന്യുവിനെ തഴഞ്ഞതാണ് താരത്തിന്റെ പിതാവിനെ പ്രകോപിപ്പിച്ചത്. "അഭിമന്യുവിന്റെ അരങ്ങേറ്റത്തിനായി വർഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഞാൻ. ഇതിപ്പോൾ മൂന്ന് വർഷമാകുന്നു. ഒരു കളിക്കാരന്റെ ജോലി എന്താണ്? റൺസ് കണ്ടെത്തുക എന്നത്. അത് അഭിമന്യു ചെയ്തു. എന്റെ മകൻ ഇപ്പോൾ കുറച്ച് വിഷാദത്തിലാണ്," അഭിമന്യു ഈശ്വരന്റെ പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Also Read: IND vs ENG: ഗില്ലിന്റെ അബദ്ധം; പന്ത് നേരെ ബോളറുടെ കയ്യിലേക്ക്; ഇല്ലാത്ത റണ്ണിനായി ഓട്ടം
"എങ്ങനെയാണ് കരുണിനേയും അഭിമന്യുവിനേയും ഇവർ താരതമ്യം ചെയ്യുന്നത്? എനിക്ക് മനസിലാവുന്നില്ല. കഴിഞ്ഞ ഓസീസ് പര്യടനത്തിൽ അഭിമന്യു ഓസ്ട്രേലിയക്കെതിരെ മികവ് കാണിച്ചില്ല, അതിനാലാണ് സീനിയർ ടീമിൽ ഇടം ലഭിക്കാതിരുന്നത് എന്ന് അവർ പറഞ്ഞു. അത് സമ്മതിക്കാം. പക്ഷേ ഇന്ത്യ എ ടീമിൽ അന്ന് കരുൺ ഉൾപ്പെട്ടിരുന്നില്ല. ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലേക്കും കരുണിനെ സെലക്ട് ചെയ്തിരുന്നില്ല."
Also Read: കണ്ണീരടക്കാനാവാതെ ആരാധകൻ; ചേർത്ത് പിടിച്ച് സഞ്ജു; വിഡിയോ വൈറൽ
"അവർ കരുണിന് ഒരു അവസരം നൽകി. അത് നല്ല കാര്യമാണ്. 800ന് മുകളിൽ റൺസ് കരുൺ കണ്ടെത്തി. സെലക്ടർമാർ കരുണിൽ വിശ്വാസം കാണിച്ചു. മറ്റ് ചില കളിക്കാർ ഐപിഎൽ പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ടീമിൽ ഇടം നേടുന്നു."
Also Read: 'നിന്റെ ഭാര്യ വ്യത്യസ്തയാണെന്ന് തോന്നുന്നുണ്ടോ?' ആ ചിന്ത തെറ്റാണെന്ന് ധോണി
"റെഡ് ബോൾ ടീം സെലക്ഷന് ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കരുത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സെലക്ഷന് രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിലെ പ്രകടനമാണ് നോക്കേണ്ടത്," അഭിമന്യു ഈശ്വരന്റെ പിതാവ് പറഞ്ഞു.
Read More: ജഡേജയ്ക്ക് പ്രാപ്തിയില്ല; ടെസ്റ്റ് ജയിപ്പിക്കാനൊന്നും കഴിവില്ല: നവജ്യോദ് സിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.