/indian-express-malayalam/media/media_files/2025/07/30/ms-dhoni-wedding-advice-video-2025-07-30-14-38-22.jpg)
Source: Instagram, Screengrab
ഇന്ത്യൻ കുപ്പായം അഴിച്ചിട്ട് വർഷങ്ങളായി. ഐപിഎല്ലിൽ മാത്രമാണ് എം എസ് ധോണിയുടെ പ്രകടനം കാണാനാവുന്നത്. എങ്കിലും ആരാധകർക്കിടയിൽ ഇപ്പോഴും വലിയ സ്വാധീനമാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ ചെലുത്തുന്നത്. ഇപ്പോൾ ധോണിയുടെ ഒരു വിഡിയോ വൈറൽ ആണ്. പക്ഷേ അത് ക്രിക്കറ്റുമായി ബന്ധപ്പെട്ട് അല്ല. വിവാഹ ചടങ്ങിൽ വെച്ച് വധുവിനും വരനും ഉപദേശം നൽകുകയാണ് ധോണി.
ക്യാപ്റ്റൻ കൂൾ നവദമ്പതികൾക്ക് വിവാഹ ജീവിതത്തിനുള്ള ഉപദേശങ്ങൾ നൽകുന്നതും കൂളായി തന്നെയാണ്. ധോണിയുടെ വാക്കുകൾ എല്ലാവരേയും ഒന്നാകെ ചിരിപ്പിക്കുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ
ഉത്കാർഷ് എന്ന വരന് ധോണി നൽകുന്ന ഉപദേശം കേട്ട് ഇന്ത്യയെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന് ആരാധകർ പുതിയ പേരും നൽകി, മാരേജ് കൗൺസെലർ. വധുവിനും വരനും ഒപ്പം നിന്ന് ധോണി വരനെ നോക്കി പറയുന്നത് ഇങ്ങനെ, " ചിലർക്ക് തീ കൊണ്ട് കളിക്കാനാണ് ഇഷ്ടം, അവൻ അത്തരത്തിൽ ഒരാളാണ്."
"നിങ്ങൾ ലോകകപ്പ് ജയിച്ച ക്യാപ്റ്റനാണോ അല്ലയോ എന്നതൊന്നും വിവാഹ ശേഷം വിഷയമല്ല. എല്ലാ ഭർത്താക്കന്മാർക്കും ഒരേ അവസ്ഥയാണ്, ധോണി ചിരി നിറച്ച് പറഞ്ഞു. വരന് നേരെ തിരിഞ്ഞ് വീണ്ടും ധോണിയുടെ വാക്കുകൾ വന്നു, "നിന്റെ ഭാര്യ വ്യത്യസ്തയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്നാൽ ആ തോന്നൽ തെറ്റാണ്." എന്റെ ഭാര്യയും വ്യത്യസ്തയല്ല എന്നാണ് വരൻ ധോണിക്ക് മറുപടി നൽകിയത്.
Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്
വധു ധ്വനിക്ക് ധോണി നൽകിയ ഉപദേശം ഇങ്ങനെ, "വാക്കുതർക്കങ്ങൾ ഉണ്ടാവുമ്പോൾ ശാന്തമായിരിക്കാൻ ശ്രമിക്കണം. പുരുഷന്മാർ അഞ്ച് മിനിറ്റിൽ കൂളാകും." ധോണി സ്റ്റാൻഡ്അപ്പ് കൊമേഡിയന്മാർക്ക് ഭീഷണിയാവുന്നു എന്നാണ് വിഡിയോ കണ്ട് ആരാധകർ പറയുന്നത്.
Read More: മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us