scorecardresearch

ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്

Viral video of cat attacking snake: കാട്ടിലെ പുതിയ രാജാവ്, ഗോപൻ ഗുണ്ടാ പൂച്ച മഹാരാജാവ് എന്ന ക്യാപ്ഷനോടെയാണ് ഈ ഉശിരൻ പോരിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Viral video of cat attacking snake: കാട്ടിലെ പുതിയ രാജാവ്, ഗോപൻ ഗുണ്ടാ പൂച്ച മഹാരാജാവ് എന്ന ക്യാപ്ഷനോടെയാണ് ഈ ഉശിരൻ പോരിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

author-image
Trends Desk
New Update
Cat attacking snake viral video

Screengrab

ഏത് പത്തി വിടർത്തി വിഷം ചീറ്റുന്ന വമ്പനാണെങ്കിലും പൂച്ച സാറിന് അതൊരു വിഷയമല്ല. പൂച്ച സാർ പോരാട്ടത്തിന് ഇറങ്ങിയാൽ പിന്നെ എതിരാളിക്ക് ജീവനോടെ ഒരു തിരിച്ചുപോക്കില്ല. ഒരു പാമ്പിനെ നേരിടുന്ന പൂച്ചയുടെ തകർപ്പൻ അടവുകളുടെ വിഡിയോ വൈറലാണ്. 

Advertisment

ആഞ്ഞ് കടിക്കാൻ ഞൊടിയിട വേഗത്തിലെത്തുന്ന പാമ്പിന് മുൻപിൽ ഉയർന്ന് ചാടിയെല്ലാമാണ് പൂച്ചയുടെ സൂപ്പർ സ്റ്റണ്ട് സീൻ. ഉള്ള ശക്തി എല്ലാമെടുത്ത് കൊത്താൻ വരുന്ന പാമ്പിന്റെ തലയ്ക്ക് തന്നെ കടിച്ചാണ് പൂച്ച സാർ മാസ് കാണിക്കുന്നത്.

Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ

പാമ്പും പൂച്ചയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ എത്താറുണ്ട്. ഈ കാട്ടിലെ പുതിയ രാജാവ്, ഗോപൻ ഗുണ്ടാ പൂച്ച മഹാരാജാവ് എന്ന ക്യാപ്ഷനോടെയാണ് പൂച്ചസാറും പാമ്പും തമ്മിലുള്ള ഈ ഉശിരൻ പോരിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisment

Also Read: 'ആണായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ; ഇനി പെണ്ണിന്റെ വീട്ടുപണിയും കുട്ടികളുടെ കാര്യങ്ങളുമെല്ലാം നോക്കണം'; വീഡിയോ

ലക്ഷക്കണത്തിന് ആളുകളാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വൈറലായ ഈ വിഡിയോ കണ്ടത്. പൂച്ച സാറിന്റെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുണ്ട്. എന്തൊക്കെയാണ് കാട്ടുക്കൂട്ടുന്നത് എന്ന് പൂച്ച സാറിന് തന്നെ വലിയ ധാരണയില്ലെന്ന് തോന്നുന്നു. മരത്തിന് മുകളിൽ കയറിയുള്ള പൂച്ചയുടെ ഒരു നിൽപ്പും വൈറലായിരുന്നു. വിഡിയോ കണ്ടുനോക്കു.

Read More: മാരുതി ആൾട്ടോയിൽ അംബാനി; മരുമക്കളുടെ പൊരിഞ്ഞ തല്ല്; ഒരു മിഡിൽ ക്ലാസ് കുടുംബം!

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: