/indian-express-malayalam/media/media_files/2025/07/28/ravindra-jadeja-century-celebration-2025-07-28-13-57-59.jpg)
Ravindra Jadeja: (Screengrab)
IND vs ENG Test: ലോർഡ്സ്, മാഞ്ചസ്റ്റർ ടെസ്റ്റുകളുടെ പ്രകടനങ്ങളുടെ ബലത്തിൽ വലിയ കയ്യടിയാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ലഭിച്ചത്. എന്നാൽ ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് എത്തിക്കാനുള്ള പ്രാപ്തി രവിന്ദ്ര ജഡേജയ്ക്ക് ഇല്ലെന്ന വാക്കുകളുമായി മുൻ താരം നവജ്യോദ് സിങ് സിദ്ദു.
ലോർഡ്സ് ടെസ്റ്റിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യയെ ജയത്തിന് അരികിലേക്ക് എത്തിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞു. മാഞ്ചസ്റ്റർ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പമുള്ള ജഡേജയുടെ കൂട്ടുകെട്ടാണ് സമനില പിടിക്കാൻ ഇന്ത്യയെ തുണച്ചത്. എന്നാൽ രവീന്ദ്ര ജഡേജയുടെ കഴിവിനെ ചോദ്യം ചെയ്താണ് നവജ്യോദ് സിങ്ങിന്റെ വാക്കുകൾ.
Also Read: IND vs ENG: ക്ഷുഭിതനായി ക്യുറേറ്റർക്ക് നേരെ ഗംഭീർ; മാസ് ഡയലോഗ്; നാടകീയ രംഗങ്ങൾ
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ കപിൽ ദേവിനെ പോലെ മാച്ച് വിന്നർ ഓൾറൗണ്ടർ അല്ല രവീന്ദ്ര ജഡേജ എന്നാണ് നവജ്യോദ് സിങ് സിദ്ദു പറയുന്നത്. "ഞാൻ രവീന്ദ്ര ജഡേജയെ ഒരുപാട് പ്രശംസിച്ചിട്ടുണ്ട്. ബോളിങ് ഓൾറൗണ്ടറായ കപിൽ ദേവ് നിരവധി ടെസ്റ്റുകളിൽ വിദേശത്ത് ഇന്ത്യയെ ജയങ്ങളിലേക്ക് നയിച്ചു. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് 'സപ്പോർട്ടിങ്റോൾ' മാത്രമാണ് സാധിക്കുന്നത്, നവജ്യോദ് സിങ് സിദ്ദു പറഞ്ഞു.
Also Read: Sanju Samson: ഏഷ്യാ കപ്പ്; സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിച്ചേക്കും; കടുത്ത പോര്
"എതിരാളികളെ പിടിച്ചുകെട്ടാൻ രവീന്ദ്ര ജഡേജയ്ക്ക് അദ്ദേഹത്തിന്റെ ബോളിങ്ങിലൂടെ സാധിക്കും. എന്നാൽ ടെസ്റ്റ് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല. ആദ്യ ടെസ്റ്റ് മുതൽ തന്നെ ഇത് വ്യക്തമാണ്," ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് സിദ്ദുവിന്റെ വാക്കുകൾ.
Also Read: 'എന്റെ മകനെ മാത്രമാണ് ടീം ഇങ്ങനെ അവഗണിക്കുന്നത്'; ആഞ്ഞടിച്ച് വാഷിങ്ടൺ സുന്ദറിന്റെ പിതാവ്
ലോർഡ്സിൽ 193 റൺസ് പിന്തുടർന്ന ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ രവീന്ദ്ര ജഡേജയാണ് ഒരറ്റത്ത് പിടിച്ചുനിന്നത്. എന്നാൽ 22 റൺസ് തോൽവിയിലേക്ക് ഇന്ത്യ ഇവിടെ വീണു. മാഞ്ചസ്റ്റർ ടെസ്റ്റിൽ 185 പന്തിൽ നിന്ന് 107 റൺസുമായാണ് രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നത്.
Read More: കോഹ്ലിയെ മാറ്റി പാർഥീവ് പട്ടേൽ ക്യാപ്റ്റൻ; ആർസിബി മാറ്റത്തിന് ശ്രമിച്ചു; വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.