/indian-express-malayalam/media/media_files/2025/07/29/gambhir-fight-with-curator-2025-07-29-17-29-45.jpg)
Screengrab
ഓവൽ ടെസ്റ്റിന് മുൻപായി പിച്ച് ക്യുറേറ്ററോട് തർക്കിച്ച് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിന് ഇടയിലാണ് പിച്ച് ക്യുറേറ്ററും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്. ഞങ്ങൾ എന്ത് ചെയ്യണം എന്ന് നിങ്ങൾ പറയണ്ട എന്നാണ് ക്ഷുഭിതനായി ഗംഭീർ പിച്ച് ക്യുറേറ്ററോട് പറയുന്നത്.
ഓവൽ ചീഫ് ക്യുറേറ്റർ ലീ ഫോർടിസ് ആണ് ഗംഭീറുമായി തർക്കിച്ചത്. ഇന്ത്യൻ കളിക്കാർ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ഇടം പിച്ച് ക്യുറേറ്റർ ചോദ്യം ചെയ്തതോടെയാണ് ഗംഭീർ ക്ഷുഭിതനായത് എന്നാണ് റിപ്പോർട്ട്. ക്യുറേറ്ററുടെ നേരെ വിരൽ ചൂണ്ടി ഗംഭീർ ദേഷ്യത്തോടെ സംസാരിക്കുന്ന വിഡിയോ പുറത്തുവന്നെങ്കിലും ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Also Read: IND vs ENG: എന്താ സ്വാഗ്! പുഷ്പാ സ്റ്റൈലിൽ ജഡേജയുടെ സെഞ്ചുറി ആഘോഷം
പരമ്പര വിജയിയെ നിർണയിക്കുന്ന അവസാന ടെസ്റ്റിനായി ലണ്ടനിലേക്ക് തിങ്കളാഴ്ചയാണ് ഇന്ത്യ എത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ ടീം ആദ്യ പരിശീലന സെഷന് ഇറങ്ങി. അപ്പോഴാണ് പിച്ച് ക്യുറേറ്ററും ഇന്ത്യൻ പരിശീലകനും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്.
VIDEO | Indian team's head coach Gautam Gambhir was seen having verbal spat with chief curator Lee Fortis at The Oval Cricket Ground in London ahead of the last Test match of the series starting Thursday.
— Press Trust of India (@PTI_News) July 29, 2025
After having drawn the fourth Test at Old Trafford, india have a chance… pic.twitter.com/hfjHOg9uPf
Also Read: "എന്തുകൊണ്ട് 'അണ്ടർആം' എറിഞ്ഞില്ല? ഞാൻ കരഞ്ഞു നിങ്ങളും കരയൂ എന്നാണ് സ്റ്റോക്ക്സിന്റെ വാദം"
മാഞ്ചസ്റ്റർ ടെസ്റ്റ് വിവാദങ്ങളോടെ അവസാനിച്ചതിന് പിന്നാലെയാണ് ഓവലിലെ ഈ സംഭവങ്ങൾ. നിശ്ചിത ഓവർ അവസാനിക്കുന്നതിന് മുൻപ് മത്സരം സമനിലയിൽ പിരിയാനുള്ള താത്പര്യം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് പ്രകടിപ്പിച്ചതും ഇന്ത്യൻ താരങ്ങൾ അത് നിരസിച്ചതുമാണ് വിവാദമായത്.
Also Read: ആരെന്ന് മനസിലായോ? കോൾഡ്പ്ലേയുടെ കിസ് ക്യാമിൽ ഇതിഹാസ താരം; വിഡിയോ വൈറൽ
രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദരും സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോഴാണ് ബെൻ സ്റ്റോക്ക്സ് കളി അവസാനിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതോടെ അസ്വസ്ഥനായ സ്റ്റോക്ക്സ് ഹാരി ബ്രൂക്ക് ഉൾപ്പെടെയുള്ളവരെ കൊണ്ടാണ് പന്തെറിയിച്ചത്. വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയതിന് ശേഷമാണ് ഇന്ത്യ സമനിലയിൽ പിരിയാൻ സമ്മതിച്ചത്.
Read More: ഗംഭീറിന്റെ സ്ഥാനം തെറിക്കുമോ? അഗാർക്കറിലും ബിസിസിഐക്ക് അതൃപ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.