/indian-express-malayalam/media/media_files/2025/07/28/ravindra-jadeja-century-celebration-2025-07-28-13-57-59.jpg)
Ravindra Jadeja: (Screengrab)
india Vs England Test: നിശ്ചിത സമയത്തിനും മുൻപേ മത്സരം സമനിലയിലാക്കാം എന്ന ഓഫറുമായെത്തിയ ഇംഗ്ലീഷ് അഹന്തയ്ക്ക് മുൻപിൽ തലകുനിക്കാതെയാണ് രവീന്ദ്ര ജഡേജ സെഞ്ചുറിയിലേക്ക് എത്തിയത്. തന്റെ ഹസ്തദാനം സ്വീകരിക്കാതെയിരുന്നതിലെ അസ്വസ്ഥത ബെൻ സ്റ്റോക്ക്സ് പ്രകടമാക്കിയത് പന്ത് ഹാരി ബ്രൂക്കിന്റെ കൈകളിലേക്ക് നൽകി. ഹാരി ബ്രൂക്കിനെ സിക്സ് പറത്തി ജഡേജ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയി ആഘോഷമാക്കി. പിന്നാലെ പുഷ്പ സ്റ്റൈലിൽ ജഡ്ഡുവിന്റെ സെഞ്ചുറി സെലിബ്രേഷൻ.
ഇന്ത്യയെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിയിടാൻ കാത്തിരുന്ന ഇംഗ്ലീഷ് പടയ്ക്ക് മുൻപിൽ മാസ് ചെറുത്ത് നിൽപ്പ് പുറത്തെടുത്താണ് ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്തത്. ഇന്ത്യൻ ഇന്നിങ്സിന്റെ 141ാമത്തെ ഓവറിലെ മൂന്നാമത്തെ ഡെലിവറിയിൽ ഓഫ് സ്റ്റംപിന് പുറത്തായെത്തിയ പന്ത് രവീന്ദ്ര ജഡേജ ലോങ് ഓണിലൂടെ പറത്തി അർഹിച്ച സെഞ്ചുറിയിലേക്ക് എത്തി.
Also Read: IND vs ENG: മാഞ്ചസ്റ്ററിൽ ചരിത്ര നേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ഗില്ലിന്റെ നാലാം സെഞ്ചുറി
ഇത്തവണ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ തന്റെ ട്രേഡ് മാർക്ക് സെലിബ്രേഷൻ അല്ല രവീന്ദ്ര ജഡേജയിൽ നിന്ന് വന്നത്. ബാറ്റ് വാളാക്കി വീശിയുള്ള ജഡേജയുടെ സെലിബ്രേഷന് വേണ്ടി ആരാധകരും ഡ്രസ്സിങ് റൂമും കാത്തിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഡ്രസ്സിങ് റൂമിൽ നിന്ന് ഇത് ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും പുഷ്പാ സ്റ്റൈലിൽ ആണ് ജഡേജ ഈ സ്പെഷ്യൽ സെഞ്ചുറി ആഘോഷിച്ചത്.
Also Read: India Vs England Test: "അവരുടെ പോരാട്ടമായിരുന്നു അത്; അവിടെ കൈകൊടുത്ത് പിരിയാൻ ഞങ്ങൾക്ക് മനസില്ല"
182ാമത്തെ പന്തിൽ സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെ ബാറ്റ് നെറ്റിയിലൂടെ തുടച്ചായിരുന്നു ജഡേജയുടെ പുഷ്പാ സ്റ്റൈലിലെ സെഞ്ചുറി സെലിബ്രേഷൻ. 'എന്താ സ്വാഗ്' എന്നാണ് ഇത് കണ്ട് ആരാധകർ പറയുന്നത്.
Wake me up when Ben Stokes pull this stunt in Jadeja's country 🙇♂️ pic.twitter.com/dD5MhJsf77
— Prayash (@cricloverPrayas) July 27, 2025
Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി
രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ചേർന്ന് 203 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ സൃഷ്ടിച്ചത്. 334 പന്തുകൾ ഇരുവരും ചേർന്ന് നേരിട്ടതോടെയാണ് ടെസ്റ്റ് സമനിലയിലാക്കാൻ ഇന്ത്യക്കായത്. 185 പന്തിൽ നിന്ന് 107 റൺസോടെ രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു. 13 ഫോറും ഒരു സിക്സുമാണ് രവീന്ദ്ര ജഡേജയുടെ ബാറ്റിൽ നിന്ന് വന്നത്. വാഷിങ്ടൺ സുന്ദർ 206 പന്തിൽ നിന്ന് 101 റൺസും കണ്ടെത്തി.
Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.