/indian-express-malayalam/media/media_files/2025/07/28/india-vs-england-fourth-test-2025-07-28-11-33-35.jpg)
Ben Stokes vs India handshake controversy: (Source: X)
india Vs England 4th test: ഇന്നിങ്സ് തോൽവി എന്ന നാണക്കേടിലേക്ക് ഇന്ത്യയെ തള്ളിയിട്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്നതായിരുന്നു ബെൻ സ്റ്റോക്ക്സും സംഘവും മാഞ്ചസ്റ്ററിൽ സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നം നടക്കില്ലെന്ന് കണ്ടപ്പോൾ അഞ്ചാം ദിനം നിശ്ചിത ഓവർ തീരും മുൻപേ ബെൻ സ്റ്റോക്ക്സ് സമനിലയ്ക്കായി ഹസ്തദാനം നീട്ടിയെത്തി. സ്റ്റോക്ക്സിന് കൈകൊടുക്കാതെ അവിടെ ഇന്ത്യയുടെ മാസ് മറുപടി. അങ്ങനെ വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും അവർ അർഹിച്ച സെഞ്ചുറി തൊട്ടു. ഇന്ത്യൻ പുതുയുഗത്തിന്റെ ചങ്കുറപ്പ് മാഞ്ചസ്റ്ററിൽ വ്യക്തം. എന്നാൽ മത്സരത്തിന് ശേഷം രവീന്ദ്ര ജഡേജയ്ക്ക് കൈകൊടുക്കാതെ സ്റ്റോക്ക്സ് വിവാദത്തിന് തിരികൊളുത്തി.
മാഞ്ചസ്റ്ററിലെ ഹാൻഡ്ഷെയ്ക്ക് വിവാദത്തിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും പ്രതികരിച്ചു. "ഒരാൾ 90ലും മറ്റൊരാൾ 85ലും ബാറ്റ് ചെയ്യുമ്പോൾ അവർ സെഞ്ചുറി അർഹിക്കുന്നില്ലേ? ഇതേ സ്ഥാനത്ത് ഇംഗ്ലണ്ട് കളിക്കാരായിരുന്നു എങ്കിൽ, ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറി കണ്ടെത്താൻ ഒരു താരത്തിന് മുൻപിൽ അവസരം വന്ന് നിൽക്കുമ്പോൾ ഇംഗ്ലണ്ട് അതിന് അനുവദിക്കില്ലേ?" ഗൗതം ഗംഭീർ ചോദിക്കുന്നു.
Also Read: IND vs ENG: മാഞ്ചസ്റ്ററിൽ ചരിത്ര നേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ഗില്ലിന്റെ നാലാം സെഞ്ചുറി
"വലിയ വെല്ലുവിളിയാണ് ഇന്ത്യൻ താരങ്ങൾ അവിടെ അതിജീവിച്ചത്. അപ്പോൾ അവരാണ് തീരുമാനിക്കേണ്ടത്. കളി തുടരാനാണ് ജഡേജും സുന്ദറും തീരുമാനിച്ചത് എങ്കിൽ അതിൽ പിന്നെ ഒന്നും പറയാനില്ല. രണ്ട് പേരും സെഞ്ചുറി അർഹിച്ചിരുന്നു. ഭാഗ്യം കൊണ്ട് അവർക്ക് സെഞ്ചുറിയിലേക്ക് എത്താനും സാധിച്ചു, മാഞ്ചസ്റ്റർ ടെസ്റ്റിന് പിന്നാലെ ഗൗതം ഗംഭീർ പറഞ്ഞു.
ഇന്ത്യൻ ബാറ്റർമാരെ പരിഹസിച്ചാണ് ഈ സമയം ബെൻ സ്റ്റോക്ക്സിന്റെ ചോദ്യം വന്നത്. "ഹാരി ബ്രൂക്കിന് എതിരെ സെഞ്ചുറി സ്കോർ ചെയ്യാനാണോ ആഗ്രഹിക്കുന്നത്?" സ്റ്റോക്ക്സിന്റെ ഈ ചോദ്യത്തിന് രവീന്ദ്ര ജഡേജ നൽകിയ മറുപടി ഇങ്ങനെ, "എനിക്ക് ഒന്നും ചെയ്യാനാവില്ല."
Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി
സമനില ഓഫർ ചെയ്തതിനെ കുറിച്ച് ബെൻ സ്റ്റോക്ക്സ്
"മത്സരം എത്രത്തോളം നീട്ടാമോ അത്രത്തോളം നമ്മൾ നീട്ടി. സമനിലയിലാവും മത്സരം എന്ന് ഉറപ്പിച്ചതോടെ എന്റെ ബോളർമാരെ കൊണ്ട് വീണ്ടും പന്തെറിയിപ്പിച്ച് അവരെ കൂടുതൽ ക്ഷീണിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല," മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ ബെൻ സ്റ്റോക്ക്സ് പറഞ്ഞു. നാലാം ടെസ്റ്റിന് ശേഷം മൂന്ന് ദിവസത്തെ ഇടവേള മാത്രമാണ് അഞ്ചാം ടെസ്റ്റിന് മുൻപായുള്ളത്.
Also Read: കെസിഎൽ സീസൺ 2; അരങ്ങേറ്റം കുറിക്കാൻ സഞ്ജു അടക്കം മുപ്പതിലേറെ താരങ്ങൾ
മത്സരം സമയം അവസാനിപ്പിക്കുന്നത് മുൻപേ കളി സമനിലയിൽ പിരിയാനുള്ള സ്റ്റോക്ക്സിന്റെ ഓഫർ നിരസിച്ച് ഇന്ത്യൻ താരങ്ങൾ തല ഉയർത്തി സെഞ്ചുറിയിലേക്ക് എത്തി. എന്നാൽ ഇന്ത്യൻ കളിക്കാർ സമനില ഓഫർ സ്വീകരിക്കാതിരുന്നതിലെ പ്രതിഷേധം എന്നോണം ഹാരി ബ്രൂക്കിന്റെ കൈകളിലേക്കാണ് പിന്നെ ബെൻ സ്റ്റോക്ക്സ് പന്ത് നൽകിയത്. ഹാരി ബ്രൂക്കിനെ സിക്സ് പറത്തി രവീന്ദ്ര ജഡേജ മൂന്നാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തി.
Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.