/indian-express-malayalam/media/media_files/2025/07/27/shubman-gill-2025-07-27-20-04-52.jpg)
ചിത്രം: എക്സ്/ബിസിസിഐ
കരിയറിലെ ഒൻപതാം ടെസ്റ്റ് സെഞ്ചുറിയുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ അവസാന ദിവസമാണ് ഗിൽ സെഞ്ചുറി തികച്ചത്. പരമ്പരയിലെ നാലാം സെഞ്ചുറിയാണ് ഗിൽ സ്വന്തമാക്കിയത്. സർ ഡൊണാൾഡ് ബ്രാഡ്മാനും സുനിൽ ഗവാസ്കറിനും ശേഷം ഒരു പരമ്പരയിൽ നാലു സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന സുവർണ നേട്ടവും ഇതോടെ ഗില്ലിനെ തേടിയെത്തി.
228 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെയാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. 238 പന്തിൽ 103 റൺസാണ് താരത്തിനു നേടാനായത്. അഞ്ചാം ദിനം ആരംഭിക്കുന്നതിനു മുമ്പ്, എട്ട് ഇന്നിംഗ്‌സുകളിൽ നിന്നായി 697 റൺസുമായി ഗിൽ ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു. ഇന്ത്യ ക്യാപ്റ്റനെന്ന നിലയിലെ ഗില്ലിന്റെ ആദ്യ പരമ്പര കൂടിയാണിത്.
𝙄. 𝘾. 𝙔. 𝙈. 𝙄
— BCCI (@BCCI) July 27, 2025
Joint-most hundreds 💯 in a Test series by a captain 👏 👏
Shubman Gill joins the list 👍 👍
Updates ▶️ https://t.co/L1EVgGtx3a#TeamIndia | #ENGvIND | @ShubmanGillpic.twitter.com/OVFylSahbz
Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി
അതേസമയം, ഇന്നിംഗ്‌സിൽ തുടക്കത്തിലെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി ഗില്ലും കെ.എൽ രാഹുലും പൊരുതി നിന്നിരുന്നു. രാഹുലിനു പിന്നാലെ ഗില്ലും മടങ്ങിയതോടെ ഇന്ത്യയ്ക്കുമേൽ ഇംഗ്ലണ്ട് ആധിപത്യം ശക്തമാക്കി. 230 പന്തിൽ 90 റൺസ് നേടിയ രാഹുലിനെ ബെൻ സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരന്നു.
Also Read: കെസിഎൽ സീസൺ 2; അരങ്ങേറ്റം കുറിക്കാൻ സഞ്ജു അടക്കം മുപ്പതിലേറെ താരങ്ങൾ
നിലവിൽ വാഷിംഗ്ടൺ സുന്ദറും ജഡേജയുമാണ് ക്രീസിൽ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 358 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 669 റൺസിന്റെ കൂറ്റൻ സ്കോറാണ് മുന്നോട്ടുവച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ടും (150), ബെൻ സ്റ്റോക്സും (141) സെഞ്ചുറി നേടിയിരുന്നു. യശ്വസി ജയ്സ്വാളും സായ് സുദർശനും പൂജ്യത്തുനു പുറത്തായതാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
Read More:രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.