/indian-express-malayalam/media/media_files/2025/07/26/asia-cup-2025-2025-07-26-19-12-19.jpg)
ഫയൽ ഫൊട്ടോ
2025 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). സെപ്റ്റംബര്‍ 9 മുതൽ 28 വരെ യുഎഇയിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് എസിസി പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വി അറിയിച്ചു. വിശദമായ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"യുഎഇയിൽ നടക്കാനിരിക്കുന്ന എസിസി പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് തീയതികൾ സ്ഥിരീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സെപ്റ്റംബർ 9 മുതൽ 28 വരെയാകും മത്സരങ്ങൾ നടക്കുക. ക്രിക്കറ്റിന്റെ ഒരു മികച്ച പ്രകടനം ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിശദമായ ഷെഡ്യൂൾ ഉടൻ പുറത്തിറങ്ങും," പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് കൂടിയായ നഖ്‌വി എക്‌സിൽ പോസ്റ്റിൽ കുറിച്ചു.
Also Read: കെസിഎൽ സീസൺ 2; അരങ്ങേറ്റം കുറിക്കാൻ സഞ്ജു അടക്കം മുപ്പതിലേറെ താരങ്ങൾ
2023 ലെ ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയായിരുന്നു സ്വന്തമാക്കിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോങ് എന്നിവയാണ് ഏഷ്യാ കപ്പിൽ പോരിനിറങ്ങുന്ന രാജ്യങ്ങൾ. 19 മത്സരങ്ങളാണ് ടൂർണമെന്റിൽ ആകെ ഉണ്ടാവുക.
Also Read: ഋഷഭ് പന്തിന് പകരം അഞ്ചാം ടെസ്റ്റിൽ സഞ്ജു? അവഗണന അവസാനിപ്പിക്കാറായില്ലേ?
നാല് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. രണ്ടു ഗ്രൂപ്പിലും ടോപ്പിൽ വരുന്ന രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് വരും. രണ്ടാം റൗണ്ടിൽ എല്ലാ ടീമും ഓരോ വട്ടം വീതം ഏറ്റുമുട്ടും. ഇതിൽ നിന്ന് ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾ ഫൈനൽ കളിക്കും. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലായിരിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരും ഫൈനലിൽ എത്തിയാൽ ഇരുവരും ടൂർണമെന്റിൽ മൂന്ന് വട്ടം ഏറ്റുമുട്ടുന്ന അവസ്ഥയിലെത്തും.
Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us