scorecardresearch

ഗംഭീറിന്റെ സ്ഥാനം തെറിക്കുമോ? അഗാർക്കറിലും ബിസിസിഐക്ക് അതൃപ്തി

India Vs England Test: മാഞ്ചസ്റ്റർ മത്സര ഫലത്തിന് മുൻപുള്ള ഗംഭീറിന്റെ റെഡ് ബോൾ കണക്കെടുത്താൽ 13 ടെസ്റ്റുകളിൽ എട്ടെണ്ണത്തിൽ തോറ്റു. ജയിച്ചത് നാല് കളിയിൽ

India Vs England Test: മാഞ്ചസ്റ്റർ മത്സര ഫലത്തിന് മുൻപുള്ള ഗംഭീറിന്റെ റെഡ് ബോൾ കണക്കെടുത്താൽ 13 ടെസ്റ്റുകളിൽ എട്ടെണ്ണത്തിൽ തോറ്റു. ജയിച്ചത് നാല് കളിയിൽ

author-image
Sports Desk
New Update
Gautam Gambhir

Gautam Gambhir: (Source: Gautam Gambhir, Instagram)

മാഞ്ചസ്റ്റർ ടെസ്റ്റിൽ യശസ്വിയും സായ് സുദർശനും പൂജ്യത്തിന് പുറത്തായപ്പോൾ ഇന്നിങ്സ് തോൽവിയിലേക്ക് വീഴുമോയെന്ന ഭയം ഇന്ത്യൻ ആരാധകരിൽ ശക്തമായി. എന്നാൽ രാഹുലും ഗില്ലും ജഡേജയും സുന്ദറും ചേർന്ന് മാഞ്ചസ്റ്ററിൽ ചെറുത്ത് നിൽപ്പിന്റെ പുതിയ ചരിത്രമെഴുതി. എങ്കിലും ഇംഗ്ലണ്ട് പര്യടനത്തോടെ ഗൗതം ഗംഭീറിനെ റെഡ് ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കണം എന്ന മുറവിളി ശക്തമാവുകയാണ്. 

Advertisment

കുൽദീപ് യാദവ്, അഭിമന്യു ഈശ്വരൻ എന്നിവരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്ത ഗംഭീറിന്റെ നീക്കത്തിനെതിരെ വലിയ വിമർശനമാണ് വരുന്നത്. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിൽ 3-0ന് തോറ്റിരുന്നു. ഓസ്ട്രേലിയയിൽ ബോർഡർ ഗാവസ്കർ ട്രോഫി നഷ്ടപ്പെടുത്തി. ഇതിന് പിന്നാലെ ഇംഗ്ലീഷ് പര്യടനത്തിലെ ഗംഭീറിന്റെ പല തീരുമാനങ്ങൾക്കെതിരേയും വിമർശനം ശക്തമാണ്. 

Also Read: IND vs ENG: മാഞ്ചസ്റ്ററിൽ ചരിത്ര നേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ഗില്ലിന്റെ നാലാം സെഞ്ചുറി

എന്നാൽ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിൽ ജയിച്ച് പരമ്പര സമനിലയിലാക്കാനായാൽ ഗംഭീറിന് മേലുള്ള വിമർശനങ്ങൾക്ക് അയവ് വന്നേക്കും. മാത്രമല്ല ഗംഭീർ-ഗിൽ യുഗത്തിന്റെ തുടക്കം മാത്രമാണ് ഇത് എന്ന നിലയിൽ വിലയിരുത്തി ഗംഭീറിന് കുറച്ചു കൂടി സമയം നൽകാനാവും ബിസിസിഐ തീരുമാനിക്കുക. 

Advertisment

ഗംഭീറിന് നേരെ ഇപ്പോൾ കടുത്ത നടപടികൾ വന്നില്ലെങ്കിലും  സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവരിൽ ബിസിസിഐക്ക് തൃപ്തിയില്ല എന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. അജിത് അഗാർക്കർ, എസ്എസ് ദാസ് എന്നിവരിലാണ് ബിസിസിഐയുടെ അതൃപ്തി. 

Also Read: india Vs England Test: "അവരുടെ പോരാട്ടമായിരുന്നു അത്; അവിടെ കൈകൊടുത്ത് പിരിയാൻ ഞങ്ങൾക്ക് മനസില്ല"

അഗാർക്കറിനും ദാസിനും എതിരെ ബിസിസിഐ ഇപ്പോൾ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് വ്യക്തമല്ലെങ്കിലും റെഡ് ബോളിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ ബിസിസിഐ വിശദീകരണം തേടാനാണ് സാധ്യത. അഗാർക്കറും ശിവ് ദാസും ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്. 

"പരിശീലകൻ എല്ലായ്പ്പോഴും ടീം സന്തുലിതാവസ്ഥയെ കുറിച്ചാണ് പറയുന്നത്. എന്നാൽ ലോകോത്തര റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പോലെ ഒരാളെ മാറ്റി നിർത്തുന്നത് ദുരന്ത ഫലമാണ് നൽകുന്നത്," ഗംഭീറിലുള്ള അതൃപ്തി വ്യക്തമാക്കിയ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 

Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി

മാഞ്ചസ്റ്റർ മത്സര ഫലത്തിന് മുൻപുള്ള ഗംഭീറിന്റെ റെഡ് ബോൾ കണക്കെടുത്താൽ 13 ടെസ്റ്റുകളിൽ എട്ടെണ്ണത്തിൽ തോറ്റു. ജയിച്ചത് നാല് കളിയിൽ. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു യുഗത്തിലേക്ക് കടക്കുമ്പോൾ ഗംഭീറിനെ മാറ്റി പെട്ടെന്നൊരു തീരുമാനത്തിന് ബിസിസിഐ മുതിരാൻ സാധ്യതയില്ല.

Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: