/indian-express-malayalam/media/media_files/2025/07/28/ben-stokes-draw-offer-2025-07-28-16-38-14.jpg)
Source: X
Ben Stokes draw offer: രണ്ട് ഇന്ത്യൻ ബാറ്റർമാർ സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോൾ മത്സരം നിശ്ചിത സമയത്തിനും മുൻപേ സമനിലയിൽ അവസാനിപ്പിക്കാൻ ബെൻ സ്റ്റോക്ക്സിൽ നിന്ന് വന്ന ഓഫർ ഇന്ത്യക്ക് മുൻപിൽ വിലപ്പോയില്ല. സമനിലയ്ക്ക് കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങൾ അവിടെ വിസമ്മതിച്ചപ്പോൾ തന്റെ പാർട് ടൈം ബോളേഴ്സിനെ കൊണ്ട് പന്തെറിയിച്ചാണ് സ്റ്റോക്ക്സ് അസ്വസ്ഥത പരസ്യമാക്കിയത്. സ്റ്റോക്ക്സിന്റ ഈ സമീപനത്തെ ഗ്രെഗ് ചാപ്പലിന്റെ പഴയ വിചിത്ര നീക്കം ഓർമിപ്പിച്ച് പരിഹസിക്കുകയാണ് മുൻ താരം ആർ അശ്വിൻ.
"എനിക്ക് ശരിക്കും നിരാശയുണ്ട്. ഗ്രെഗ് ചാപ്പൽ അന്ന് ട്രെവറിനോട് പറഞ്ഞത് പോലെ 'അണ്ടർആം' എറിയാൻ തന്റെ ബോളർമാരോട് സ്റ്റോക്ക്സ് നിർദേശിക്കണമായിരുന്നു. എങ്കിൽ അത് കാണാൻ രസകരമായേനെ. ദയവായി ക്രിക്കറ്റ് സ്പിരിറ്റിനെ കുറിച്ചും സ്പോർട്സ്മാൻഷിപ്പിനെ കുറിച്ചും സംസാരിക്കാതിരിക്കൂ. ഇത് പരിഹാസ്യമാണ്," തന്റെ യുട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞു.
Also Read: IND vs ENG: മാഞ്ചസ്റ്ററിൽ ചരിത്ര നേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ഗില്ലിന്റെ നാലാം സെഞ്ചുറി
"എന്താണ് നിയമം? മത്സര ഫലത്തിലേക്ക് എത്താനാവില്ല എന്ന് രണ്ട് ക്യാപ്റ്റന്മാർക്കും ബോധ്യമായാൽ ഇരുവരും സമനിലയിൽ പിരിയാൻ സമ്മതിക്കും. ഇവിടെ ഒരു ക്യാപ്റ്റൻ മത്സരം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. എന്തുകൊണ്ട്? തന്റെ ബോളർമാരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടതില്ല എന്നത് ഒരു കാരണം. രണ്ടാമത്തെ കാരണം ആ ക്യാപ്റ്റൻ അസ്വസ്ഥനാണ് എന്നതാണ്. ഈ രണ്ടാമത്തെ കാരണം കൊണ്ട് മത്സരം അവസാനിപ്പിക്കാം എന്ന് നിയമ പുസ്കതത്തിൽ പറയുന്നില്ല."
Also Read: india Vs England Test: "അവരുടെ പോരാട്ടമായിരുന്നു അത്; അവിടെ കൈകൊടുത്ത് പിരിയാൻ ഞങ്ങൾക്ക് മനസില്ല"
"ഞാൻ അസ്വസ്ഥനാണ്. അതുകൊണ്ട് നിങ്ങൾ സെഞ്ചുറി നേടണ്ട"
"അവിടെ ഇന്ത്യ സ്വീകരിച്ചത് തന്നെയാണ് ശരിയായ വഴി. ഞാനായിരുന്നു ക്യാപ്റ്റൻ എങ്കിലും ആ 15 ഓവറും കളിക്കുമായിരുന്നു. അവിടെ കണ്ടത് സ്റ്റോക്ക്സിന്റെ ഇരട്ടത്താപ്പായിരുന്നു. ഞാൻ അസ്വസ്ഥനാണ്. അതുകൊണ്ട് നിങ്ങൾ സെഞ്ചുറി നേടണ്ട. നിങ്ങളും പോയി കരയൂ. ഇത് അനീതിയാണ്. ഹാരി ബ്രൂക്കിനെതിരെ കളിച്ച് സെഞ്ചുറി വേണോ എന്നാണ് സ്റ്റോക്ക്സ് ചോദിച്ചത്. അല്ല. അവന് സെഞ്ചുറിയായിരുന്നു വേണ്ടിയിരുന്നത്. നിങ്ങൾ സ്റ്റീവ് ഹാർമിസനേയോ ഫ്ളിന്റോഫിനേയോ കൊണ്ടുവരൂ. ഇന്ത്യൻ താരങ്ങൾ അപ്പോഴും വേണ്ട എന്ന് പറയില്ല. നിങ്ങൾ ഹാരി ബ്രൂക്കിനെ കൊണ്ട് എറിയിച്ചു. അത് നിങ്ങളുടെ തെറ്റാണ്. ഞങ്ങളുടേത് അല്ല," അശ്വിൻ പറഞ്ഞു.
Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി
നിനക്ക് സെഞ്ചുറി വേണമായിരുന്നു എങ്കിൽ ആദ്യം മുതലേ അതിന് വേണ്ടി ബാറ്റ് ചെയ്യണമായിരുന്നു എന്നാണ് പിച്ചിൽ നിന്ന് വാഷിങ്ടൺ സുന്ദറിനോട് ആർച്ചർ പറഞ്ഞത്. ഇരു ടീമും അഞ്ച് ഓവർ ബാക്കി നിൽക്കെ സമനിലയിൽ പിരിയുന്നതിന് മുൻപ് വാഷിങ്ടൺ സുന്ദർ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തി.
Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.