/indian-express-malayalam/media/media_files/2025/07/28/messi-caught-on-coldplay-kiss-cam-2025-07-28-17-36-42.jpg)
Messi caught on coldplay kiss cam: (Source: X)
കോൾഡ്പ്ലേയുടെ സംഗീത പരിപാടി ആസ്വദിക്കുന്നതിന് ഇടയിൽ കമ്പനിയിലെ എച്ച്ആർ മേധാവിക്കൊപ്പം കിസ് ക്യാമിൽ യുഎസ് ടെക് കമ്പനി തലവനായ ആൻഡി ബൈറന് കുടുങ്ങിയതിന് പിന്നാലെയുള്ള അലയൊലികൾ അവസാനിച്ചിട്ടില്ല. ബൈറന് അസ്ട്രോണമർ കമ്പനിയിലെ സിഇഒ സ്ഥാനം തന്നെ രാജിവയ്ക്കേണ്ടി വന്നു. ഇങ്ങനെ കോൾഡ്പ്ലേയ്ക്ക് ഇടയിലെ കിസ് ക്യാം ലോകം മുഴുവൻ ചർച്ചയാവുന്നതിന് ഇടയിൽ ആരാധകരുടെ പ്രിയപ്പെട്ട മെസിയും ഭാര്യയും കിസ് ക്യാമിൽ പ്രത്യക്ഷപെട്ടു.
മെസിയും ഭാര്യ ആന്റോണെല്ല റൊക്കുസോയും കിസ് ക്യാമിൽ നിന്ന് ഒളിക്കാൻ ശ്രമിച്ചില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മയാമിയിൽ നടന്ന കോൾഡ്പ്ലേയുടെ സംഗീതപരിപാടി ആസ്വദിക്കാനാണ് മെസിയും ഭാര്യയും എത്തിയത്. 'മെസി ഒളിച്ചില്ല' എന്ന ക്യാപ്ഷനോടെയാണ് കോൾഡ്പ്ലേ അർജന്റീനയുടെ ഇതിഹാസ താരവും ഭാര്യയും കിസ് ക്യാമിൽ കുടുങ്ങിയ വിഡിയോ പങ്കുവെച്ചത്.
Also Read: IND vs ENG: മാഞ്ചസ്റ്ററിൽ ചരിത്ര നേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ഗില്ലിന്റെ നാലാം സെഞ്ചുറി
കിസ് ക്യാമിൽ പ്രത്യക്ഷപ്പെട്ട മെസി കാണികൾക്ക് നേരെ ചിരിച്ച് കൈവീശി കാണിച്ചു. മെസി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ആരവം ആണ് ഉയർന്നത്. മെസിയും ഭാര്യയും കൂളായി നിന്ന് ആ നിമിഷം ആസ്വദിച്ചതാണ് ഏവരുടേയും ഹൃദയം തൊടുന്നത് ഇതിന്റെ വിഡിയോ വൈറലായി കഴിഞ്ഞു.
Oh hey there, Messi 👋#MusicOfTheSpheresWorldTour#ColdplayMiamipic.twitter.com/4SMHD0qciC
— Hard Rock Stadium (@HardRockStadium) July 28, 2025
Also Read: india Vs England Test: "അവരുടെ പോരാട്ടമായിരുന്നു അത്; അവിടെ കൈകൊടുത്ത് പിരിയാൻ ഞങ്ങൾക്ക് മനസില്ല"
കോൾഡ്പ്ലേ കിസ് ക്യാമിൽ കുടുങ്ങിയ ബൈറന്റേയും കമ്പനി എച്ച്ആറിന്റേയും ട്രോളുകൾ ഇന്റർനെറ്റ് ലോകം കീഴടക്കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയ കോൾഡ്പ്ലേയ്ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബൈറൻ എന്നാണ് റിപ്പോർട്ടുകൾ.
Also Read: ഏഷ്യാ കപ്പ് സെപ്റ്റംബർ മുതൽ യുഎഇയിൽ; സ്ഥിരീകരിച്ച് എസിസി
തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും വൈകാരികമായി തകർക്കുകയും ചെയ്തതായാണ് ബൈറന്റെ ആരോപണം. കോൾഡ്പ്ലേയുടെ ഈ നീക്കത്തിലൂടെ താൻ വെറും 'മീമാ'യി മാറിയെന്നും നിലപാടെടുത്താണ് കോൾഡ്പ്ലേയ്ക്ക് എതിരെ ബൈറൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.
Read More: രാഹുലിന് മുൻപിൽ പൊട്ടിക്കരഞ്ഞ് കരുൺ നായർ; വിരമിക്കൽ തീരുമാനമാണോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.