/indian-express-malayalam/media/media_files/2025/07/29/virat-kohli-and-parthiv-patel-2025-07-29-10-59-09.jpg)
Virat Kohli and Parthiv Patel: (Source: Instagram)
Virat Kohli Royal Challengers Bengaluru: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓൾ റൗണ്ടർ മൊയിൻ അലി. 2019ൽ വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആർസിബി ആലോചിച്ചിരുന്നതായാണ് മൊയിൻ അലി വെളിപ്പെടുത്തുന്നത്. കോഹ്ലിയെ മാറ്റി പകരം പാർഥീവ് പട്ടേലിനെ ക്യാപ്റ്റനാക്കാൻ ആണ് ആർസിബിയിൽ ഉയർന്ന ആശയം എന്ന് സ്പോർട്സ് ടാക്കിനോട് സംസാരിക്കുമ്പോൾ മൊയിൻ അലി പറഞ്ഞു.
2019ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാംപിൽ ഇങ്ങനെയൊരു ചർച്ച ഉയർന്നു എന്നത് ആർസിബി ആരാധകരെ അത്ഭുതപ്പെടുത്തുന്ന റിപ്പോർട്ടാണ്. ഗാരി കിർസ്റ്റൻ ആർസിബിയുടെ മുഖ്യ പരിശീലകനായിരിക്കുന്ന സമയത്താണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലിയെ മാറ്റി പാർഥീവ് പട്ടേലിനെ കൊണ്ടുവരാൻ ഫ്രാഞ്ചൈസി ആലോചിച്ചത്.
Also Read: ആരെന്ന് മനസിലായോ? കോൾഡ്പ്ലേയുടെ കിസ് ക്യാമിൽ ഇതിഹാസ താരം; വിഡിയോ വൈറൽ
ആർസിബി ഫ്രാഞ്ചൈസിക്ക് മേലുള്ള സമ്മർദം
2018 മുതൽ 2020 വരെയാണ് മൊയിൻ അലി ആർസിബിക്ക് വേണ്ടി കളിച്ചത്. ഈ സമയം ഫ്രാഞ്ചൈസിക്ക് മേലുള്ള സമ്മർദത്തെ തുടർന്ന് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചന നടന്നു എന്ന് മൊയിൻ അലി ഉറപ്പിച്ച് പറയുന്നു. പാർഥീവ് പട്ടേലിനെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന്, 'അതെ, എനിക്കതിൽ ഉറപ്പുണ്ട്' എന്നാണ് മൊയിൻ അലി പറഞ്ഞത്.
Also Read: "എന്തുകൊണ്ട് 'അണ്ടർആം' എറിഞ്ഞില്ല? ഞാൻ കരഞ്ഞു നിങ്ങളും കരയൂ എന്നാണ് സ്റ്റോക്ക്സിന്റെ വാദം"
"പാർഥീവിന്റെ ക്രിക്കറ്റ് ബ്രെയിൻ അതിശയിപ്പിക്കുന്നത്"
"ഗാരി കിർസ്റ്റൻ അവിടെയുള്ള സമയം ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ പാർഥീവ് പട്ടേൽ ഉണ്ടായിരുന്നു. പാർഥിവിന്റെ 'ക്രിക്കറ്റ് ബ്രെയിൻ' അതിശയിപ്പിക്കുന്നതാണ്. ആ സമയം ആർസിബി വിലയിരുത്തിയത് അങ്ങനെയാണ്. എന്നാൽ എന്തുകൊണ്ട് കോഹ്ലിയെ മാറ്റി പാർഥീവിനെ ക്യാപ്റ്റനായി കൊണ്ടുവന്നില്ല എന്ന് എനിക്ക് അറിയില്ല. എന്നാൽ പാർഥീവിനെ ക്യാപ്റ്റനാക്കുന്ന കാര്യം ഫ്രാഞ്ചൈസി ഗൗരവമായി പരിഗണിച്ചിരുന്നു," മൊയിൻ അലി പറഞ്ഞു.
2021ൽ ആണ് വിരാട് കോഹ്ലി ആർസിബിയുടെ ക്യാപ്റ്റൻസി സ്ഥാനം രാജിവെച്ചത്. ബാറ്റിങ്ങിൽ പൂർണമായും ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻസി രാജിവയ്ക്കുന്നത് എന്നാണ് കോഹ്ലി ആ സമയം പറഞ്ഞത്. 2013ൽ ഡാനിയൽ വെറ്റോറിയിൽ നിന്നാണ് കോഹ്ലി ക്യാപ്റ്റൻസി ഏറ്റെടുത്തത്.
Also Read: IND vs ENG: എന്താ സ്വാഗ്! പുഷ്പാ സ്റ്റൈലിൽ ജഡേജയുടെ സെഞ്ചുറി ആഘോഷം
കോഹ്ലിക്ക് പിന്നാലെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഡുപ്ലെസിസിലേക്ക് എത്തി. ഒടുവിൽ രജത് പാടിദാറിന് കീഴിൽ 2025ൽ ആർസിബി കാത്തിരുന്ന ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. ഈ സീസണിൽ കോഹ്ലി 15 മത്സരങ്ങളിൽ നിന്ന് 657 റൺസ് ആണ് അടിച്ചെടുത്തത്.
Read More: ഗംഭീറിന്റെ സ്ഥാനം തെറിക്കുമോ? അഗാർക്കറിലും ബിസിസിഐക്ക് അതൃപ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.