/indian-express-malayalam/media/media_files/2025/07/31/sanju-samson-with-a-fan-2025-07-31-18-44-36.jpg)
Sanju Samson with a fan: (X)
Sanju Samson Viral Video: 'ചേട്ടാ...' ദുബായിലെ ഒരു ഷോപ്പിങ് മാളിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പിന്നിൽ നിന്നുള്ള ആ വിളി കേട്ട് നിന്നു. സഞ്ജുവിന്റെ ഓട്ടോഗ്രാഫും ഒപ്പം നിന്നൊരു ഫോട്ടോയും ലക്ഷ്യമിട്ടായിരുന്നു ആരാധകന്റെ വരവ്. ചേർത്ത് നിർത്തി സംസാരിച്ച് സന്തോഷിപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആരാധകനെ മടക്കിയത്. സഞ്ജു അവധി ആഘോഷത്തിനിടയിൽ ദുബായിൽ എത്തിയപ്പോഴുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
"ചേട്ടാ, ഒരു ഫോട്ടോ എടുത്തോട്ടെ," ഇതായിരുന്നു സഞ്ജുവിനോട് ആരാധകൻ ചോദിച്ചത്. ബാറ്റിൽ സഞ്ജുവിന്റെ ഓട്ടോഗ്രാഫ് കിട്ടിയതിന് പിന്നാലെ കൂടി നിന്നവർക്ക് നേരെ തിരിഞ്ഞ് ആരാധകന്റെ ചോദ്യം, ആരെങ്കിലും ഒരു ഫോട്ടോ എടുത്ത് തരുമോ? ഒടുവിൽ ഒരാൾ ഫോൺ വാങ്ങി സഞ്ജുവും താരത്തിന്റെ 'കട്ട' ആരാധകനും ഒരുമിച്ചുള്ള ഫോട്ടോ എടുത്തു കൊടുത്തു.
Also Read: 'നിന്റെ ഭാര്യ വ്യത്യസ്തയാണെന്ന് തോന്നുന്നുണ്ടോ?' ആ ചിന്ത തെറ്റാണെന്ന് ധോണി
സന്തോഷം അടക്കാനാവാതെ ആരാധകന്റെ കണ്ണ് നിറഞ്ഞൊഴുകുന്നതും വിഡിയോയിൽ കാണാം. താരജാഡകൾ ഒന്നും കാണിക്കാതെയുള്ള സഞ്ജുവിന്റെ പെരുമാറ്റം വലിയ കയ്യടികൾ ആണ് നേടുന്നത്. ആരാധകന്റെ മുഖത്ത് 100 വാൾട്ട് ചിരി വിടർത്താൻ സഞ്ജുവിനായി. എപ്പോഴാണ് ഈ സംഭവം നടന്നത് എന്ന് വ്യക്തമല്ല.
Sanju 𝘔𝘳. 𝘞𝘰𝘳𝘭𝘥𝘸𝘪𝘥𝘦 Samson 💗 pic.twitter.com/k7A7Fkb0yw
— Rajasthan Royals (@rajasthanroyals) July 30, 2025
Also Read: ജഡേജയ്ക്ക് പ്രാപ്തിയില്ല; ടെസ്റ്റ് ജയിപ്പിക്കാനൊന്നും കഴിവില്ല: നവജ്യോദ് സിങ്
രാജസ്ഥാൻ റോയൽസും ഈ വിഡിയോ പങ്കുവെച്ച് എത്തി. സഞ്ജു 'മിസ്റ്റർ വേൾഡ് വൈഡ് സാംസൺ' എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാൻ ഈ ഹൃദയം തൊടുന്ന വിഡിയോ പങ്കുവെച്ചത്. സഞ്ജുവിന് ചുറ്റും വലിയ ആൾക്കൂട്ടം വന്നെങ്കിലും ചിരിയോടെ എല്ലാവരേയും സഞ്ജു സന്തോഷിപ്പിച്ചു.
Also Read: ഒരു ഓവറിൽ 18 പന്ത്; നാണക്കേടിന്റെ റെക്കോർഡിട്ട് ഓസീസ് ബോളർ
കളിയിലേക്ക് വരുമ്പോൾ കേരള ക്രിക്കറ്റ് ലീഗ് ആണ് ഇനി സഞ്ജുവിന് മുൻപിലുള്ളത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വൈസ് ക്യാപ്റ്റൻ ആണ് സഞ്ജു. സഞ്ജുവിന്റെ സഹോദരൻ സാലി സാംസൺ ആണ് ടീമിന്റെ ക്യാപ്റ്റൻ. കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാംപിനൊപ്പം സഞ്ജു പരിശീലനം നടത്തിയിരുന്നു.
Read More: 'കൊളോണിയൽ യുഗത്തിൽ തന്നെയാണോ നമ്മൾ?' ഇംഗ്ലീഷ് ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പഠാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.