scorecardresearch

'കൊളോണിയൽ യുഗത്തിൽ തന്നെയാണോ നമ്മൾ?' ഇംഗ്ലീഷ് ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പഠാൻ

IND vs ENG 5th Test: ആദ്യം ഇന്ത്യൻ സഹപരിശീലകരുമായാണ് പിച്ച് ക്യുറേറ്റർ തർക്കിച്ചത് എന്നും ഇത് കേട്ട് ഗംഭീർ ഇടപെടുകയും ശക്തമായി പ്രതികരിക്കുകയുമായിരുന്നു

IND vs ENG 5th Test: ആദ്യം ഇന്ത്യൻ സഹപരിശീലകരുമായാണ് പിച്ച് ക്യുറേറ്റർ തർക്കിച്ചത് എന്നും ഇത് കേട്ട് ഗംഭീർ ഇടപെടുകയും ശക്തമായി പ്രതികരിക്കുകയുമായിരുന്നു

author-image
Sports Desk
New Update
Gautam Gambhir fight with Pitch Curator

Gautam Gambhir fights with Pitch Curator: (Source: X)

IND vs ENG 5th Test: മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അവസാന ദിനം കണ്ട ഇംഗ്ലീഷ് ധാർഷ്ട്യത്തിന്റെ തുടർച്ചയാണ് ഓവലിൽ പരിശീലനത്തിന് ഇറങ്ങിയപ്പോഴും ഇന്ത്യൻ ടീം നേരിട്ടത്. ഇന്ത്യൻ കളിക്കാരുടേയും പരിശീലകരുടേയും പിച്ചിന് സമീപത്തെ സാന്നിധ്യം ചോദ്യം ചെയ്താണ് പിച്ച് ക്യുറേറ്റർ മോശമായി പെരുമാറിയത്. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച് പിച്ച് ക്യുറേറ്റർക്ക് പരിശീലകൻ ഗൗതം ഗംഭീർ മറുപടി നൽകി. ഇംഗ്ലീഷുകാരുടെ ഇന്ത്യക്കാരോടുള്ള മനോഭാവം ചോദ്യം ചെയ്താണ് ഇപ്പോൾ പ്രതികരണങ്ങൾ ഉയരുന്നത്. 

Advertisment

ഇംഗ്ലീഷുകാരുടെ ഇപ്പോഴും തുടരുന്ന കൊളോണിയൽ മനോഭാവം ചോദ്യം ചെയ്യുകയാണ് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ. "ഇംഗ്ലീഷ് പരിശീലകന് പിച്ചിന് സമീപം എത്തി പിച്ച് പരിശോധിക്കാം അല്ലേ? പക്ഷേ ഇന്ത്യൻ പരിശീലകന് ഇത് അനുവദനീയമല്ല? നമ്മൾ ഇപ്പോഴും കൊളോണിയൽ യുഗത്തിൽ തന്നെ തങ്ങി നിൽക്കുകയാണോ?" എക്സിലൂടെ ഇർഫാൻ പഠാൻ ചോദിച്ചു.

Also Read: Sanju Samson: ഏഷ്യാ കപ്പ്; സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിച്ചേക്കും; കടുത്ത പോര്

Advertisment

ഓവൽ ക്യുറേറ്റർ ലീ ഫോർട്ടിസും ഗംഭീറും തമ്മിലുള്ള രൂക്ഷമായ വാക് പോരിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ആദ്യം ഇന്ത്യൻ സഹപരിശീലകരുമായാണ് പിച്ച് ക്യുറേറ്റർ തർക്കിച്ചത് എന്നും ഇത് കേട്ട് ഗംഭീർ ഇടപെടുകയും ശക്തമായി പ്രതികരിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read: IND vs ENG: ക്ഷുഭിതനായി ക്യുറേറ്റർക്ക് നേരെ ഗംഭീർ; മാസ് ഡയലോഗ്; നാടകീയ രംഗങ്ങൾ

"നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്"

ഞങ്ങൾ എന്ത് ചെയ്യണം എന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന് പിച്ച് ക്യുറേറ്റർക്ക് നേരെ വിരൽ ചൂണ്ടി ക്ഷുഭിതനായി ഗംഭീർ പറഞ്ഞു. ഈ സമയം ഗംഭീറിന് എതിരെ പരാതി നൽകുമെന്ന ഭീഷണി പിച്ച് ക്യുറേറ്റർ മുഴക്കി. "നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്. ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട," ഇങ്ങനെയായിരുന്നു ആ ഭീഷണിക്ക് ഗംഭീറിന്റെ തിരിച്ചടി. 

ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം പിച്ച് പരിശോധിക്കുന്ന ഫോർട്ടിസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പരിശീലകന് ആകാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പരിശീലകർക്ക് ആയിക്കൂട എന്ന ചോദ്യമാണ് ശക്തമായത്. വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കളിക്കാരും പരിശീലകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളിലേക്കും ഈ സംഭവം വഴി തുറന്നു. 

Also Read: 'എന്റെ മകനെ മാത്രമാണ് ടീം ഇങ്ങനെ അവഗണിക്കുന്നത്'; ആഞ്ഞടിച്ച് വാഷിങ്ടൺ സുന്ദറിന്റെ പിതാവ്

പരമ്പര വിജയിയെ നിർണയിക്കുന്ന അവസാന ടെസ്റ്റിലേക്ക് എത്തുമ്പോൾ ഓവലിലെ ആവേശം കൂടുതലാണ്. മാത്രമല്ല മാഞ്ചസ്റ്ററിൽ അവസാന നിമിഷങ്ങളിലുണ്ടായ സംഭവങ്ങൾ ഇരു ടീമിനിടയിലും വ്യക്തമായ വിള്ളലുണ്ടാക്കിയിട്ടുണ്ട്. നിശ്ചിത ഓവർ അവസാനിക്കുന്നതിന് മുൻപ് മത്സരം സമനിലയിൽ പിരിയാനുള്ള താത്പര്യം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് പ്രകടിപ്പിച്ചതും ഇന്ത്യൻ താരങ്ങൾ അത് നിരസിച്ചതുമാണ് വിവാദമായത്.

രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദരും സെഞ്ചുറിക്ക് അരികിൽ നിൽക്കുമ്പോഴാണ് ബെൻ സ്റ്റോക്ക്സ് കളി അവസാനിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതോടെ അസ്വസ്ഥനായ സ്റ്റോക്ക്സ് ഹാരി ബ്രൂക്ക് ഉൾപ്പെടെയുള്ളവരെ കൊണ്ടാണ് പന്തെറിയിച്ചത്. വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയതിന് ശേഷമാണ് ഇന്ത്യ സമനിലയിൽ പിരിയാൻ സമ്മതിച്ചത്. ഇതിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

Read More: കോഹ്ലിയെ മാറ്റി പാർഥീവ് പട്ടേൽ ക്യാപ്റ്റൻ; ആർസിബി മാറ്റത്തിന് ശ്രമിച്ചു; വെളിപ്പെടുത്തൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: