scorecardresearch

IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്

Mohammed Siraj Oval Test: ഇംഗ്ലണ്ട് ക്യാപ്റ്റനെ വിക്കറ്റിന് മുൻപിൽ കുടുക്കിയ മുഹമ്മദ് സിറാജിന്റെ ഡെലിവറി കണ്ട് ഇതിന് 'മാജിക് ബോൾ' എന്ന വിശേഷണം ആരാധകർ നൽകി കഴിഞ്ഞു

Mohammed Siraj Oval Test: ഇംഗ്ലണ്ട് ക്യാപ്റ്റനെ വിക്കറ്റിന് മുൻപിൽ കുടുക്കിയ മുഹമ്മദ് സിറാജിന്റെ ഡെലിവറി കണ്ട് ഇതിന് 'മാജിക് ബോൾ' എന്ന വിശേഷണം ആരാധകർ നൽകി കഴിഞ്ഞു

author-image
Sports Desk
New Update
Mohammed Siraj against England

Mohammed Siraj against England: (Screengrab)

india Vs England 5th Test: ജസ്പ്രീത് ബുമ്രയുടെ ജോലിഭാരം ക്രമീകരിക്കുന്നതിലേക്ക് ടീം മാനേജ്മെന്റ് എല്ലാ ശ്രദ്ധയും കൊടുക്കുമ്പോൾ മുഹമ്മദ് സിറാജിന് മേലുള്ള ഭാരം കൂടുകയല്ലേ എന്ന ചോദ്യം ശക്തമാവുകയാണ്. എന്നാൽ ഓവൽ ടെസ്റ്റിൽ എല്ലാ കരുത്തും കഴിവും പുറത്തെടുത്താണ് സിറാജിന്റെ ബോളിങ്. അതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒലി പോപ്പിനെ പുറത്താക്കാൻ സിറാജിൽ നിന്ന് വന്നത് വിസ്മയിപ്പിക്കുന്ന ഡെലിവറിയും. 

Advertisment

ഇംഗ്ലണ്ട് ക്യാപ്റ്റനെ വിക്കറ്റിന് മുൻപിൽ കുടുക്കിയ മുഹമ്മദ് സിറാജിന്റെ ഡെലിവറി കണ്ട് ഇതിന് 'മാജിക് ബോൾ' എന്ന വിശേഷണം ആരാധകർ നൽകി കഴിഞ്ഞു. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 25ാമത്തെ ഓവറിലെ നാലാമത്തെ പന്ത് പോപ്പിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബാറ്റിനെ മറികടന്ന് താഴ്ന്ന് വന്ന് ബാക്ക് പാഡിൽ തട്ടി. 

Also Read: IND vs ENG: ഗില്ലിന്റെ അബദ്ധം; പന്ത് നേരെ ബോളറുടെ കയ്യിലേക്ക്; ഇല്ലാത്ത റണ്ണിനായി ഓട്ടം

ഓൺഫീൽഡ് അംപയർ നോട്ട്ഔട്ട് വിളിച്ചെങ്കിലും സിറാജിന് അത് വിക്കറ്റ് ആണെന്ന് ഉറപ്പുണ്ടായി. ഇതോടെ ഗിൽ റിവ്യു എടുത്തു. ബോൾ ട്രാക്കിങ്ങിൽ ലെഗ് സ്റ്റംപ് ഇളക്കുന്നെന്ന് വ്യക്തമായതോടെ പോപ്പ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

Advertisment

Also Read: കണ്ണീരടക്കാനാവാതെ ആരാധകൻ; ചേർത്ത് പിടിച്ച് സഞ്ജു; വിഡിയോ വൈറൽ

ഓവലിലെ മുഹമ്മദ് സിറാജിന്റെ ബോളിങ് കണ്ട് സൂപ്പർ സ്റ്റാർ, സിംഹക്കുട്ടി എന്നെല്ലാമാണ് ആരാധകർ പറയുന്നത്. ഒലി പോപ്പിനെ കൂടാതെ ജോ റൂട്ട്, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റും മുഹമ്മദ് സിറാജ് വീഴ്ത്തി കഴിഞ്ഞു. 

Read More: ജഡേജയ്ക്ക് പ്രാപ്തിയില്ല; ടെസ്റ്റ് ജയിപ്പിക്കാനൊന്നും കഴിവില്ല: നവജ്യോദ് സിങ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: