scorecardresearch

ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ

Mohammed Siraj: "ടെസ്റ്റ് ക്രിക്കറ്റ്...എല്ലാ അർഥത്തിലും രോമാഞ്ചം. പരമ്പര 2-2. പെർഫോമൻസ് 10/10. ഇന്ത്യയുടെ സൂപ്പർമാന്മാർ", സച്ചിൻ എക്സിൽ കുറിച്ചു

Mohammed Siraj: "ടെസ്റ്റ് ക്രിക്കറ്റ്...എല്ലാ അർഥത്തിലും രോമാഞ്ചം. പരമ്പര 2-2. പെർഫോമൻസ് 10/10. ഇന്ത്യയുടെ സൂപ്പർമാന്മാർ", സച്ചിൻ എക്സിൽ കുറിച്ചു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohammed Siraj Sachin Tendulkar and Sourav Ganguly

Mohammed Siraj, Sachin Tendulkar and Sourav Ganguly: (Source: Indian Cricket Team, Instagram)

Mohammed Siraj, india Vs England 5th Test: ഇംഗ്ലണ്ട് പര്യടനത്തിന് ഇതുപോലൊരു ത്രില്ലിങ് ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനം ലഭിക്കുന്ന ന്യൂബോളിൽ ഇന്ത്യൻ ബോളർക്ക് എന്തെങ്കിലും അത്ഭുതം കാണിക്കാനാവുമോ എന്ന ചിന്തയുമായാണ് നാലാം ദിനത്തിന് ശേഷം ആരാധകർ ഉറങ്ങാൻ പോയത്.  എന്നാൽ നാല് വിക്കറ്റ് കയ്യിൽ വെച്ച് 35 റൺസ് മറികടക്കാൻ സാധിക്കാതെ വീണ് ഇംഗ്ലണ്ടിന് പരമ്പര ഇന്ത്യയോട് 2-2ന് പങ്കുവയ്ക്കേണ്ടി വന്നു. ഈ ജയത്തിൽ ആരാധകരെ പോലെ തന്നെ ത്രില്ലിൽ ആണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളും. 

Advertisment

നാലാം ദിനം ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ 74 റൺസ് മതി എന്ന അവസ്ഥയിൽ നിന്നാണ് ഈ തോൽവിയിലേക്ക് ആതിഥേയരെ ഇന്ത്യ വലിച്ചിട്ടത്. അത് നേരിൽ കണ്ടതിന്റെ ആവേശം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകളിൽ വ്യക്തം. "ടെസ്റ്റ് ക്രിക്കറ്റ്...എല്ലാ അർഥത്തിലും രോമാഞ്ചം. പരമ്പര 2-2. പെർഫോമൻസ് 10/10. ഇന്ത്യയുടെ സൂപ്പർമാന്മാർ, എന്തൊരു ജയമാണ് ഇത്," സച്ചിൻ എക്സിൽ കുറിച്ചു. 

Also Read: Mohammed Siraj: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ

Advertisment

"ഇന്ത്യയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം. ഇതുവരെയുള്ളതിൽ ബെസ്റ്റ് ഫോർമാറ്റ്, അത് ടെസ്റ്റ് ക്രിക്കറ്റ് ആണ്. ശുഭ്മാൻ ഗിൽ നേതൃത്വം നൽകിയ സ്ക്വാഡിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. ലോകത്തിന്റെ എവിടെ ആണെങ്കിലും സിറാജ് ഈ ടീമിനെ നിരാശപ്പെടുത്തില്ല," ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

Also Read: IND vs ENG: സിറാജ്, നന്ദി! ദാ കണ്ടോ? ഇതാണ് ഇന്ത്യൻ പുതുയുഗം! ഓവലിൽ അവിശ്വസനീയ ജയം

"ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ എല്ലാ ഭംഗിയിലും. ഓരോ പരമ്പരയിലും ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു നിമിഷം ഉണ്ടാവും. ഇവിടെ അത് ആകാശ് ദീപിന്റെ ബാറ്റിങ് ആണ്. എന്തുകൊണ്ട് നമ്മൾ ഈ കളിയെ ഇഷ്ടപ്പെടുന്നു എന്നത് ഓർമപ്പെടുത്തുകയാണ് അത്," ജുലൻ ഗോസ്വാമി എക്സിൽ കുറിച്ചു. 

ജേമി സ്മിത്ത്, ഒവെർടൻ, അറ്റ്കിൻസൻ എന്നിവരുടെ വിക്കറ്റ് പിഴുത് മുഹമ്മദ് സിറാജ് എക്കാലവും ആരാധകർ ഓർക്കുന്ന ജയത്തിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റും വീഴ്ത്തി.

Also read:'പാനി പൂരി വാല' എന്ന് പരിഹസിച്ചവർ എവിടെ? വീണ്ടും സെഞ്ചുറിയടിച്ച് യശസ്വി

റൂട്ടിന്റേയും ഹാരി ബ്രൂക്കിന്റേയും കൂട്ടുകെട്ടാണ് പരമ്പര ഇന്ത്യ 3-1ന് തോൽക്കുമെന്ന തോന്നൽ ഉയർത്തിച്ചത്. 191 റൺസ് ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ ശക്തമായി തിരികെ വരികയായിരുന്നു.

Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: