/indian-express-malayalam/media/media_files/2025/08/05/indian-cricket-team-and-shahrukh-khan-2025-08-05-11-22-36.jpg)
Indian Cricket Team Players, Shahrukh Khan: (Source: Indian Cricket Team)
india Vs England 5th Test: ഇംഗ്ലണ്ടിൽ പരമ്പര ജയം എന്ന സ്വപ്നം ഇന്ത്യയിൽ നിന്ന് അകന്ന് നിൽക്കുകയാണ്. എങ്കിലും ജയത്തോളം പോന്നൊരു 2-2ന്റെ സമനില പിടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് തുടക്കം. ബാറ്റിങ്ങിൽ മുൻപിൽ നിന്ന് ശുഭ്മാൻ ഗിൽ നയിച്ചപ്പോൾ ഇംഗ്ലണ്ടിലെ സ്വിങ്ങിനും പേസിനും മുൻപിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന ഇന്ത്യൻ ബാറ്റർമാരെ കണ്ടു. ഇത് ഷാരൂഖ് ഖാൻ സിനിമ ആയിരുന്നില്ല എന്ന് പറഞ്ഞാണ ഇന്ത്യൻ മുൻ താരം നവ്ജ്യോദ് സിങ് സിന്ധു ടീമിനെ പ്രശംസിക്കുന്നത്.
"ഈ സീനിമയിൽ ഒരാൾ അല്ല ഹീറോ. ഇതൊരു ഷാരൂഖ് ഖാൻ സിനിമ ആയിരുന്നില്ല. സൈഡ് ഹീറോകൾ ഉണ്ടായി. അവർ ഹീറോയേക്കാൾ താഴെയല്ല. ഹീറോയ്ക്ക് ഒപ്പം തന്നെയാണ് അവരേയും പരിഗണിക്കേണ്ടത്. ഹീറോകളുടെ ഒരു ടീം ആയി അവർ മാറി," നവ്ജ്യോദ് സിങ് സിന്ധു പറഞ്ഞു.
Also Read: ആഹാ രോമാഞ്ചം! 'ലോകത്ത് എവിടേയും സിറാജ് ഇന്ത്യയെ നിരാശപ്പെടുത്തില്ല'; ത്രില്ലടിച്ച് ഇതിഹാസങ്ങൾ
"പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്-പ്രധാന ഹീറോ, ഓൾഡ് ബോളിലൂടെ കളി തുടർന്നു. പിന്നെ ക്യാപ്റ്റൻ ഹീറോ. കരുൺ നായർ ഫസ്റ്റ് ഇന്നിങ്സിൽ കളിച്ചത് നോക്കു. പിന്നെ വാഷിങ്ടൺ സുന്ദറിന്റെ ഇന്നിങ്സ്. ധ്രുവ് ജുറെലിന്റെ 37 റൺസ്. ജുറെലിന്റെ വിക്കറ്റ് കീപ്പിങ് മികവും. പരമ്പര അവസാനിക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം തലമുറ മാറ്റം ഇന്ത്യൻ ക്രിക്കറ്റിൽ നന്നായി നടന്നിരിക്കുന്നു. ആ തലമുറ മാറ്റം പൂർത്തിയായിരിക്കുന്നു," നവ്ജ്യോദ് സിങ് സിദ്ധു അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: Mohammed Siraj: 'പ്രചോദനം ഗൂഗിളിൽ നിന്ന്'; മാജിക് സ്പെല്ലിൽ സിറാജിന്റെ വെളിപ്പെടുത്തൽ
രണ്ടാമത്തെ ന്യൂബോൾ എടുക്കേണ്ടെന്ന ഗില്ലിന്റെ തീരുമാനം
'ഇംഗ്ലണ്ടിന്റെ ചെയ്സിന്റെ സമയം രണ്ടാമത്തെ ന്യൂബോൾ എടുക്കേണ്ടതില്ലെന്ന ഗില്ലിന്റെ തീരുമാനം അറ്റകൈ പ്രയോഗമായിരുന്നു. ഓൾഡ് ബോളിൽ മൂവ്മെന്റ് കണ്ടെത്താൻ ഇന്ത്യൻ ബോളർമാർക്കായിരുന്നു. ഓൾഡ് ബോൾ ഇന്ത്യൻ ബോളർമാരെ സഹായിച്ചു. ആ ഓൾഡ് ബോളുമായാണ് ഇന്ത്യ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള നാല് വിക്കറ്റും പിഴുതത്," നവ്ജ്യോദ് സിങ് സിദ്ധു പറഞ്ഞു.
നാലാം ദിനം മഴയെ തുടർന്ന് കളി അവസാനിപ്പിക്കുമ്പോൾ 35 റൺസ് മാത്രം അകലെയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഗ്രൗണ്ടിലെ വെള്ളക്കെട്ടിനെ തുടർന്നാണ് നാലാം ദിനം കളി തുടരാതിരുന്നത്. അഞ്ചാം ദിനം ഇംഗ്ലണ്ടിന് നാല് വിക്കറ്റ് കയ്യിലിരിക്കെ ജേമി സ്മിത്തിനെ പോലൊരു ബാറ്ററും ക്രീസിൽ നിൽക്കെ 35 റൺസ് അടിച്ചെടുക്കുക എളുപ്പമാവും എന്ന് എല്ലാവരും കരുതി.
Also Read: IND vs ENG: സിറാജ്, നന്ദി! ദാ കണ്ടോ? ഇതാണ് ഇന്ത്യൻ പുതുയുഗം! ഓവലിൽ അവിശ്വസനീയ ജയം
എന്നാൽ മുഹമ്മദ് സിറാജിന് വേറെ പദ്ധതികളുണ്ടായിരുന്നു. വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി ഹൃദയം കൊണ്ടാണ് പരമ്പരയിൽ ഉടനീളം സിറാജ് പന്തെറിഞ്ഞത്. അഞ്ചാം ദിനം രാജ്യത്തിന് വേണ്ടി ഞാനത് ചെയ്യും എന്ന് മനസിൽ ഉറപ്പിച്ച് ഇറങ്ങിയ മുഹമ്മദ് സിറാജിനെ തടയാൻ ഇംഗ്ലണ്ടിനായില്ല. അഞ്ചാം ദിനം വീണ നാല് വിക്കറ്റിൽ മൂന്നും പിഴുതത് സിറാജ് ആണ്.
പരുക്കേറ്റിട്ടും ഒരു കയ്യിൽ ബാറ്റും പിടിച്ച് കളിക്കാനിറങ്ങിയ ക്രിസ് വോക്സിനെ മറുവശത്ത് നിർത്തി അറ്റ്കിൻസൺ ഇംഗ്ലണ്ടിനെ ജയത്തോട് അടുപ്പിച്ചു. എന്നാൽ ആറ് റൺസ് അകലെ വിജയ ലക്ഷ്യം നിൽക്കെ അറ്റ്കിൻസിന്റെ കുറ്റി തെറിപ്പിച്ച് സിറാജ് ഹീറോയായി മാറി. ഇന്ത്യ ഒരിക്കലും മറക്കാത്ത ജയമായി അത് മാറി.
Read More: IND vs ENG: ഇന്ത്യയുടെ സിംഹക്കുട്ടി! 'മാജിക് ബോളുമായി' മുഹമ്മദ് സിറാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us