scorecardresearch

Shubman Gill: എവിടെ എന്റെ പ്രിയപ്പെട്ട റിപ്പോർട്ടർ? അന്ന് പരിഹസിച്ചയാളെ തിരഞ്ഞ് ഗിൽ

Shubman Gill Test Captaincy: 56 വർഷത്തിനിടയിലോ മറ്റോ ഇവിടെ ഞങ്ങൾ ഒൻപത് ടെസ്റ്റുകൾ കളിച്ചു. പല പല ഇന്ത്യൻ ടീമുകൾ ഇവിടെ വന്നു. എന്നാൽ ഇവിടെ വന്നതിൽ മികച്ച ഇന്ത്യൻ ടീം ഞങ്ങളുടേതാണ്

Shubman Gill Test Captaincy: 56 വർഷത്തിനിടയിലോ മറ്റോ ഇവിടെ ഞങ്ങൾ ഒൻപത് ടെസ്റ്റുകൾ കളിച്ചു. പല പല ഇന്ത്യൻ ടീമുകൾ ഇവിടെ വന്നു. എന്നാൽ ഇവിടെ വന്നതിൽ മികച്ച ഇന്ത്യൻ ടീം ഞങ്ങളുടേതാണ്

author-image
Sports Desk
New Update
Shubman Gill might face ICC Sanction

Shubman Gill (Indian Cricket Team, Instagram)

india Vs England 2nd Test: എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ മാറി. കപിൽ ദേവിനും ധോണിക്കും കോഹ്ലിക്കുമൊന്നും ഇവിടെ ടീമിനെ ജയിപ്പിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ എഡ്ജ്ബാസ്റ്റണിലെ ഇംഗ്ലണ്ടിന്റെ കോട്ട തകർക്കാൻ ശുഭ്മാൻ ഗില്ലിനായി. 336 റൺസിന്റെ കൂറ്റൻ ജയം നേടിയതിന് ശേഷം ഗിൽ വാർത്താ സമ്മേളനത്തിൽ തന്റെ 'പ്രിയപ്പെട്ട മാധ്യമപ്രവർത്തകനെ' തിരഞ്ഞും വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നൽകി.

Advertisment

"എന്റെ പ്രിയപ്പെട്ട മാധ്യമപ്രവർത്തകനെ കാണുന്നില്ലല്ലോ. എവിടെ അദ്ദേഹം? എനിക്ക് അദ്ദേഹത്തെ കാണണം," വാർത്താ സമ്മേളനത്തിന് ഇടയിൽ ഗിൽ പറഞ്ഞു. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപുള്ള വാർത്താ സമ്മേളനത്തിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകനെയാണ് ഗിൽ തിരഞ്ഞത്. 

Also Read: ചേച്ചിക്ക് കാൻസർ; ആറ് മാസത്തിനിടെ അച്ഛനും സഹോദരനും മരിച്ചു; തളരാതെ ആകാശ്

"ഈ ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഞാൻ പറഞ്ഞിരുന്നു ചരിത്രത്തിലും കണക്കുകളിലുമൊന്നും ഞാൻ വിശ്വസിക്കുന്നില്ലെന്ന്. 56 വർഷത്തിനിടയിലോ മറ്റോ ഇവിടെ ഞങ്ങൾ ഒൻപത് ടെസ്റ്റുകൾ കളിച്ചു. പല പല ഇന്ത്യൻ ടീമുകൾ ഇവിടെ വന്നു. ഇവിടെ എത്തിയ ഏറ്റവും മികച്ച ഇന്ത്യൻ ടീം ഞങ്ങളുടേതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു," ശുഭ്മാൻ ഗിൽ പറഞ്ഞു.

Advertisment

Also Read: India Vs England: ഇംഗ്ലണ്ടിനെ 'ഗ്രില്ലാക്കി' ഗില്ലിന്റെ ഇന്ത്യ; എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം

"ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇവിടെ പരമ്പര ജയിക്കാനുള്ള പ്രാപ്തിയുള്ള ടീമാണ് ഞങ്ങളുടേത്. ശരിയായ തീരുമാനങ്ങളെടുക്കാൻ സാധിച്ചാൽ, പൊരുതിക്കൊണ്ടിരുന്നാൽ, ഇത് മറക്കാനാവാത്ത ഒരു പരമ്പരയായി മാറും എന്നാണ് എനിക്ക് തോന്നുന്നത്".

Also Read: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?

എഡ്ജ്ബാസ്റ്റണിലെ റൺ വാരിക്കൂട്ടിയ തന്റെ ബാറ്റിങ് മികവിനെ കുറിച്ചും ഗിൽ പറഞ്ഞു. "ക്യാപ്റ്റനായിരിക്കുമ്പോൾ മുൻപിൽ നിന്ന് മാതൃക കാണിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ മറ്റൊരു കളിക്കാരനോട് ഇതാണ് ടീം ആവശ്യപ്പെടുന്നത് എന്ന് നിർദേശിക്കാനാവുകയുള്ളു. ടീമിനാണ് മുൻഗണന നൽകേണ്ടത്," ഇന്ത്യയുടെ റെഡ് ബോൾ ക്യാപ്റ്റൻ വ്യക്തമാക്കി. 

Read More: ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?

Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: