/indian-express-malayalam/media/media_files/2025/07/07/akash-deep-and-kl-rahul-against-england-2025-07-07-11-18-04.jpg)
Akash Deep and KL Rahul against England: (Indian Cricket Team, Instagram)
Indian vs England 2nd Test: "എന്റെ സഹോദരിക്ക് കാൻസറാണ്. ചികിത്സ ആരംഭിച്ചിട്ട് രണ്ട് മാസമായി. മത്സരത്തിൽ എനിക്ക് മികവ് കാണിക്കാനായതിൽ ഏറ്റവും സന്തോഷിക്കുന്നത് എന്റെ ചേച്ചിയായിരിക്കും. അസുഖത്തെ തുടർന്ന് മാനസികമായും ശാരീരികമായും ഒരുപാട് പ്രയാസപ്പെട്ട എന്റെ ചേച്ചിക്കാണ് ഞാൻ ഈ മത്സരം സമർപ്പിക്കുന്നത്. ചേച്ചിയുടെ മുഖത്ത് ചിരി വരുന്നത് എനിക്ക് കാണണം," എഡ്ജ്ബാസ്റ്റണിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ടെസ്റ്റ് ജയിച്ചതിന് പിന്നാലെ ആകാശ് ദീപിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
"ഈ പ്രകടനം ചേച്ചിക്ക് വേണ്ടിയാണ്. പന്ത് എന്റെ കയ്യിൽ വരുമ്പോഴെല്ലാം ചേച്ചിയെ കുറിച്ചാണ് ഞാൻ ആലോചിക്കുക. ഞാൻ എന്നും ചേച്ചിക്കൊപ്പം ഉണ്ടാവും. ചേച്ചിയുടെ സന്തോഷം എനിക്ക് കാണണം. ഞങ്ങളെല്ലാവരും ചേച്ചിക്കൊപ്പമുണ്ട്," ഹൃദയം തൊട്ട് ആകാശ് ദീപ് പറഞ്ഞു.
Also Read: india Vs England: ഇംഗ്ലണ്ടിനെ 'ഗ്രില്ലാക്കി' ഗില്ലിന്റെ ഇന്ത്യ; എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം
ബുമ്രയ്ക്ക് പകരമാണ് ആകാശ് ദീപിനെ ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ഏറ്റവും ദയനീയമായ ബോളിങ് നിര എന്നുൾപ്പെടെ ബിർമിങ്ഹാമിലെ ഇന്ത്യൻ ബോളിങ് യൂണിറ്റിന് നേർക്ക് പരിഹാസങ്ങൾ ഉയർന്നു. ഒന്നാം ഇന്നിങ്സിൽ 84-5 എന്നതിൽ നന്ന് ഇംഗ്ലണ്ട് 407ലേക്ക് എത്തിയപ്പോൾ ആ പരിഹാസങ്ങൾ ശക്തമായി.
എന്നാൽ 608 എന്ന ബാസ്ബോളിന് എത്തിപ്പിടിക്കാനാവാത്ത സ്കോർ ഇന്ത്യ വിജയ ലക്ഷ്യമായി മുൻപിൽ വെച്ചു. പിന്നാലെ ആറ് വിക്കറ്റ് പിഴുത് ആകാശ് ദീപ് ക്യാപ്റ്റന്റേയും കോച്ചിന്റേയും വിശ്വാസം കാത്തപ്പോൾ ആദ്യമായി ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് ജയിച്ചു. എന്നാൽ എഡ്ജ്ബാസ്റ്റണിലെ കയ്യടികളേറ്റുവാങ്ങിയ ആകാശ് ദീപിന്റെ ക്രിക്കറ്റ് യാത്ര എളുപ്പമായിരുന്നില്ല.
Also Read: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?
അച്ഛനേയും സഹോദരനേയും ഒരേ വർഷം നഷ്ടപ്പെട്ടതിന്റെ ആഘാതം ആകാശ് ദീപിന്റെ കുടുംബത്തെ ഉലച്ചിരുന്നു. 2015ൽ ആണ് ആകാശ് ദീപിന്റെ പിതാവ് റാംജി സിങ് വിടപറയുന്നത്. ആറ് മാസം പിന്നിട്ടപ്പോഴേക്കും സഹോദരനും മരിച്ചു. അച്ഛന്റേയും സഹോദരന്റേയും വിയോഗം തളർത്തിയെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ആകാശിനെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചു.
2024ൽ ഇംഗ്ലണ്ടിനെതിരെ റാഞ്ചി ടെസ്റ്റിലാണ് ആകാശ് ദീപ് അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർന്ന് ആകാശ് മൂന്ന് വിക്കറ്റ് പിഴുതു. അരങ്ങേറ്റത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ആകാശ് പ്രസ് കോൺഫറൻസിൽ എത്തിയപ്പോൾ വൈകാരികമായാണ് സംസാരിച്ചത്.
Also Read: ദിഗ് വേഷ് രാത്തിക്ക് ലോട്ടറി; ഐപിഎല്ലിനേക്കാൾ ഉയർന്ന പ്രതിഫലം
"എന്റെ അച്ഛനും ചേട്ടനും വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. ആ ചിന്തയിൽ ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. എനിക്കൊന്നും നഷ്ടപ്പെടാൻ ഇല്ലായിരുന്നു. ഇന്ത്യക്കായുള്ള ഈ അരങ്ങേറ്റം എന്റെ അച്ഛനാണ് ഞാൻ സമർപ്പിക്കുന്നത്. അച്ഛന്റെ സ്വപ്നമായിരുന്നു അത്. അച്ഛൻ ജീവനോടെയിരിക്കുമ്പോൾ എനിക്ക് ഒന്നിനുമായില്ല," ആകാശ് ദീപ് 2024ൽ പറഞ്ഞു.
"കുട്ടിക്കാലത്ത് ക്രിക്കറ്റ് എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്റെ നാട്ടിൽ ക്രിക്കറ്റ് കളിയില്ല. 2007ന് ശേഷം ഞാൻ ടെന്നീസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. 2016ന് ശേഷമാണ് എന്താണ് ക്രിക്കറ്റ് എന്ന് മനസിലാക്കുന്നത്. അന്ന് മുതൽ മുഹമ്മദ് ഷമി, റബാഡ എന്നിവരെയാണ് ഞാൻ ഫോളോ ചെയ്തത്,എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ ഹീറോ പറഞ്ഞു.
Read More: ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.