/indian-express-malayalam/media/media_files/2025/05/28/cEfXNtmznEvPw1kgDsFE.jpg)
Rishabh Pant, Digvesh Rathi: (Instagram)
18ാം ഐപിഎൽ സീസണിൽ വിക്കറ്റ് സെലിബ്രേഷനിലൂടെ ക്രിക്കറ്റ് ലോകത്തിന്റെയെല്ലാം ശ്രദ്ധ പിടിക്കാൻ ദിഗ് വേഷ് രാത്തിക്കായിരുന്നു. ഈ വിക്കറ്റ് സെലിബ്രേഷനിലൂടെ ആരാധകരുടെ മാത്രമല്ല, ബിസിസിഐയുടേയും ശ്രദ്ധ പിടിച്ചതോടെ വൻ തുക പിഴയായി ദിഗ് വേഷിന് അടയ്ക്കേണ്ടി വന്നു. ഇപ്പോൾ ഡൽഹി പ്രീമിയർ ലീഗ് താര ലേലത്തിൽ കൂറ്റൻ തുക സ്വന്തമാക്കുകയാണ് താരം.
38 ലക്ഷം രൂപയ്ക്കാണ് മിസ്റ്ററി സ്പിന്നറെ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് വീണ്ടും ടീമിലെത്തിച്ചത്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു ദിഗ് വേഷ്. ലക്നൗ ദിഗ് വേഷിനെ സ്വന്തമാക്കിയത് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കായിരുന്നു.
Also Read: india Vs England Test: ചരിത്ര ജയം ഏഴ് വിക്കറ്റ് അകലെ; ഇന്ത്യക്ക് മുൻപിൽ മഴ വില്ലനാവുമോ?
ഡൽഹി പ്രീമിയർ ലീഗിൽ നിന്ന് ഐപിഎല്ലിൽ ലഭിച്ചതിനേക്കാൾ എട്ട് ലക്ഷം രൂപ അധികം ദിഗ് വേഷിന് ലഭിക്കുന്നു. 2024ലെ ഡൽഹി പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ഐപിഎല്ലിലേക്ക് എത്താൻ ദിഗ് വേഷിന് സാധിച്ചത്. ഈ ഡൽഹി പ്രീമിയർ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായി ദിഗ് വേഷ് മാറി.
Also Read: "വൈഭവിന് എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയം; ദ്രാവിഡിന്റെ കരുതൽ ഒപ്പമുണ്ട്"
കഴിഞ്ഞ ഐപിഎൽ സീസണിൽ തന്റെ നോട്ട്ബുക്ക് സെലിബ്രേഷന്റെ പേരിൽ ഒന്നിലധികം തവണ ദിഗ് വേഷിന് പിഴയടക്കേണ്ടി വന്നിരുന്നു. ആകെ 9.37 ലക്ഷം രൂപയാണ് ദിഗ് വേഷിന് പലവട്ടങ്ങളിലായി പിഴയായി അടക്കേണ്ടി വന്നത്. ഒപ്പം ഒരു മത്സരത്തിൽ നിന്ന് വിലക്കും ലഭിച്ചു.
Also Read: Vaibhav Suryavanshi: പുതുചരിത്രമെഴുതി വൈഭവ്; 78 പന്തിൽ അടിച്ചുകൂട്ടിയത് 143 റൺസ്
ഇത് ആദ്യമായല്ല ക്രിക്കറ്റ് താരങ്ങൾക്ക് ഐപിഎല്ലിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം സംസ്ഥാന ലീഗിൽ നിന്ന് ലഭിക്കുന്നത്. തമിഴ്നാട് പ്രീമിയർ ലീഗിൽ സായ് സുദർശന് 2023ൽ 21.6 ലക്ഷം രൂപ ലഭിച്ചിരുന്നു. 2022 മുതൽ 2024 വരെയുള്ള സീസണുകളിൽ സായ് സുദർശന്റെ ഐപിഎൽ സാലറി 20 ലക്ഷം രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ 8.50 കോടി രൂപയ്ക്ക് സായ് സുദർശനെ ഗുജറാത്ത് നിലനിർത്തി.
Read More: KCL Auction: സഞ്ജുവിന് 26.80 ലക്ഷം; പണം വാരിയെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.