scorecardresearch

KCL Auction: സഞ്ജുവിന് 26.80 ലക്ഷം; പണം വാരിയെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ്

Sanju Samson Kerala Cricket League Price: കേരളത്തിന്റെ വിശ്വസ്തനായ ഓൾറൗണ്ടർ ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് ആണ് സ്വന്തമാക്കിയത്. 12.40 ലക്ഷം രൂപയ്ക്കാണ് ജലജ് സക്സേനയെ ടീമിലെത്തിച്ചത്

Sanju Samson Kerala Cricket League Price: കേരളത്തിന്റെ വിശ്വസ്തനായ ഓൾറൗണ്ടർ ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് ആണ് സ്വന്തമാക്കിയത്. 12.40 ലക്ഷം രൂപയ്ക്കാണ് ജലജ് സക്സേനയെ ടീമിലെത്തിച്ചത്

author-image
Sports Desk
New Update
Sanju Samson | india team

Sanju Samson (File Photo)

പ്രതീക്ഷിച്ചത് പോലെ തന്നെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനായി പണം വാരിയെറിഞ്ഞത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്ന വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം ടീമിലെത്തിച്ചു. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസിന്റെ താരമായിരുന്നു വിഷ്ണു.  

Advertisment

ഡൊമസ്റ്റിക് ക്രിക്കറ്റിലെ കേരളത്തിന്റെ വിശ്വസ്തനായ ഓൾറൗണ്ടർ ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് ആണ് സ്വന്തമാക്കിയത്. 12.40 ലക്ഷം രൂപയ്ക്കാണ് ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് ടീമിലെത്തിച്ചത്. ജലജ് സക്സേന കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ കളിച്ചിരുന്നില്ല.

Also Read: india Vs England: 84-5ൽ നിന്ന് 407 തൊട്ട ബാസ്ബോൾ കരുത്ത്; നാലാം ദിനം റൺമല പടുത്തുയർത്താൻ ഇന്ത്യ

ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ താരമായിരുന്ന ആസിഫ് കെഎമ്മിനെ 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്ന അജിനാസിനെ 6.40 ക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഓഗസ്റ്റ് 21ന് ആണ് കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. സെപ്റ്റംബർ ആറ് വരെയാണ് ടൂർണമെന്റ്. തിരുവനന്തപുരത്താണ് മത്സരങ്ങൾ.

Advertisment

Also Read: ഗുഡ്ബൈ പ്രസിദ്ധ്! ഒരോവറിൽ 23 റൺസ്; ഇനി ടെസ്റ്റ് കളിപ്പിക്കരുതെന്ന് മുറവിളി

താര ലേലത്തിൽ ഓരോ ടീമിനും അനുവദിച്ചിരുന്ന തുകയിൽ നിന്ന് തങ്ങളുടെ പകുതിയിലേറെ ചെലവഴിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. പേസർ ബേസിൽ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കൊച്ചി ബ്ലു ടൈഗേഴ്സ് താരമായിരുന്നു ഷോണ്‍ റോജറിനെ 4.40 ലക്ഷം രൂപയ്ക്ക് തൃശ്ശൂർ ടൈറ്റൻസ് സ്വന്തമാക്കി.

Also Read: India Vs England Test: 100 കിമീ യാത്ര ചെയ്ത് വൈഭവും കൂട്ടരും; ആ ചരിത്ര നേട്ടം നേരിൽ കണ്ട് കുട്ടിപ്പട

കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ ക്യാപ്റ്റനായിരുന്നു അബ്ദുൾ ബാസിതിനെ മറ്റ് ടീമുകള്‍ ലക്ഷ്യമിട്ടെങ്കിലും റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ട്രിവാന്‍ഡ്രം നിലനിര്‍ത്തി. 6.40 ലക്ഷം രൂപയാണ്  ബാസിതിന്റെ പ്രതിഫലം.  ലേലം തിരുവനന്തപുരത്ത് തുടരുകയാണ്.

Read More: India Vs England Test: 'ആത്മാർഥത കൂടുതലാണ്'; ബിസിസിഐ ചട്ടം ലംഘിച്ച് രവീന്ദ്ര ജഡേജ

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: