scorecardresearch

ഗുഡ്ബൈ പ്രസിദ്ധ്! ഒരോവറിൽ 23 റൺസ്; ഇനി ടെസ്റ്റ് കളിപ്പിക്കരുതെന്ന് മുറവിളി

India Vs England 2nd Test: ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 32ാമത്തെ ഓവറിലാണ് പ്രസിദ്ധിനെതിരെ ജാമി സ്മിത്ത് നാല് ഫോറും ഒരു സിക്സും അടിച്ചത്. ഒരു വൈഡും ഈ ഓവറിൽ പ്രസിദ്ധിൽ നിന്ന് വന്നു

India Vs England 2nd Test: ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 32ാമത്തെ ഓവറിലാണ് പ്രസിദ്ധിനെതിരെ ജാമി സ്മിത്ത് നാല് ഫോറും ഒരു സിക്സും അടിച്ചത്. ഒരു വൈഡും ഈ ഓവറിൽ പ്രസിദ്ധിൽ നിന്ന് വന്നു

author-image
Sports Desk
New Update
Prasidh Krishna Bowling against England

Prasidh Krishna Bowling: (Instagram)

india Vs England 2nd Test: ഐപിഎല്ലിൽ 15 കളിയിൽ നിന്ന് 25 വിക്കറ്റ് ആണ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്. പർപ്പിൾ ക്യാപ്പും സ്വന്തമാക്കി ഐപിഎൽ സീസൺ പ്രസിദ്ധ് ആഘോഷിച്ചാണ് അവസാനിപ്പിച്ചത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ എഡ്ജ്ബാസ്റ്റണിൽ ആ പ്രസിദ്ധിനെ അല്ല കാണുന്നത്. ഒരോവറിൽ 23 റൺസ് വഴങ്ങി നാണക്കേടിന്റെ ഒരു റെക്കോർഡും പ്രസിദ്ധ് തന്റെ പേരിലാക്കിയിട്ടുണ്ട്. 

Advertisment

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 32ാമത്തെ ഓവറിലാണ് പ്രസിദ്ധിനെതിരെ ജേമി സ്മിത്ത് നാല് ഫോറും ഒരു സിക്സും അടിച്ചത്. ഒരു വൈഡും ഈ ഓവറിൽ പ്രസിദ്ധിൽ നിന്ന് വന്നു. ടെസ്റ്റിൽ ഇംഗ്ലണ്ടിന് എതിരെ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബോളർ എന്നതിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം പ്രസിദ്ധും എത്തി. 2024ൽ രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരെ രവീന്ദ്ര ജഡേജ 23 റൺസ് ഒരോവറിൽ വഴങ്ങിയിരുന്നു. 

Also Read: India Vs England Test: 100 കിമീ യാത്ര ചെയ്ത് വൈഭവും കൂട്ടരും; ആ ചരിത്ര നേട്ടം നേരിൽ കണ്ട് കുട്ടിപ്പട

ഇത്രയും റൺസ് പ്രസിദ്ധ് ഒരോവറിൽ വഴങ്ങിയതോടെ അർഷ്ദീപിന് പകരം പ്രസിദ്ധിനെ എന്തിന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി എന്ന ചോദ്യമാണ് ഉയരുന്നത്. എഡ്ജ്ബാസ്റ്റണിൽ അഞ്ച് ഓവർ എറിഞ്ഞപ്പോൾ തന്നെ 30 റൺസ് ആണ് പ്രസിദ്ധ് വഴങ്ങിയത്. ഇക്കണോമി റേറ്റ് 10.

Advertisment

Also Read: Shubman Gill Double Century: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ രാജകുമാരന്റെ തേരോട്ടം; ക്ലാസിക് ഇരട്ട ശതകം

അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് നിൽക്കുന്ന സമയം സമ്മർദം കുറച്ച് സ്കോർ ഉയർത്താൻ പ്രസിദ്ധിന്റെ സ്പെൽ ഇംഗ്ലണ്ടിനെ സഹായിച്ചു. ഐപിഎല്ലിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാരെ ഉൾപ്പെടുത്തരുത് എന്നതിന് ഉദാഹരണമാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. 

Also Read: Vaibhav Suryavanshi: 31 പന്തിൽ 86; യുവിയേയും റെയ്നയേയും മറികടന്നു; വമ്പൻ നേട്ടം വൈഭവിന് മുൻപിൽ

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയും മുൻപ് ഇംഗ്ലണ്ടിന്റെ ജേമി സ്മിത്ത് സെഞ്ചുറി നേടി. ഇന്നിങ്സിന്റെ 46ാമത്തെ ഓവറിൽ രവീന്ദ്ര ജഡേജയെ തുടരെ രണ്ട് വട്ടം ബൗണ്ടറി കടത്തിയാണ് സ്മിത്ത് സെഞ്ചുറി തൊട്ടത്. ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്തിയ സ്മിത്ത് 80 പന്തിൽ നിന്നാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്ററുടെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

Read More: India Vs England Test: 'ആത്മാർഥത കൂടുതലാണ്'; ബിസിസിഐ ചട്ടം ലംഘിച്ച് രവീന്ദ്ര ജഡേജ

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: