/indian-express-malayalam/media/media_files/2025/07/03/vaibhav-suryavanshi-against-england-under-19-2025-07-03-16-54-42.jpg)
Vaibhav Suryavanshi against England Under 19: (Source: X)
Vaibhav Suryavanshi india Under 19: ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന പതിവ് തുടരുകയാണ് വൈഭവ് സൂര്യവൻഷി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെയിരായ മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 സംഘം തകർപ്പൻ ചെയ്സിങ് ജയം തൊട്ടത് വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ്. 31 പന്തിൽ നിന്ന് വൈഭവ് അടിച്ചെടുത്തത് 86 റൺസ്. റെക്കോർഡുകളിൽ പലതും വൈഭവ് തകർത്തെറിഞ്ഞു. ഈ 14കാരൻ മറികടന്നവരിൽ യുവരാജ് സിങ്ങും സുരേഷ് റെയ്നയും ഉണ്ട്.
20 പന്തിൽ നിന്നാണ് വൈഭവ് സൂര്യവൻഷി അർധ ശതകം പൂർത്തിയാക്കിയത്. സെഞ്ചുറിക്ക് തൊട്ടരികിൽ വീണ് പുറത്താകുമ്പോഴേക്കും വൈഭവിന്റെ ബാറ്റിൽ നിന്ന് ഒൻപത് സിക്സും ആറ് ഫോറും പറന്നു. യൂത്ത് ഏകദിനത്തിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ അർധ ശതകം ഋഷഭ് പന്തിന്റെ പേരിലാണ്. 2016ൽ നേപ്പാളിന് എതിരെ അണ്ടർ 19 ടീമിനായി 18 പന്തിൽ നിന്നാണ് പന്ത് സ്കോർ 50 കടത്തിയത്.
Also Read: India Vs England Test: ഇന്ത്യയുടെ വിശ്വസ്തൻ; രോഹിത്തിന്റെ റെക്കോർഡും മറികടന്ന് യശസ്വി
ഇന്ത്യൻ അണ്ടർ 19 ടീമിനായി തകർപ്പൻ അർധ ശതകം കണ്ടെത്തിയ കളിക്കാരിൽ വെച്ച് ഏറ്റവും മികച്ച സ്ട്രൈക്ക്റേറ്റ് എന്ന നേട്ടത്തിലാണ് യുവരാജ് സിങ്ങിനേയും സുരേഷ് റെയ്നയേയും വൈഭവ് സൂര്യവൻഷി മറികടന്നിരിക്കുന്നത്. യുവരാജ് സിങ് അണ്ടർ 19 ടീമിനായി ഓസ്ട്രേലിയക്കെതിരെ 25 പന്തിൽ 58 റൺസ് അടിച്ചപ്പോൾ 232 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. സുരേഷ് റെയ്നയുടെ സ്ട്രൈക്ക്റേറ്റ് 236.
Vaibhav Suryavanshi smashes back to back sixes! 🥶🔥 pic.twitter.com/lyIURNP84q
— Sports Culture (@SportsCulture24) July 2, 2025
Also Read: ഭാര്യക്കും മകൾക്കും നാല് ലക്ഷം ജീവനാംശം; ഒരു മാസത്തെ ഷമിയുടെ വരുമാനം അറിയുമോ?
എന്നാൽ വൈഭവിന്റെ ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് എതിരായ കഴിഞ്ഞ ഇന്നിങ്സിലെ സ്ട്രൈക്ക്റേറ്റ് 277 ആണ്. 325 എന്ന സ്ട്രൈക്ക്റേറ്റുമായി ഋഷഭ് പന്ത് ആണ് ഒന്നാമത്. നേപ്പാളിന് എതിരെ 37 പന്തിൽ ഋഷഭ് പന്ത് 78 റൺസ് അടിച്ചെടുത്തിരുന്നു.
സെഞ്ചുറിയടിച്ചാൽ വൈഭവ് ചരിത്രമെഴുതും
ഇന്ത്യ അണ്ടർ 19 ടീമിനായി അടുത്ത മത്സരങ്ങളിൽ സെഞ്ചുറി കണ്ടെത്താൻ വൈഭവ് സൂര്യവൻഷിക്ക് സാധിച്ചാൽ ഇന്ത്യക്കായി യൂത്ത് ഏകദിനത്തിൽ സ്കോർ മൂന്നക്കം കടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവും വൈഭവ്. നിലവിൽ സർഫറാസ് ഖാന്റെ പേരിലാണ് ഈ റെക്കോർഡ്. 15 വയസും 338 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ അണ്ടർ 19 ടീമിനായി സർഫറാസ് സെഞ്ചുറി നേടിയത്.
ഈ അടുത്ത വരുന്ന മത്സരങ്ങളിൽ സെഞ്ചുറി നേടിയാൽ ലോക ക്രിക്കറ്റിൽ യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് ചരിത്രമെഴുതും. ഈ റെക്കോർഡ് നിലവിൽ ബംഗ്ലാദേശിന്റെ നജ്മുൽ ഷാന്റോയുടെ പേരിലാണ്. 14 വയസും 241 ദിവസവും പ്രായമുള്ളപ്പോഴാണ് ഷാന്റോ ബംഗ്ലാദേശിനായി സെഞ്ചുറി നേടിയത്.
യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി പാക്കിസ്ഥാന്റെ കമ്രാൻ ഗുലാമിന്റെ പേരിലാണ്. 2013ൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതരെ 53 പന്തിൽ നിന്നാണ് കമ്രാൻ സെഞ്ചുറി നേടിയത്. ഈ നേട്ടങ്ങളെല്ലാം വൈഭവ് തിരുത്തിയെഴുതുമോ എന്നതിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്.
Read More: India Vs England Test: എട്ടാം നമ്പർ വരെ ബാറ്റർ; ഇത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബോളിങ് നിര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.