/indian-express-malayalam/media/media_files/2025/06/23/bumrah-yashasvi-jaiswal-and-kl-rahul-2025-06-23-23-50-16.jpg)
Bumrah, Yashasvi Jaiswal, KL Rahul: (Indian Cricket Team, Instagram)
india vs England 2nd Test: ഏഴ് ദിവസത്തെ ഇടവേളയാണ് ആദ്യ ടെസ്റ്റിനും രണ്ടാം ടെസ്റ്റിനും ഇടയിലുണ്ടായത്. എന്നിട്ടും ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ബുമ്രയെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തിയ നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
"ജോലിഭാരം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇത്. നല്ല ഇടവേള ഞങ്ങൾക്ക് ലഭിച്ചു. ഇത് പ്രധാനപ്പെട്ട ടെസ്റ്റ് ആണ്. എന്നാൽ ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റ്, അവിടെ ബുമ്രയ്ക്ക് കൂടുതൽ അനുയോജ്യമായ പിച്ച് ആയിരിക്കും. അതിനാൽ ബുമ്രയെ മൂന്നാം ടെസ്റ്റിൽ ഉപയോഗിക്കാനാണ് ഞങ്ങളുടെ തീരുമാനം," എഡ്ജ്ബാസ്റ്റണിലെ ടോസിന്റെ സമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറഞ്ഞു.
Also Read: India Vs England Test: എട്ടാം നമ്പർ വരെ ബാറ്റർ; ഇത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബോളിങ് നിര?
രണ്ടാം ടെസ്റ്റിൽ ബുമ്ര കളിക്കുന്നില്ല എന്നത് തന്നെ ഞെട്ടിച്ചതായി ഇന്ത്യൻ മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി പറഞ്ഞു. "ഇത് പ്രധാനപ്പെട്ട മത്സരമാണ്. അവർക്ക് ഒരാഴ്ച ഇടവേള ലഭിച്ചിരുന്നു. പ്ലേയിങ് ഇലവനിൽ ആരെല്ലാം വേണം എന്ന് ക്യാപ്റ്റനും കോച്ചും ആണ് തീരുമാനിക്കേണ്ടത്. കളിക്കാർ തീരുമാനിക്കേണ്ട കാര്യമല്ല," രവി ശാസ്ത്രി പറഞ്ഞു.
"ഈ പരമ്പര നോക്കുമ്പോൾ ഇത് പ്രധാനപ്പെട്ട ടെസ്റ്റ് ആണ്. മറ്റ് ടെസ്റ്റുകൾ കളിച്ചില്ലെങ്കിലും ബുമ്ര രണ്ടാം ടെസ്റ്റ് കളിക്കണമായിരുന്നു. ലോർഡ്സ് ടെസ്റ്റ് പിന്നെയല്ലേ വരുന്നത്. രണ്ടാം ടെസ്റ്റിലാണ് നിങ്ങളുടെ പ്രത്യാക്രമണം വരേണ്ടിയിരുന്നത്."
Also Read: Sanju Samson IPL: സഞ്ജുവിനെ മാത്രമല്ല; ഋഷഭ് പന്തിനായും ചെന്നൈ ശ്രമിക്കണം: ആകാശ് ചോപ്ര
"ഈ ടെസ്റ്റിൽ ബുമ്രയെ കളിപ്പിച്ച് പരമ്പര 1-1ന് സമനിലയിലാക്കുക. അതിന് ശേഷം ബുമ്രയ്ക്ക് വിശ്രമം നൽകുക. ലോർഡ്സ് ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെടുന്നു എങ്കിൽ വിശ്രമം നൽകു. ലോർഡ്സ് ടെസ്റ്റിൽ നിന്ന് ബുമ്ര മാറി നിന്ന് വിശ്രമം എടുക്കും എന്ന് തോന്നുന്നുണ്ടോ? ന്യൂസിലൻഡിനോട് മൂന്ന് ടെസ്റ്റുകൾ ഇന്ത്യ തോറ്റു. ഓസ്ട്രേലിയയോട് മൂന്ന് ടെസ്റ്റുകൾ തോറ്റു. ഇവിടെ ആദ്യ ടെസ്റ്റ് തോറ്റു. ഇപ്പോൾ വിജയ വഴിയിലേക്ക് തിരികെ എത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം," രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു.
Also Read: കേരള ക്രിക്കറ്റ് ലീഗ്; വിഗ്‌നേഷ് പുത്തൂരിനെയും അസ്ഹറിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
"ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആണ് നിങ്ങളുടെ പക്കൽ ഉള്ളത്. ആ താരത്തെയാണ് ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷം നിങ്ങൾ വീണ്ടും വിശ്രമം നൽകി മാറ്റിയിരുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ്," ഗംഭീറിന്റേയും ഗില്ലിന്റേയും തീരുമാനം ചോദ്യം ചെയ്ത് രവി ശാസ്ത്രി പറഞ്ഞു.
"This becomes a very important Test match" 👀
— Sky Sports Cricket (@SkyCricket) July 2, 2025
Ravi Shastri on the impact of Jasprit Bumrah missing the second Test 🇮🇳 pic.twitter.com/df2Y7sXWDA
Read More: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.