/indian-express-malayalam/media/media_files/2025/06/29/hetmyer-us-t20-league-batting-2025-06-29-16-39-20.jpg)
Hetmyer Performance in US T20 League: (Hetmyer, Instagram)
എന്തുകൊണ്ട് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫിനിഷറാണ് താൻ എന്ന് തെളിയിച്ചാണ് യുഎസ് ട്വന്റി20 ലീഗിൽ വെസ്റ്റ് ഇൻഡീസ് താരം ഹെറ്റ്മയർ ബാറ്റ് വീശുന്നത്. 26 പന്തിൽ നിന്ന് 64 റൺസ് അടിച്ചെടുത്താണ് സിയാറ്റിൽ ഓർകസിനെ ഹെറ്റ്മയർ ജയിപ്പിച്ചു കയറ്റിയത്. അതും അവസാന പന്തിൽ സിക്സ് പറത്തി. എന്തുകൊണ്ട് ഈ വെടിക്കെട്ട് ഫിനിഷിങ് ഐപിഎല്ലിൽ കണ്ടില്ല എന്നാണ് ആരാധകർ ഹെറ്റ്മയറിനോട് ചോദിക്കുന്നത്.
ലോസ് ആഞ്ചലസ് നൈറ്റ്റൈഡേഴ്സ് 203 റൺസ് ആണ് സിയാറ്റിൽ ഒർകസിന് മുൻപിൽ വെച്ചത്. ഹെറ്റ്മയർ ക്രീസിലേക്ക് വരുമ്പോൾ ടീമിന് എട്ട് ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 77 റൺസ്. പിന്നാലെ ഹെറ്റ്മയറിന്റെ വെടിക്കെട്ടാണ് കണ്ടത്. നാല് ഫോറും ആറ് സിക്സുമാണ് ഹെറ്റ്മയറിന്റെ ബാറ്റിൽ നിന്ന് പറന്നത്. സ്ട്രൈക്ക്റേറ്റ് 246.
Also Read: india Vs England Test: നെറ്റ്സിൽ സിറാജിന്റെ വിചിത്ര പരിശീലനം; എല്ലാം ഗംഭീറിന്റെ ബുദ്ധി!
തൊട്ടുമുൻപിലത്തെ ദിവസവും സിയാറ്റിലിന്റെ ഹീറോ ആയത് ഹെറ്റ്മയറാണ്. എംഐ ന്യൂയോർക്കിനെയാണ് ഹെറ്റ്മയർ തന്റെ തകർപ്പൻ ബാറ്റിങ്ങിലൂടെ വിറപ്പിച്ചത്. 40 പന്തിൽ നിന്ന് 97 റൺസ് ആണ് ഹെറ്റ്മർ സ്കോർ ചെയ്തത്. അഞ്ച് ഫോറും ഒൻപത് സിക്സും ഹെറ്റ്മയറിന്റെ ബാറ്റിൽ നിന്ന് വന്നപ്പോൾ ടീം 238 എന്ന വിജയ ലക്ഷ്യവും മറികടന്നു. അവസാന പന്തിൽ സിക്സ് പറത്തിയാണ് ഹെറ്റ്മയർ ടീമിനെ ജയിപ്പിച്ചത്.
എന്നാൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചപ്പോൾ എന്തുകൊണ്ട് ഹെറ്റ്മയറിന് ഈ ഫിനിഷിങ് മികവ് കാണിക്കാനായില്ല എന്നാണ് ആരാധകരുടെ ചോദ്യം. സീസണിലെ പല മത്സരങ്ങളും രാജസ്ഥാൻ റോയൽസ് തോറ്റത് ഫിനിഷിങ്ങിലെ പിഴവിലൂടെയായിരുന്നു. ധ്രുവ് ജുറെലും ഹെറ്റ്മയറുമാണ് തോൽവികളിലേക്ക് രാജസ്ഥാനെ നയിച്ചത്.
Also Read: IPL Trade: പ്രതിഫലം ഉയർന്നത് 6,900 ശതമാനം; ഈ താരത്തെ രാജസ്ഥാൻ റിലീസ് ചെയ്തേക്കും
ധ്രുവ് ജുറെലിനേയും ഹെറ്റ്മയറിനേയും താര ലേലത്തിന് മുൻപ് ടീമിൽ നിലനിർത്തിയതിന് എതിരെ വലിയ വിമർശനവും ഉയർന്നു. അതിനിടെ രാജസ്ഥാൻ റോയൽസ് ടീമിനെതിരെ ഒത്തുകളി ആരോപണവും ഉയർന്നിരുന്നു.
Also Read: റിങ്കുവിന് വിവാഹ സമ്മാനം; ജോലി നൽകി യുപി സർക്കാർ; ശമ്പളം ഞെട്ടിക്കും
രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽ ഉൾപ്പെട്ട അംഗം തന്നെയാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതിനെതിരെ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി രാജസ്ഥാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
Read More: കാമുകിയെ ആരും കാണാതെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു; വെളിപ്പെടുത്തി ശിഖർ ധവാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.