/indian-express-malayalam/media/media_files/2025/06/27/sanju-samson-ms-dhoni-and-r-ashwin-2025-06-27-15-24-52.jpg)
Sanju Samson, MS Dhoni and R Ashwin: (Source: Sanju Samson, Instagram)
Sanju Samson Chennai Super Kings IPL Trade: ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെ പല ഐപിഎൽ ഫ്രാഞ്ചൈസികളും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെ പോലൊരു താരത്തെ പകരം രാജസ്ഥാൻ റോയൽസ് ചോദിക്കാനാണ് സാധ്യത എന്നും ആകാശ് ചോപ്ര പറഞ്ഞു.
"ഈ ട്രേഡ് യാഥാർഥ്യമാകുമോ? ചെന്നൈ സൂപ്പർ കിങ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ട്രേഡ് ചെയ്യാനുള്ള കളിക്കാരുടെ പേരുകൾ സംബന്ധിച്ച് ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസുമായി ചർച്ച ആരംഭിച്ചിട്ടില്ല. അശ്വിൻ അതല്ലെങ്കിൽ രവീന്ദ്ര ജഡേജയെ രാജസ്ഥാൻ ആവശ്യപ്പെടാനാണ് സാധ്യത," തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ ആകാശ് ചോപ്ര പറഞ്ഞു.
Also Read: കേരള ക്രിക്കറ്റ് ലീഗ്; വിഗ്‌നേഷ് പുത്തൂരിനെയും അസ്ഹറിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
"സഞ്ജുവിൽ താത്പര്യം ഉണ്ടെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് അധികൃതരിൽ ഒരാൾ പ്രതികരിച്ചത്. കീപ്പർ ബാറ്റർ ആണ് സഞ്ജു എന്നതിനാലാണ് ചെന്നൈക്ക് കൂടുതൽ താത്പര്യം. ധോണിയുടെ പിൻഗാമിയെ തിരയുകയാണ് അവർ. അതിനാൽ സഞ്ജുവിനെ സ്ക്വാഡിലെത്തിക്കുക എന്നത് ചെന്നൈയുടെ മികച്ച നീക്കമായിരിക്കും," ആകാശ് ചോപ്ര പറഞ്ഞു.
Also Read: 'ക്യാപ്റ്റൻ കൂൾ' വേറെ വേണ്ട; ട്രേഡ്മാർക്കിന് അപേക്ഷ നൽകി എം.എസ് ധോണി
"ധ്രുവ് ജുറെലിനേയും ചെന്നൈക്ക് പരിഗണിക്കാം എന്നാണ് എന്റെ അഭിപ്രായം. ഋഷഭ് പന്തിന്റെ പേരും എന്റെ ചിന്തയിൽ വന്നു. ഈ ടീമിന് വിക്കറ്റ് കീപ്പർ ബാറ്ററെയാണ് വേണ്ടത്. അത് ഉർവിൽ പട്ടേലിൽ ഒതുങ്ങരുത്. പരിചയസമ്പത്തുള്ള ഒരു വമ്പൻ താരമാവണം ഈ റോളിലേക്ക് വരേണ്ടത്. ധോണിയുടെ പിൻഗാമിയാവാൻ ധോണിയോളം പ്രപ്തനായ കളിക്കാരനെ വേണം," ആകാശ് ചോപ്ര പറഞ്ഞു.
Also Read: സിനിമയെ വെല്ലും; ബുമ്ര വിവാഹാഭ്യർഥന നടത്തിയത് ഇങ്ങനെ; നിറയെ ട്വിസ്റ്റുകൾ
ആറ് രാജസ്ഥാൻ റോയൽസ് കളിക്കാരിൽ മറ്റ് ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ ട്രേഡിങ് വിൻഡോ ജൂൺ നാലിന് തുറന്നിരുന്നു. 2026ലെ ഐപിഎൽ താര ലേലത്തിന് ഒരാഴ്ച മുൻപ് വരെ ഈ ട്രേഡിങ് വിൻഡോ ഓപ്പൺ ആയിരിക്കും.
Read More: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.