/indian-express-malayalam/media/media_files/2025/07/01/ms-dhone-msd-2025-07-01-10-50-47.jpg)
ചിത്രം: എക്സ്
സമ്മർദ്ദഘട്ടങ്ങളിൽ ശാന്തമായി ടീമിനെ നിയന്ത്രിക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ആരാധകർ നൽകിയ വിളിപ്പേരാണ് 'ക്യാപ്റ്റൻ കൂൾ.' ഈ പേര് പിന്നീട് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലുമെല്ലാം ഏറെ ജനപ്രിയമായി. ഇപ്പോഴിതാ ക്യാപ്റ്റൻ കൂൾ എന്ന വിളിപ്പേരിന് ട്രേഡ്മാർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ധോണി.
ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ച്, ധോണിയുടെ അപേക്ഷ സ്വീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2023 ജൂൺ 5 നാണ് ധോണി അപേക്ഷ സമർപ്പിച്ചത്. ഈ വർഷം ജൂൺ 16 ന് ഔദ്യോഗിക ട്രേഡ്മാർക്ക് ജേണലിൽ പ്രസിദ്ധീകരിച്ചതെന്നാണ് വിവരം.
Also Read:ധോണിയുടെ ഫീൽഡ് സെറ്റ് തന്ത്രം; ഒരോവറിൽ വീണത് രണ്ട് വിക്കറ്റ്
ചട്ടം അനുസരിച്ച് ട്രേഡ്മാർക്കിനായി ധോണി 120 ദിവസം കാത്തിരിക്കേണ്ടി വരും. നാലു മാസത്തെ ഈ കാലയളവിനുള്ളിൽ ആരിൽനിന്നും എതിർപ്പ് ഉന്നയിക്കപ്പെട്ടില്ലെങ്കിൽ ധോണിക്ക് ട്രേഡ്മാർക്ക് അനുവദിക്കും. അതേസമയം, പ്രഭ സ്കിൽ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുൻപ് 'ക്യാപ്റ്റൻ കൂളി'നായി അപേക്ഷ നൽകിയെങ്കിലും പിന്നീട് തിരുത്തൽ നൽകി.
Also Read:ആർക്കും പിടിതരാത്ത നായകൻ 'ഐസിസി ഹാൾ ഓഫ് ഫെയിമിൽ'; ധോണിക്ക് മുൻപ് ആരെല്ലാം?
ഓരോ ട്രേഡ്മാർക്കുകളും പ്രത്യേക വിഭാഗത്തിന് കീഴിൽ പ്രയോഗിക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണം. ഇത് ഒരു പ്രത്യേക വിഭാഗത്തിലുള്ള സാധനങ്ങളെയോ സേവനങ്ങളെയോ പ്രതിനിധീകരിക്കണം. സ്പോർട്സ് പരിശീലനം, സാംസ്കാരിക പ്രവർത്തനങ്ങൾ, അനുബന്ധ സേവനങ്ങൾ എന്നീ വിഭാഗത്തിലാണ് ധോണി ക്യാപ്റ്റൻ കൂൾ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയത്.
Read More:ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.