/indian-express-malayalam/media/media_files/2025/06/23/bumrah-and-sanjana-2025-06-23-21-39-14.jpg)
Bumrah and Sanjana: (Indian Cricket Team, Sanjana Ganeshan Instagram)
2020ൽ ലോകം കോവിഡിനോട് പൊരുതുന്ന സമയം ബയോ ബബിളിനുള്ളിലായിരുന്നു ഐപിഎൽ നടന്നത്. ആ സുരക്ഷാ കുമിളയ്ക്കുള്ളിൽ കളിക്കാർ വീർപ്പുമുട്ടുന്ന സമയം പക്ഷേ രണ്ട് പേർക്കിടയിലെ പ്രണയം കൂടുതൽ തീവ്രമാവുകയായിരുന്നു. ആ ബയോ ബബിളിനുള്ളിൽ നിന്നാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര സ്പോർട്സ് അവതാരകയായ സഞ്ജന ഗണേശനോട് വിവാഹാഭ്യർഥന നടത്തിയത്.
2020 ഐപിഎൽ സീസൺ ദുബായിൽ നടന്നപ്പോൾ സഞ്ജന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാംപിലായിരുന്നു. ബുമ്ര തന്റെ ടീമായ മുംബൈക്കൊപ്പവും. ടൂർണമെന്റിലെ കളിക്കാരുടെ ഗ്രൗണ്ടിനെ പുറത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടിയാണ് സഞ്ജന അവതരിപ്പിച്ചിരുന്നത്.
Also Read: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായതോടെ ബുമ്രയ്ക്ക് വിവാഹാഭ്യർഥന നടത്താൻ കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. ഒരു ബബിളിൽ നിന്ന് മറ്റൊരു ബബിളിലേക്ക് സഞ്ജനയെ എത്തിക്കാൻ ഐപിഎൽ അധികൃതരോട് ബുമ്ര അനുവാദം തേടി. കൊൽക്കത്തയും മുംബൈയും ഒരേ ഹോട്ടലിൽ ആണ് കഴിഞ്ഞിരുന്നത് എന്നതിനാലാണ് ഈ ബബിൾ മാറ്റം സാധ്യമായത്, യുട്യൂബിലെ ഹൂ ഈസ് ദ് ബോസ് എന്ന ഷോയിൽ സംസാരിക്കുമ്പോഴാണ് ബുമ്രയുടേയും സഞ്ജനയുടേയും വെളിപ്പെടുത്തൽ.
Also Read: Vaibhav Suryavanshi: വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല; ബോളിങ്ങിലും വൈഭവ് തിളങ്ങി
"കേവിഡ് സമയമായിരുന്നു അത്. എല്ലാ ടീമും ബബിളിനുള്ളിലായിരുന്നു. ഞങ്ങൾ രണ്ട് പേരും അബുദാബിയിലായിരുന്നു. ടൂർണമെന്റ് നേരത്തെ കഴിയും എന്ന പ്രതീക്ഷയിൽ ഞാൻ വിവാഹാഭ്യർഥന നടത്താൻ ഒരു മോതിരം കയ്യിൽ കരുതി. ടൂർണമെന്റ് ആരംഭിച്ചത് മുതൽ ഞങ്ങൾക്ക് ഗ്രൗണ്ടിൽ വെച്ച് മാത്രമാണ് കാണാനായത്. കൊൽക്കത്ത ലീഗ് ഘട്ടത്തിൽ തന്നെ പുറത്തായതിൽ സന്തോഷവാനായ ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു," ബുമ്ര പറയുന്നു.
"സഞ്ജനയെ മുംബൈ ടീമിന്റെ ബബിളിൽ എത്തിക്കാൻ വേണ്ടതെല്ലാം ഞാൻ തന്നെയാണ് ചെയ്തത്. ഞാൻ ഇത് ആരോടും വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. ഒരു കേക്ക് സംഘടിപ്പിച്ചു. എന്റെ മുറിയിൽ വെച്ച് ഞാൻ തന്നെ അത് അലങ്കരിച്ചു," വിവാഹാഭ്യർഥന നടത്താൻ ഒരുങ്ങിയതിനെ കുറിച്ച് ബുമ്രയുടെ വാക്കുകൾ ഇങ്ങനെ.
Also Read: india Vs England Test: നെറ്റ്സിൽ സിറാജിന്റെ വിചിത്ര പരിശീലനം; എല്ലാം ഗംഭീറിന്റെ ബുദ്ധി!
"ഞാൻ ബുമ്രയുടെ മുറിയിലേക്ക് വന്നു. ബാൽക്കണിയിലേക്ക് വരാൻ എന്നോട് ബുമ്ര പറഞ്ഞു. ഞാൻ വന്നതല്ലേയുള്ളു, ഒരു ഗ്ലാസ് വെള്ളമെങ്കിലും തരാൻ ഞാൻ തമാശയായി ബുമ്രയോട് പറഞ്ഞു. എന്നാൽ അതൊന്നും പറ്റില്ല, ബാൽക്കണിയിലേക്ക് വരാൻ പറഞ്ഞ് ബുമ്ര നിർബന്ധം പിടിച്ചു," സഞ്ജന പറയുന്നത് ഇങ്ങനെ.
"കടൽതീരത്തിന് സമീപമായിരുന്നു ഹോട്ടൽ. കാറ്റ് ശക്തമായതിനെ തുടർന്ന് മെഴുകി തിരികൾ അണഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഞാൻ ഇതെല്ലാം ഒരുക്കിയത്. അവിടെ വെച്ച് ഞാൻ സഞ്ജനയോട് എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു," പ്രണയം നിറച്ച് ബുമ്ര പറഞ്ഞു.
Read More:IPL Trade: പ്രതിഫലം ഉയർന്നത് 6,900 ശതമാനം; ഈ താരത്തെ രാജസ്ഥാൻ റിലീസ് ചെയ്തേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.