scorecardresearch

India Vs England Test: ഇന്ത്യയുടെ വിശ്വസ്തൻ; രോഹിത്തിന്റെ റെക്കോർഡും മറികടന്ന് യശസ്വി

Yashavi Jaiswal against England: ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ അർധ ശതകങ്ങൾ ടെസ്റ്റിൽ നേടുന്ന താരം എന്ന നേട്ടത്തിൽ രോഹിത്തിനെ മറികടക്കാൻ യശസ്വിക്ക് അൻപതിന് മുകളിൽ ഒരു സ്കോർ കൂടി മതി

Yashavi Jaiswal against England: ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ അർധ ശതകങ്ങൾ ടെസ്റ്റിൽ നേടുന്ന താരം എന്ന നേട്ടത്തിൽ രോഹിത്തിനെ മറികടക്കാൻ യശസ്വിക്ക് അൻപതിന് മുകളിൽ ഒരു സ്കോർ കൂടി മതി

author-image
Sports Desk
New Update
Yashasvi Jaiswal against England

Yashasvi Jaiswal against England: (Indian Cricket Team, Instagram)

Yashasvi Jaiswal, india Vs England 2nd Test: മിന്നും ഫോം തുടരുകയാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 87 റൺസ് കണ്ടെത്തിയാണ് യശസ്വി മടങ്ങിയത്. 13 റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും യശസ്വി ആരാധകരുടെ കയ്യടി നേടുകയാണ്. ഇതിനൊപ്പം രോഹിത് ശർമയുടെ തകർപ്പനൊരു റെക്കോർഡും യശസ്വി മറികടന്നു. 

Advertisment

കെ എൽ രാഹുൽ 26 പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് മടങ്ങിയപ്പോൾ മറുവശത്ത് പോസിറ്റീവായാണ് യശസ്വി ബാറ്റ് വീശിയത്. 107 പന്തിൽ നിന്ന് 13 ബൗണ്ടറികളോടെയാണ് യശസ്വി 87 റൺസ് എടുത്തത്. 

Also Read: India Vs England Test: എട്ടാം നമ്പർ വരെ ബാറ്റർ; ഇത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബോളിങ് നിര?

സേന രാജ്യങ്ങളിലെ(SENA) യശസ്വി ജയ്സ്വാളിന്റെ അഞ്ചാമത്തെ അർധ ശതകമാണ് ഇത്. സേന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അർധ ശതകം എന്ന നേട്ടത്തിൽ രോഹിത് ശർമയെയാണ് യശസ്വി മറികടന്നത്. നാല് അർധ ശതകങ്ങളാണ് ഈ രാജ്യങ്ങളിൽ രോഹിത് നേടിയിരുന്നത്. 

Advertisment

Also Read: Sanju Samson IPL: സഞ്ജുവിനെ മാത്രമല്ല; ഋഷഭ് പന്തിനായും ചെന്നൈ ശ്രമിക്കണം: ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ അർധ ശതകങ്ങൾ ടെസ്റ്റിൽ നേടുന്ന താരം എന്ന നേട്ടത്തിൽ രോഹിത്തിനെ മറികടക്കാൻ യശസ്വിക്ക് അൻപതിന് മുകളിൽ ഒരു സ്കോർ കൂടി മതി. 20 അർധ ശതകം ഇംഗ്ലണ്ടിനെതിരെ നേടിയ സുനിൽ ഗാവസ്കറാണ് ലിസ്റ്റിൽ ഒന്നാമത്.  ലീഡ്സ് ടെസ്റ്റിന് പുറമെ എഡ്ജ്ബാസ്റ്റണിലും യശസ്വി മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യൻ ടീം ആഗ്രഹിച്ച ഓപ്പണറെയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. 

Also Read: കേരള ക്രിക്കറ്റ് ലീഗ്; വിഗ്‌നേഷ് പുത്തൂരിനെയും അസ്ഹറിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്

ഇന്ത്യക്ക് വിശ്വസ്തനായ ഓപ്പണറെ ലഭിച്ചിരിക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ഇത് ബാസ്ബോൾ അല്ല് ജെയ്സ്ബോൾ ആണെന്നും ഒരു പിആറും ഹൈപ്പും ഇല്ലാതെ യശസ്വി തന്റെ പ്രകടനത്തിലൂടെ ആരാധകരെ സ്വന്തമാക്കുകയാണ് എന്നും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വരുന്നു. 

Read More: ഹെറ്റ്മയർ ഐപിഎല്ലിൽ മനപൂർവം ഉഴപ്പിയോ? യുഎസ് ടി20യിൽ 26 പന്തിൽ 64; പിന്നെ 40 പന്തിൽ 97

Yashasvi Jaiswal india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: