scorecardresearch

Shubman Gill Double Century: ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ രാജകുമാരന്റെ തേരോട്ടം; ക്ലാസിക് ഇരട്ട ശതകം

Shubman Gill Scored Double Century: 125ാമത്തെ ഓവറിൽ തുടരെ മൂന്ന് വട്ടം ബൗണ്ടറി അടിച്ച് ഗിൽ തന്റെ സ്കോർ 222ലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ

Shubman Gill Scored Double Century: 125ാമത്തെ ഓവറിൽ തുടരെ മൂന്ന് വട്ടം ബൗണ്ടറി അടിച്ച് ഗിൽ തന്റെ സ്കോർ 222ലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ

author-image
Sports Desk
New Update
Shubman Gill scored double century against England

Shubman Gill scored double century against England: (Indian Cricket Team, Instagram)

Shubman Gill double century against England: ഇന്ത്യൻ ക്രിക്കറ്റിലെ രാജകുമാരൻ എന്ന വിളിപ്പേര് വെറുതെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. എഡ്ജ്ബാസ്റ്റണിൽ ഇരട്ട ശതകം പിന്നിട്ട് ഇന്ത്യൻ റെഡ് ബോൾ ക്യാപ്റ്റൻ, സുനിൽ ഗാവസ്കറിനും സച്ചിനും കോഹ്ലിക്കുമൊന്നും ഇംഗ്ലണ്ട് മണ്ണിൽ ക്യാപ്റ്റനെന്ന നിലയിൽ സാധിക്കാതിരുന്ന നേട്ടമാണ് എത്തിപ്പിടിച്ചിരിക്കുന്നത്. 

Advertisment

ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട ശതകം നേടുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ ക്യപ്റ്റനായി ഗിൽ മാറി. ഇംഗ്ലണ്ട് മണ്ണിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ എന്ന റെക്കോർഡും ഗിൽ തന്റെ പേരിലാക്കി. 1990ൽ മുഹമ്മദ് അസ്ഹറുദ്ദീൻ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന സമയം ഇംഗ്ലണ്ടിൽ നേടിയ 179 റൺസ് ആണ് ഗിൽ മറികടന്നത്. 

Also Read: Vaibhav Suryavanshi: 31 പന്തിൽ 86; യുവിയേയും റെയ്നയേയും മറികടന്നു; വമ്പൻ നേട്ടം വൈഭവിന് മുൻപിൽ

311 പന്തിൽ നിന്നാണ് ശുഭ്മാൻ ഗിൽ ഇരട്ട ശതകത്തിലേക്ക് എത്തിയത്. 21 ഫോറും രണ്ട് സിക്സും തന്റെ സ്കോർ 200 കടത്തുമ്പോഴേക്കും ഗില്ലിന്റെ ബാറ്റിൽ നിന്ന് വന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 125ാമത്തെ ഓവറിൽ തുടരെ മൂന്ന് വട്ടം ബൗണ്ടറി അടിച്ച് ഗിൽ തന്റെ സ്കോർ 222ലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഓവലിൽ 1979ൽ സുനിൽ ഗാവസ്കർ നേടിയ 221 റൺസ് ആണ് ഗിൽ മറികടന്നത്. 

Advertisment

Also Read: India Vs England Test: ഇന്ത്യയുടെ വിശ്വസ്തൻ; രോഹിത്തിന്റെ റെക്കോർഡും മറികടന്ന് യശസ്വി

ഇരട്ട ശതകം നേടുന്ന 26ാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ ഇരട്ട ശതകം നേടുന്ന 50ാമത്തെ സംഭവമായും ഇത് മാറി. ഏറ്റവും കൂടുതൽ ഇരട്ട ശതകം നേടിയ ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ്. ടെസ്റ്റിൽ ഏഴ് വട്ടമാണ് കോഹ്ലി ഇരട്ട ശതകം കണ്ടെത്തിയത്. 

Also Read: ഭാര്യക്കും മകൾക്കും നാല് ലക്ഷം ജീവനാംശം; ഒരു മാസത്തെ ഷമിയുടെ വരുമാനം അറിയുമോ?

ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഇരട്ട ശതകം നേടുന്ന അഞ്ചാമത്തെ താരമാണ് ഗിൽ. വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി, സുനിൽ ഗാവസ്കർ, മൺസൂർ അലി ഖാൻ എന്നിവരാണ് ഗില്ലിന് മുൻപ് ഈ നേട്ടത്തിലേക്ക് എത്തിയത്. സച്ചിനും രോഹിത്തിനും സെവാഗിനും ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട ശതകം നേടുന്ന താരവുമായി ഗിൽ മാറി.  

Read More: India Vs England Test: എട്ടാം നമ്പർ വരെ ബാറ്റർ; ഇത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബോളിങ് നിര?

Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: